കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയെ കാത്ത് കലിപ്പിൽ അമേഠിയിലെ ഒരു ഗ്രാമം! 2014ൽ ദത്തെടുത്തു, പിന്നെ തിരിഞ്ഞ് നോക്കിയില്ല

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ മാത്രമല്ല രാജ്യത്ത് തന്നെ കോണ്‍ഗ്രസിന് ഉറച്ച പ്രതീക്ഷയുളള മണ്ഡലമാണ് അമേഠി. രാജീവ് ഗാന്ധിയില്‍ നിന്നും രാജീവ് ഗാന്ധിയിലേക്ക് എത്തിയപ്പോഴും അമേഠി ഒരിക്കലും കോണ്‍ഗ്രസിനെ നിരാശപ്പെടുത്തിയിട്ടില്ല.

അമേഠി നാളെ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ്. നാലാം തവണ അമേഠിയില്‍ നിന്ന് ജനവിധി തേടുകയാണ് രാഹുല്‍ ഗാന്ധി. അമേഠിയിലെ ജനങ്ങളുടെ വേദന തനിക്കറിയാം എന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വൈകാരികമായ കത്തെഴുതിയിരുന്നു. അതേ രാഹുല്‍ ഗാന്ധി 5 വര്‍ഷം മുന്‍പ് ദത്തെടുത്ത അമേഠിയിലെ ഗ്രാമത്തില്‍ ഇതുവരെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേഠിയിൽ വികസനമില്ല

അമേഠിയിൽ വികസനമില്ല

അമേഠിയില്‍ 2004 മുതലുളള എംപിയാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി. എന്നാല്‍ അമേഠിയില്‍ ഇത്രയും വര്‍ഷമായിട്ടും കാര്യമായിട്ടുളള വികസന പ്രവര്‍ത്തനങ്ങളൊന്നും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല എന്നാണ് ബിജെപി ആരോപിക്കുന്നത്.

ദത്തെടുത്ത ഗ്രാമം അനാഥം

ദത്തെടുത്ത ഗ്രാമം അനാഥം

അമേഠിയിലെ ഒരു പിന്നോക്ക ഗ്രാമമായ ജഗദീഷ്പുര്‍ അഞ്ച് വര്‍ഷം മുന്‍പാണ് എംപിയായ രാഹുല്‍ ഗാന്ധി ദത്തെടുത്തത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ഈ ഗ്രാമത്തെ ദത്തെടുത്തത്. എന്നാല്‍ അതിന് ശേഷം ആ ഭാഗത്തേക്ക് അദ്ദേഹം തിരിഞ്ഞ് നോക്കിയിട്ടില്ല.

അവസാനമെത്തിയത് 2014ൽ

അവസാനമെത്തിയത് 2014ൽ

എംപിമാര്‍ക്ക് തങ്ങളുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി അതിനെ മാതൃകാ ഗ്രാമമാക്കി മാറ്റിയെടുക്കാനുദ്ദേശിച്ച് കൊണ്ടുളളതാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി. ദത്തെടുത്തതിന് ശേഷം 2014 ഡിസംബറിലാണ് രാഹുല്‍ അവസാനമായി ജഗദീഷ്പുരിലെത്തിയത്.

വികസനം മുരടിപ്പിൽ

വികസനം മുരടിപ്പിൽ

പിന്നീട് ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും താന്‍ ദത്തെടുത്ത ഗ്രാമം സന്ദര്‍ശിച്ചിട്ടില്ല എന്ന് മാത്രമല്ല അവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ മുന്നോട്ട് കൊണ്ട് പോയിട്ടുമില്ല. ജഗദീഷ്പുരിലെ ഗ്രാമീണര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു ടാങ്ക് ഇവിടെ നിര്‍മ്മിച്ചിട്ടിട്ടുണ്ട്.

സംസാരിക്കാൻ പോലും അനുവദിച്ചില്ല

സംസാരിക്കാൻ പോലും അനുവദിച്ചില്ല

ആ ടാങ്ക് കാലിയായി കിടക്കുകയാണ്. ഇതുവരെ ഗ്രാമത്തിലുളളവര്‍ക്ക് കുടിവെള്ളം ലഭിച്ചിട്ടില്ല. ഗ്രാമത്തില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സഹായം ആവശ്യപ്പെട്ട് ഒരിക്കല്‍ ഗ്രാമീണര്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ 5 നിമിഷം പോലും സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ന്യായീകരിച്ച് കോൺഗ്രസ്

ന്യായീകരിച്ച് കോൺഗ്രസ്

എല്ലാ മേഖലകളിലും ഏറെ പിന്നോക്കാണ് രാഹുല്‍ ഗാന്ധിയുടെ ഈ ദത്ത് ഗ്രാമം. അതേക്കുറിച്ച് ന്യായീകരണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം പണമൊന്നും അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

പ്രത്യേകം ഫണ്ടില്ല

പ്രത്യേകം ഫണ്ടില്ല

എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് വേണ്ടി പണം ചിലവഴിക്കേണ്ടതായി വരുന്നത്. എംപിയെന്ന നിലയ്ക്ക് 877 ഗ്രാമങ്ങളിലാണ് എംപി ഫണ്ട് ചിലവഴിക്കേണ്ടതുളളത്. അതല്ലാതെ മാതൃകാ ഗ്രാമം പദ്ധതിക്ക് പ്രത്യേക ഫണ്ടില്ല എന്നത് രാഹുല്‍ ഗാന്ധി വിശദീകരിച്ചിട്ടുളളതാണ് എന്നതാണ് കോണ്‍ഗ്രസ് ന്യായം.

മുതലെടുത്ത് ബിജെപി

മുതലെടുത്ത് ബിജെപി

ദത്തെടുത്ത ശേഷം ഒരു തവണ പോലും വന്ന് നോക്കാത്ത രാഹുല്‍ ഗാന്ധിയെ കാത്ത് കലിപ്പില്‍ ആണ് ജഗദീഷ്പൂര്‍ നിവാസികള്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഈ ഗ്രാമം രാഹുല്‍ ഗാന്ധിയെ തളളിക്കളയുമെന്നാണ് ബിജെപി പ്രതീക്ഷ. ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാകട്ടെ 5 വര്‍ഷത്തിനിടെ നിരവധി തവണ ജഗദീഷ്പുര്‍ അടക്കമുളള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു.

രാഹുൽ ഗാന്ധിയെ ഒഴിവാക്കി അഖിലേഷ് യാദവും! അടുത്ത പ്രധാനമന്ത്രി മഹാഗഡ്ബന്ധൻ സഖ്യത്തിൽ നിന്ന്!രാഹുൽ ഗാന്ധിയെ ഒഴിവാക്കി അഖിലേഷ് യാദവും! അടുത്ത പ്രധാനമന്ത്രി മഹാഗഡ്ബന്ധൻ സഖ്യത്തിൽ നിന്ന്!

കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം, രക്ഷിച്ചത് എകെ ആന്റണി, വെളിപ്പെടുത്തലുമായി സെൻകുമാർ!കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം, രക്ഷിച്ചത് എകെ ആന്റണി, വെളിപ്പെടുത്തലുമായി സെൻകുമാർ!

English summary
Rahul Gandhi's adopted village, Amethi's Jagdishpur, awaits his visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X