Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ജോഡോ യാത്ര തെലങ്കാനയിലെത്തി; മൂന്ന് ദിവസം രാഹുല്‍ ദല്‍ഹിയില്‍

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ പര്യടനം പൂര്‍ത്തിയാക്കി തെലങ്കാനയില്‍ പ്രവേശിച്ചു. മെഹബൂബ് നഗറിലെ ഗുഡെബല്ലൂര്‍ വഴിയാണ് യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് യാത്ര കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് കര്‍ണാടകയിലേക്ക് പ്രവേശിച്ചത്.

അതേസമയം തെലങ്കാനയിലെ ഭാരത് ജോഡോ യാത്ര മക്തല്‍, നാരായണ്‍പേട്ട്, കൊടംഗല്‍, പര്‍ഗി, വികാരാബാദ്, സദാശിവപേട്ട്, ശങ്കരംപേട്ട്, മധൂര്‍ എന്നിവിടങ്ങളിലൂടെ 16 ദിവസം 376 കിലോമീറ്റര്‍ സഞ്ചരിക്കും. അതിന് ശേഷം നന്ദേഡ് ജില്ല വഴി മഹാരാഷ്ട്രയില്‍ പ്രവേശിക്കും. സെപ്തംബര്‍ ഏഴിന് ആണ് രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര ആരംഭിച്ചത്.

1

സെപ്തംബര്‍ 30 ന് ആയിരുന്നു കര്‍ണാടകയില്‍ പ്രവേശിച്ചത്. വിദ്വേഷം പരത്തുന്ന വിഘടന ശക്തികള്‍ക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് തന്റെ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രഹുല്‍ ഗാന്ധ കഴിഞ്ഞ ദിവസം പറഞ്ഞു. അതിനിടെ ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്രക്ക് താല്‍ക്കാലിക ഇടവേള അനുവദിക്കുന്നുണ്ട്. മൂന്ന് ദിവസത്തേക്ക് രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്കെത്തും.

2

കോണ്‍ഗ്രസ് ലോക്സഭാംഗവും തെലങ്കാനയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലക്കാരനുമായ മാണിക്കം ടാഗോര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി തുടങ്ങി നിരവധി പാര്‍ട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തു. ഒക്ടോബര്‍ 26 ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്.

3

അതിന് ശേഷം ഒക്ടോബര്‍ 27 ന് യാത്ര വീണ്ടും തുടങ്ങുമെന്ന് ജയറാം രമേശ് അറിയിച്ചു. ഒക്ടോബര്‍ 27ന് രാവിലെ ഗുഡെബെല്ലൂരില്‍ നിന്ന് യാത്ര തെലങ്കാനയിലെ യാത്ര പുനരാരംഭിക്കും. 19 നിയമസഭാ മണ്ഡലങ്ങളും ഏഴ് പാര്‍ലമെന്റ് മണ്ഡലങ്ങളും ആണ് തെലങ്കാനയില്‍ പിന്നിടുന്നത്. ദിവസവും 20-25 കിലോമീറ്ററാണ് പദയാത്ര സംസ്ഥാനത്ത് പിന്നിടുക.

4

സംസ്ഥാനത്തെ വിവിധ സമുദായ നേതാക്കള്‍, രാഷ്ട്രീയക്കാര്‍, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിനിടെ കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നാളെ നടന്നേക്കുമെന്ന് സൂചനയുണ്ട്.

5

കൂടാതെ നിയുക്ത പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, ഗാന്ധി കുടുംബവുമായി നാളെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട് എന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് ശതമാനത്തോളം വോട്ടാണ് ശശി തരൂര്‍ നേടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+