കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മൂമ്മയ്ക്കൊപ്പം അവധിക്കാലം ആസ്വദിച്ച് രാഹുല്‍ ഗാന്ധി തിരിച്ച് ഇന്ത്യയിലെത്തി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. അമ്മൂമ്മയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലേക്ക് പോയതായിരുന്നു രാഹുല്‍ ഗാന്ധി. ജൂണ്‍ 13നാണ് രാഹുല്‍ ഗാന്ധി അമ്മവീട്ടിലേക്ക് പോയത്. ജൂണ്‍ 19ന് ഇത്തവണത്തെ പിറന്നാള്‍ രാഹുല്‍ ഗാന്ധി ആഘോഷിച്ചതും അമ്മ സോണിയാഗാന്ധിയുടെ നാടായ ഇറ്റലിയില്‍ വെച്ചാണ്.

rahul-gandhi

രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയായ പൗല മെയ്‌നോ ഇറ്റലിയിലാണ് താമസിക്കുന്നതെന്നാും ഇവിടേക്കാണ് രാഹുല്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധിയുടെ അമ്മയായ പൗല മെയ്‌നോയ്ക്ക് 93 വയസ്സുണ്ട്. മാര്‍ച്ച് മാസത്തില്‍ രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശനം നടത്തിയിരുന്നു. അമ്മയും കോണ്‍ഗ്രസ് പ്രസിഡണ്ടുമായ സോണിയാ ഗാന്ധി ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു ഇത്.

ജി എസ് ടി നടപ്പിൽ വരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മോദി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന. മോദി സർക്കാരിൻറെ കഴിവില്ലായ്മ കാരണം പാതിവെന്ത നിലയിലാണ് ജി എസ് ടി നടപ്പിൽ വരുന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുല്‍ ഗാന്ധി ഇറ്റലിയിൽ ബി ജെ പി നപ്പിലാക്കിയ പരിഷ്കരണങ്ങളെ വരെ കുറ്റം പറയും എന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാൻ കളിയാക്കുകയും ചെയ്തു.

English summary
Congress vice-president Rahul Gandhi, who had gone to Italy to meet his maternal grandmother and family, returned to India on Saturday.
Read in English: English
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X