കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ ഭാഗവതിന് സത്യമറിയാം; ഭയമാണ്... നാല് വരിയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ വിജയദശമി ദിന പ്രഭാഷണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍എസ്എസ് മേധാവി പറഞ്ഞ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. മോഹന്‍ ഭാഗവതിന് സത്യമറിയാം. പക്ഷേ അഭിമുഖീകരിക്കാന്‍ ഭയമാണ്. ചൈന നമ്മുടെ ഭൂമി കൈയ്യേറി എന്നതാണ് സത്യം. അതിന് നരേന്ദ്ര മോദി സര്‍ക്കാരും ആര്‍എസ്എസും അനുവദിച്ചു എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

r

എല്ലാ തലത്തിലും ചൈനയേക്കാള്‍ ഇന്ത്യ വളരണമെന്ന് ഭാഗവത് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എല്ലാവരോടും സൗഹൃദമാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അതാണ് നമ്മുടെ രീതി. ഈ നല്ല മനസ് ഒരു പോരായ്മയായി കാണരുത്. ശക്തി ഉപയോഗിച്ച് ഇന്ത്യയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല. ശക്തമായി പ്രതികരിക്കുമെന്നും ഭാഗവത് പറഞ്ഞിരുന്നു.

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

കൊറോണ രോഗ വ്യാപനത്തില്‍ ചൈനയുടെ പങ്ക് ഇപ്പോഴും ചര്‍ച്ചയാണ്. എന്നാല്‍ അവര്‍ അവരുടെ സമ്പത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ദുരുപയോഗം ചെയ്യുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം ലോകത്തെ എല്ലാവര്‍ക്കുമറിയാമെന്നും ഭാഗവത് പറഞ്ഞു. സാമ്പത്തികമായും നയതന്ത്രപമരായും ചൈനയേക്കാള്‍ ഉയരണം. അയല്‍ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കണം. അന്താരാഷ്ട്ര തലത്തിലും ബന്ധം ശക്തിപ്പെടുത്തണം. അതാണ് ചൈനയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗമെന്നും ഭാഗവത് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്

ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയ കാര്യം സൂചിപ്പിച്ചാണ് മോഹന്‍ ഭാഗവത് സംസാരിച്ചത്. രാഹുല്‍ ഗാന്ധി ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ശരിവച്ചിരുന്നില്ല. ഇന്ത്യന്‍ പ്രദേശം ചൈന കൈയ്യേറിയെന്നും നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്നും ചൈന കൈയ്യേറിയിട്ടില്ലെന്നുമാണ് ആദ്യം നരേന്ദ്ര മോദി പ്രതികരിച്ചത്. എന്നാല്‍ ആഴ്ചകള്‍ പിന്നിടുമ്പോള്‍ ചൈനീസ് സൈന്യവുമായി ചര്‍ച്ച നടക്കുകയാണെന്നും അവര്‍ പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലഡാക്കിലെ ചൈനീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്ന പ്രതിരോധ രേഖകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതും വാര്‍ത്തയായിരുന്നു.

English summary
Rahul Gandhi Response to RSS Chief Mohan Bhagwat Speech on China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X