കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചല്ല, രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കൂ; മാധ്യമങ്ങളോട് രാഹുല്‍

Google Oneindia Malayalam News

പാനിപ്പത്ത്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി രാഹുല്‍ ഗാന്ധി. ഇതെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങള്‍ ആണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ പകിട്ട് നശിപ്പിക്കാനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ഉദ്ദേശ്യമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം പല സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്രയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ദേശീയ മാധ്യമങ്ങള്‍ അതൊന്നും കാണുന്നില്ല. ആരാണ് മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രിയെന്നും ചോദിച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

1

ഈ രാജ്യം യുവാക്കളോട് കള്ളം പറയുകയാണ്. ഞാന്‍ കണ്ടുമുട്ടിയ ആയിരക്കണക്കിന് യുവാക്കള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രതിരോധ സേനകളില്‍ കരിയര്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, എന്നാല്‍ അവരില്‍ 10% മാത്രമേ ഈ മേഖലകളില്‍ എത്തുകയുള്ളൂ എന്നതാണ് സത്യം. എല്ലാ ദിവസവും അവരുടെ ഹൃദയം തകരും, അവരുടെ സ്വപ്നങ്ങള്‍ തകരും, രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള

2

ഈ ആളുകളുടെ തൊഴിലിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രാജ്യത്ത് കോടീശ്വരനായി മാറിയ ഒരു ചെറിയ മെക്കാനിക്കിന്റെ പേര് പറയൂ? സമൃദ്ധമായ തലത്തിലേക്ക് ഉയരാന്‍ ചെറുകിട വ്യവസായങ്ങളെ ആണ് ശക്തിപ്പെടുത്തേണ്ടത്. രാജ്യം കഴിവുകളെ ബഹുമാനിക്കാന്‍ തുടങ്ങുന്ന ദിവസം യഥാര്‍ത്ഥ സൂപ്പര്‍ പവറായി മാറും എന്നും അതുവരെ ഇതൊരു പൊള്ളയായ രാജ്യമായി തുടരും എന്നും അദ്ദേഹം പറഞ്ഞു.

'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല... അതുകൊണ്ടാണ് അതിര് വെക്കുന്നത്'; പ്രതികരണവുമായി സാനിയ'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല... അതുകൊണ്ടാണ് അതിര് വെക്കുന്നത്'; പ്രതികരണവുമായി സാനിയ

3

രാഹുല്‍ ഗാന്ധി എത്ര കിലോമീറ്റര്‍ നടന്നുവെന്ന് ആളുകള്‍ പറയുന്നു, എന്നാല്‍ ഈ രാജ്യത്തെ കര്‍ഷകന്‍ എത്ര കിലോമീറ്റര്‍ നടന്നുവെന്ന് ആരും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്റെ നടത്തം കര്‍ഷകരോടോ തൊഴിലാളികളോടോ താരതമ്യപ്പെടുത്താവുന്നതല്ല എന്നും രാഹുല്‍ വ്യക്തമാക്കി. ഇത്തരം ചോദ്യങ്ങള്‍ ഒരു പത്രസമ്മേളനത്തില്‍ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഇരിക്കുമോ?

സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!

4

വിവിധ ജാതികളിലും മതങ്ങളിലും പെട്ട ആളുകള്‍ക്കിടയില്‍ ബി ജെ പി വിദ്വേഷം വളര്‍ത്തുകയാണ് എന്നും എന്നാല്‍ കോണ്‍ഗ്രസ് ഇത് ചെയ്യുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന സംശയങ്ങള്‍ക്കിടെയാണ് ചോദ്യം തള്ളി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ഭാരത് ജോഡോ യാത്ര ഒരു ഒഴികഴിവല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.

English summary
Rahul Gandhi rejects discussion of Congress prime ministerial candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X