ഇനിയുള്ളത് വെറും 6 മണിക്കൂറുകൾ മാത്രം.. റാഫേൽ വിവാദത്തിൽ രാഹുൽ ഗാന്ധി വീണ്ടും
ദില്ലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദം ദേശീയ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്. റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. സംയുക്ത പാര്‍ലമെന്റ് സമിതി റാഫേല്‍ ഇടപാട് അന്വേഷിക്കണം എന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചിരിക്കുന്നത്.
24 മണിക്കൂറിനകം ജെപിസി രൂപികരിക്കണമെന്നും രാജ്യം ആ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നുമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തത്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്ലിയെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നു രാഹുലിന്റെ ആ ട്വീറ്റ്. ഇനി ആറ് മണിക്കൂറുകള്‍ മാത്രമാണ് സമയമുള്ളതെന്ന് ജെറ്റ്ലിയെ ഓര്‍മ്മിപ്പിച്ച് രാഹുല്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

രാഹുലിന്റെ പുതിയ ട്വീറ്റ് ഇങ്ങനെയാണ്: ്പ്രിയപ്പെട്ട അരുണ്‍ ജെറ്റ്ലി, റാഫേല്‍ ഇടപാട് അന്വേഷിക്കുന്നതിന് ജെപിസി രൂപീകരിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി 6 മണിക്കൂറുകള്‍ മാത്രമാണുള്ളത്. യുവ ഇന്ത്യ കാത്തിരിക്കുന്നു. ജെപിസി സംബന്ധിച്ച് താങ്കളെ കേള്‍ക്കുന്നതിനും അനുവാദം നല്‍കുന്നതിനും മോദിജിയേയും അനില്‍ അംബാനിയേയും പറഞ്ഞ് ബോധ്യപ്പെടുത്തുന്ന തിരക്കിലാവും താങ്കളെന്ന് ഞാന്‍ കരുതുന്നു എന്നാണ് രാഹുലിന്റെ പരിഹാസം.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നുണപ്രചാരണം നടത്തുന്നുവെന്നാണ് അരുണ്‍ ജെറ്റ്ലി കഴിഞ്ഞ ദിവസം ആരോപിച്ചത്. രാഹുലിനോട് ആരോപണവുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങളും ജെറ്റ്ലി ചോദിച്ചിരുന്നു. മാത്രമല്ല രാഹുലിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്ത് വരികയുണ്ടായി.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications