'ചേർത്ത് പിടിച്ചപ്പോൾ ആ പെൺകുട്ടികൾ തണുത്ത് വിറച്ചു, അതോടെ തീരുമാനിച്ചു'; കാരണം പറഞ്ഞ് രാഹുൽ
ദില്ലി: ഉത്തരേന്ത്യയിലെ തണുത്തുറഞ്ഞ കാലാവസ്ഥയിലും ടീ ഷർട്ട് മാത്രം ധരിച്ച് കൊണ്ടാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നുവെന്ന അത്ഭുതമാണ് പലരും പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് രാഹുൽ ഗാന്ധി.
മധ്യപ്രദേശിൽ ജോഡോ യാക്രയ്ക്കിടെ കീറിപറഞ്ഞ വസ്ത്രത്തിൽ തണുത്ത് വിറച്ച് നിൽക്കുന്ന പെൺകുട്ടികളെ കണ്ടെന്നും അവരാണ് ടീ ഷർട്ട് മാത്രം ധരിച്ച് താൻ യാത്രയിൽ പങ്കെടുക്കാൻ കാരണമെന്നും രാഹുൽ ഗാന്ധി പറയുന്നു

'ആളുകൾ ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് ടി ഷർട്ട് മാത്രം ധരിക്കുന്നത്, എനിക്ക് തണുപ്പ് അനുഭവപ്പെടാറില്ലേയെന്ന്. കാരണം ഞാൻ പറയാം. കേരളത്തിൽ യാത്ര ആരംഭിച്ചപ്പോൾ അവളരെ വരെയധികം ചൂടായിരുന്നു. പക്ഷേ യാത്ര മധ്യപ്രദേശിലേക്ക് കടന്നപ്പോൾ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. ഒരു ദിവസം കീറി പറഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്ന് പെൺകുട്ടികൾ എന്റെ അരികിലേക്ക് വന്നു. ഞാൻ അവരെ ചേർത്ത് പിടിച്ചപ്പോൾ അവർ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. കാരണം അവർക്ക് തണുപ്പ് അകറ്റാൻ നല്ല വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അന്നേ ദിവസം ഞാനൊരു തീരുമാനമെടുത്തു.തണുത്ത് വിറയ്ക്കുന്ന അവസ്ഥ വരും വരെ ഞാൻ ടി ഷർട്ട് മാത്രമേ ധരിക്കൂ', ൺബാലയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

തനിക്ക് ആ പെൺകുട്ടികൾക്ക് ഒരു സന്ദേശം നൽകണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. 'തണുത്ത് വിറയ്ക്കുമ്പോൾ മാത്രമേ ഞാൻ കമ്പിളി വസ്ത്രത്തെ കുറിച്ച് ചിന്തിക്കൂ. എനിക്ക് ആ മൂന്നു പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുമ്പോൾ രാഹുൽ ഗാന്ധിക്കും അത് അനുഭവപ്പെടും എന്നാണ്', രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് കടന്നപ്പോഴും രാഹുൽ ഈ ചോദ്യം അഭിമുഖീകരിച്ചിരുന്നു.'ഞാൻ എന്തുകൊണ്ട് ടീ ഷർട്ട് ധരിക്കുന്നുവെന്നത ചോദ്യമല്ല ഉയരേണ്ടത്. രാജ്യത്തെ കർഷകരും പാവപ്പെട്ട തൊഴിലാളികളും അവരുടെ കുട്ടികളും എന്തുകൊണ്ട് കീറിയ വസ്ത്രങ്ങൾ ധരിക്കുന്നു, അവർക്ക് ഇപ്പോഴും കമ്പിളി പുതയ്ക്കാൻ കഴിയാതെ വരുന്നു എന്ന ചോദ്യമാണ് ഉയരേണ്ടത്', എന്നായിരുന്നു അന്ന് രാഹുലിന്റെ മറുചോദ്യം.

അതേസമയം രാഹുൽ ഗാന്ധിയുടേത് കള്ളപ്രചരണമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. രാഹുൽ ടീ ഷർട്ടിനുള്ളിൽ തെർമൽ (തണുപ്പിൽ നിന്ന് രക്ഷനേടാൻ ഉപയോഗിക്കുന്ന വസ്ത്രം) ഉപയോഗിക്കാറുണ്ടെന്നാണ് ബി ജെ പി വാദം. ഇത് സാധൂകരിക്കാൻ രാഹുലിന്റെ വസ്ത്രത്തിന്റെ കോളർ സൂം ചെയ്ത് കൊണ്ടുള്ള ചിത്രങ്ങളും ബി ജെ പി ട്വീറ്റ് ചെയ്തിട്ടുണ്ട്. മുൻ ദില്ലി എംഎൽഎയും ബി ജെ പി നേതാവുമായ മജീന്ദർ സിംഗ് സിർസയാണ് ചിത്രങ്ങൾ പങ്കിട്ടത്.

'പൂച്ച പുറത്ത് ചാടിയിരിക്കുന്നത്. കയ്യില്ലാത്ത തെർമലും കഴുത്ത് അറ്റം വരെ ടിഷർട്ട് കുടുക്കും ധരിച്ച നുണയന്റെ കള്ള പ്രചരണത്തിന്റെ തെളിലാണിത്. ശൈത്യകാലത്ത് തണുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ വെറുതെ ശ്രദ്ധനേടാൻ കാട്ടി കൂട്ടുന്ന ഗിമ്മിക്കുകൾ മാത്രമാണ് ഇതൊക്കെ', എന്നായിരുന്നു സിർസയുടെ ട്വീറ്റ്. എന്നാൽ ബി ജെ പിയുടെ വാദങ്ങൾക്ക് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ബി ജെ പി ഇപ്പോൽ രാഹുലിന്റെ ടിഷർട്ടിന്റെ പുറകെ കൂടിയിരിക്കുന്നതെന്നായിരുന്നു കോൺഗ്രസ് പരിഹാസം.












Click it and Unblock the Notifications