കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കടകള്‍ വഴി അരി വിതരണം ചെയ്യാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിച്ച രാഹുല്‍ കഴിഞ്ഞദിവസം നടപ്പാക്കിയ പരിഷ്‌കരണത്തെയാണ് വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധനവ് പിന്‍വലിച്ചതാണ് രാഹുല്‍ ഉന്നയിക്കുന്ന വിഷയം.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളാണ് മാറ്റി വയ്‌ക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാഹുലിന്റെ പല നിര്‍ദേശങ്ങളും സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന പുതിയ നിര്‍ദേശം പരിഗണിക്കുമോ എന്നറിയാന്‍ കാത്തിരിക്കണം. രാഹുലിന്റെ അഭിപ്രായം ഇങ്ങനെ...

സര്‍ക്കാര്‍ മരവിപ്പിച്ചു

സര്‍ക്കാര്‍ മരവിപ്പിച്ചു

കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തിയിലെ വര്‍ധനവ് കഴിഞ്ഞദിവസം മോദി സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഈ നടപടിയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നത്. ബുദ്ധി ശൂന്യവും മനുഷ്യത്വ രഹിതവുമായ നീക്കമാണിതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പകരം മോദി സര്‍ക്കാര്‍ വന്‍ ചെലവുള്ള പദ്ധതികള്‍ ഒഴിവാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

ഏറെ വേദനാജനകം

ഏറെ വേദനാജനകം

മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വരുമാനം കുറയ്ക്കുന്നത് ഏറെ വേദനാജനകമാണ്. ബുള്ളറ്റ് ട്രെയിന്‍, പാര്‍ലമെന്റിന്റെ പുതിയ മന്ദിരമായ സെന്‍ട്രല്‍ വിസ്ത നിര്‍മാണം എന്നിവ ഒഴിവാക്കുകയാണ് മോദി സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ...

സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ...

കൊറോണയെ തുരത്താന്‍ പണം ആവശ്യമാണ്. എന്നാല്‍ അത് ജീവനക്കാരുടെ വരുമാനത്തില്‍ കൈയ്യിട്ടാകരുത്. അത്യാവശ്യമില്ലാത്ത പദ്ധതികള്‍ മാറ്റിവയ്ക്കണം. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ ഡിഎ വര്‍ധനവാണ് ഒഴിവാക്കിയത്. ഇവരെല്ലാം കൊറോണക്കെതിരായ പോരാട്ടത്തില്‍ മുന്നിലുള്ളവരാണെന്ന് മറക്കരുതെന്നും രാഹുല്‍ പറഞ്ഞു.

30 ശതമാനം കുറവ്

30 ശതമാനം കുറവ്

കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍ 30 ശതമാനം കുറവ് വരുത്താന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. സെന്‍ട്രല്‍ വിസ്ത പുനരുദ്ധാരണവും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും മാറ്റിവയ്ക്കണം. ലക്ഷക്കണക്കിന് കോടികള്‍ ഇതിലൂടെ ഖജനാവിലെത്തുമെന്നും സുര്‍ജേവാല പറഞ്ഞു.

സഹായം ചെയ്യുന്നതിന് പകരം

സഹായം ചെയ്യുന്നതിന് പകരം

ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് പകരം അവരെ വേദനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് ജനങ്ങളുടെ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള ശേഷിയെ ബാധിക്കുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. മൂന്ന് തവണ നടപ്പാക്കുന്ന ഡിഎ വര്‍ധനവാണ് കേന്ദ്രം കഴിഞ്ഞദിവസം മാറ്റിവച്ചിരിക്കുന്നത്.

ജനുവരി ഒന്ന് മുതല്‍

ജനുവരി ഒന്ന് മുതല്‍

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നല്‍കേണ്ട ക്ഷാമബത്തയാണ് തടഞ്ഞുവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന ഡിആറും നല്‍കില്ല. മാത്രമല്ല, ജൂലൈ ഒന്ന് മുതല്‍ 2021 ജനുവരി ഒന്ന് വരെ നല്‍കേണ്ട അഡീഷണല്‍ ഡിഎ, ഡിആര്‍ എന്നിവ നല്‍കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാന്‍ ഇവ അനുവദിച്ചേക്കും.

വര്‍ഷത്തില്‍ രണ്ട് തവണ

വര്‍ഷത്തില്‍ രണ്ട് തവണ

വര്‍ഷത്തില്‍ രണ്ട് തവണയാണ് ഡിഎയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താറ്. ജനുവരിയിലും ജൂലൈയിലും. വിപണിയിലെ വില സൂചിക അടിസ്ഥാനമാക്കിയാണ് ഈ മാറ്റം വരുത്തുക. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ജനുവരി വരെയുള്ള ഡിഎ വര്‍ധനവാണ് തടയുക. അതായത് മൂന്ന് തവണ നടപ്പാക്കേണ്ട വര്‍ധനവ് ഉണ്ടാകില്ല.

ശമ്പളത്തില്‍ കുറവുണ്ടാകും

ശമ്പളത്തില്‍ കുറവുണ്ടാകും

ഇക്കഴിഞ്ഞ ജനുവരി, അടുത്ത ജൂലൈ, അടുത്ത വര്‍ഷം ജനുവരി എന്നീ മാസങ്ങളില്‍ വരുത്തുന്ന വര്‍ധനവാണ് തടഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഡിഎ കുറയ്ച്ചാല്‍ സ്വാഭാവികമായും സംസ്ഥാനങ്ങളും കുറയ്ക്കാറുണ്ട്. അത്തരം തീരുമാനം വന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ ജീവനക്കാര്‍ക്കും ശമ്പളത്തില്‍ കുറവുണ്ടാകും.

Recommended Video

cmsvideo
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി | Oneindia Malayalam
അച്ചടക്കം പാലിക്കാന്‍

അച്ചടക്കം പാലിക്കാന്‍

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം 48.34 ലക്ഷം ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വരുമാനത്തില്‍ ഇടിവ് വരുത്തും. ആരോഗ്യമേഖലയില്‍ അപ്രതീക്ഷിതമായ ചെലവ് വര്‍ധിച്ചതാണ് മറ്റു മേഖലകളില്‍ അച്ചടക്കം പാലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കേരളത്തില്‍ ശമ്പളം പിടിക്കും

കേരളത്തില്‍ ശമ്പളം പിടിക്കും

കേരളത്തില്‍ കഴിഞ്ഞദിവസം നേരിയ തോതില്‍ ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 30 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം എന്നാണ് തീരുമാനം. ഒറ്റയടിക്ക് ഇത്് നടപ്പാക്കില്ല. പകരം ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കും. ഇങ്ങനെ അഞ്ച് മാസം തുടരും.

ഒരു ഉദ്യോഗസ്ഥനെയും ഒഴിവാക്കില്ല

ഒരു ഉദ്യോഗസ്ഥനെയും ഒഴിവാക്കില്ല

സാലറി ചലഞ്ചില്‍ നിന്ന് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും ഒഴിവാക്കേണ്ട എന്നും തീരുമാനിച്ചു. 20000 രൂപയില്‍ താഴെ ശമ്പളമുള്ളവരില്‍ നിന്ന് പിടിക്കില്ല. പുതിയ നിര്‍ദേശം ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിസഭയില്‍ മുന്നോട്ടുവച്ചത്. ജീവനക്കാര്‍ക്ക് ഭാരമാവാതിരിക്കാനാണ് ദിവസങ്ങള്‍ കണക്കാക്കി ശമ്പളം പിടിക്കുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'

English summary
Instead of Freezing of DA, Govt Should stop bullet train, Central Vista projects: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X