കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം വരവ് വിജയിച്ച് രാഹുല്‍, മാറ്റം തുടരും, പിന്തുണച്ച് 3 പേര്‍, ഇനി മുന്നൊരുക്കം, സഖ്യം വിജയം!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത മാറ്റത്തിന് കോണ്‍ഗ്രസ് സഖ്യത്തില്‍ വന്‍ കൈയ്യടി. തിരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കൂടുതല്‍ തന്ത്രങ്ങളൊരുക്കുന്ന എന്ന മിതമായി സംസാരിക്കുന്ന രാഹുല്‍ ഒരുപാട് മാറിയതായി ശിവസേന പറയുന്നു. രാഹുലിനെ അത്ര പുകഴ്ത്തുന്ന കൂട്ടത്തില്‍ അല്ല ശിവസേനയ്ക്കുള്ളത്. എന്നാല്‍ കോവിഡിനേക്കാള്‍ വലിയ പ്രതിസന്ധി സാമ്പത്തിക പ്രശ്‌നങ്ങളാണ്. ഇതിനെ കുറിച്ച് രാഹുല്‍ ഗാന്ധി മാത്രമാണ് സംസാരിച്ചത്. ശിവസേന പറയുന്നത് ഇതൊരു അമ്പരിപ്പിക്കുന്ന നടപടിയാണെന്നാണ്. ശിവസേന ബിജെപിയുമായി അടുക്കുന്നു എന്ന തോന്നലിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് വന്‍ പ്രോത്സാഹനം അവര്‍ നല്‍കിയിരിക്കുന്നത്.

രാഹുല്‍ ലക്ഷ്യമിട്ടത്

രാഹുല്‍ ലക്ഷ്യമിട്ടത്

ലോക്ഡൗണ്‍ കാലത്ത് ഏറ്റവും ചര്‍ച്ചയാവുന്ന കാര്യം പണവും തൊഴിലുമാണ്. തൊഴിലാളികള്‍ തെരുവിലിറങ്ങിയത് വരെ ഇതിന്റെ തുടക്കമായിരുന്നു. അതുകൊണ്ട് പറയുന്ന കാര്യമെല്ലാം പണത്തിലേക്ക് പോകുന്ന തരത്തിലാണ് രാഹുല്‍ തന്ത്രമൊരുക്കിയത്. ഇത് എളുപ്പത്തില്‍ സാധാരണക്കാരന് മനസ്സിലാവുന്നു. പാവപ്പെട്ടവരെ രക്ഷിക്കാന്‍ 65000 കോടിയാണ് രഘുറാം രാജന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത് രാഹുല്‍ പറഞ്ഞു എന്ന രീതിയിലാണ് ജനങ്ങളിലേക്ക് എത്തിയത്. ഇതിന്റെ ലോജിക്കല്ല വിഷയം, ഇത്രയും തുക കൃത്യമായി പറഞ്ഞതാണ്. ഇനി സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു പാക്കേജാണ് രണ്ടാം തവണ എല്ലാവരിലും പ്രതീക്ഷിക്കുന്നത്. അത് മോദി നല്‍കേണ്ടി വരും. അവിടെയും വിജയം രാഹുലിനാണ്.

ആറ് മാസത്തേക്കുള്ള തന്ത്രം

ആറ് മാസത്തേക്കുള്ള തന്ത്രം

അടുത്ത ആറ് മാസത്തേക്കുള്ള മാറ്റങ്ങളാണ് രാഹുല്‍ മുന്നില്‍ കണ്ടത്. മധ്യപ്രദേശിലേക്ക് ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ തിരിച്ചെത്തും. സംസ്ഥാനത്തിന്റെ സമ്പദ് ഘടന പൊളിയാന്‍ ഇത് ധാരാളമാണ്. കോണ്‍ഗ്രസ് ഇവരെ കൂടി ഉള്‍പ്പെടുത്തിയ സാമ്പത്തിക പാക്കേജ് ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കും. ഇതിനായി പുതിയ ബിസിനസ് മാര്‍ഗങ്ങളാണ് കമല്‍നാഥിനോട് രാഹുല്‍ നിര്‍ദേശിച്ചത്. ചിന്ദ്വാരയിലെ ഫാക്ടറിയുടെ കാര്യം കഴിഞ്ഞ ദിവസം കമല്‍നാഥ് വെളിപ്പെടുത്തിയത് ഈ നിര്‍ദേശപ്രകാരമാണ്. ബീഹാറിലും സമാന പ്രശ്‌നമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് പണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് രാഹുല്‍ മുന്‍ഗണന നല്‍കുന്നത്

അടുത്ത മാറ്റം

അടുത്ത മാറ്റം

രഘുറാം രാജനെ മെല്ലെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയാണ് രാഹുലിന്റെ അടുത്ത ലക്ഷ്യം. നിര്‍ണായകയമായ ഉപദേശങ്ങള്‍ അദ്ദേഹമാണ് ഇപ്പോള്‍ രാഹുലിന് നല്‍കുന്നത്. ഓരോ ഘട്ടത്തിലുള്ള രാജന്റെ നിര്‍ദേശം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇത് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നുള്ളതിന്റെ തെളിവാണ്. സോണിയാ ഗാന്ധി മന്‍മോഹന്‍ സിംഗിനെ ഒപ്പം നിര്‍ത്തിയത് പോലെ രാഹുല്‍ രഘുറാം രാജനെയാണ് കാണുന്നത്. രാഹുല്‍ അധികാരത്തിലെത്തിയാല്‍ ധനമന്ത്രിയാവാനുള്ള എല്ലാ സാധ്യതയും രാജനാണ് ഉള്ളത്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് രാജന്‍ ഇപ്പോള്‍ നടത്തുന്നത്.

സഖ്യത്തില്‍ പച്ചക്കൊടി

സഖ്യത്തില്‍ പച്ചക്കൊടി

ലോക്ഡൗണ്‍ കാലത്ത് ഏറ്റവും സ്വീകാര്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ നേതാവ് രാഹുലാണ്. ഇക്കാര്യം കോണ്‍ഗ്രസിലെ സഖ്യകക്ഷികള്‍ തുറന്ന് സമ്മതിക്കുകയാണ്. കോണ്‍ഗ്രസിന്റെ എതിരാളികളായ മമത ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി, എന്നിവരും ഇക്കാര്യം തുറന്ന് സമ്മതിക്കുന്നു. ബിജെപിയുടെ വീഴ്ച്ച കൃത്യമായ വിവരങ്ങള്‍ നിരത്തി തുറന്നുകാണിക്കുന്നതിലും ഇവര്‍ പരാജയമായിരുന്നു. പ്രധാന കാരണം സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ഇവര്‍ക്ക് അറിവില്ലായിരുന്നു. ശരത് പവാര്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ എന്നിവര്‍ രാഹുല്‍ അവസരത്തിനൊത്ത് ഉയര്‍ന്നതായി പറയുന്നുണ്ട്. കാലങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ രാഹുലിന്റെ നേതൃശേഷിയെയും മാറ്റത്തെയും അഭിനന്ദിക്കുന്നത്.

കൈയ്യടിച്ച് ശിവസേന

കൈയ്യടിച്ച് ശിവസേന

ശിവസേന രാഹുലിന്റെ മാറ്റത്തെ ശരിക്കും പുകഴ്ത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ കൊണ്ടുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അപകടം പിടിച്ചതാണെന്ന് ശിവസേന പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കുന്നത് അവസാനിക്കണം. പകരം സമ്പദ് ഘടനയെ രക്ഷിക്കുന്നതിന് പ്രാമുഖ്യം നല്‍കണം. രാഹുല്‍ രഘുറാം രാജനുമായി നടത്തിയ കൂടിക്കാഴ്ച്ച നമ്മുടെ സമ്പദ് ഘടന എത്രത്തോളം അപകടത്തിലാണെന്ന് കാണിക്കുന്നു. ഇന്ത്യയില്‍ പത്ത് കോടി ജനങ്ങള്‍ക്ക് തൊഴിലില്ലാതാവുമെന്ന പ്രഖ്യാപനം മോദി സര്‍ക്കാര്‍ ആശങ്കപ്പെടേണ്ട കാര്യമാണെന്നും ശിവസേന പറഞ്ഞു.

തൊഴില്‍ പ്രഖ്യാപനം

തൊഴില്‍ പ്രഖ്യാപനം

രണ്ട് കോടി തൊഴില്‍ എന്ന മോദിയുടെ പദ്ധതി നേരത്തെ പൊളിഞ്ഞതാണ്. പക്ഷേ ഇത്തവണ മോദിക്ക് അതില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ല. കാരണം രാജ്യത്തെ 75 ശതമാനം പേരും തൊഴിലില്ലാത്ത അവസ്ഥയിലാണ്. ഇവര്‍ക്ക് തൊഴില്‍ നല്‍കിയില്ലെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും അത് ബിജെപിക്ക് തിരിച്ചടിയാവും. രാഹുല്‍ മുമ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തൊഴില്‍ വര്‍ധന ഉറപ്പ് നല്‍കിയിരുന്നു. ഓരോ മേഖല തരം തിരിച്ച് തൊഴിലില്ലാത്തവരുടെ എണ്ണമെടുത്ത്, അത്തരം മേഖലകളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് രാഹുല്‍ നിര്‍ദേശം നല്‍കുന്നത്. മധ്യപ്രദേശില്‍ ഇതേ ഉറപ്പാണ് ഉപതിരഞ്ഞെടുപ്പില്‍ നല്‍കുക. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടന്നതും രാഹുലിന്റെ മാറ്റത്തില്‍ വഴിത്തിരിവാകും.

ഒന്നിപ്പിച്ച് രാഹുല്‍

ഒന്നിപ്പിച്ച് രാഹുല്‍

രാഹുലിന്റെ മാറ്റം വിള്ളലുണ്ടായ കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നിപ്പിച്ചിരിക്കുകയാണ്. കൃത്യമായ ആശയവിനിമയം എല്ലാവരും തമ്മില്‍ നടക്കുന്നുണ്ട്. എന്‍സിപിയുമായി ഉണ്ടായ അകല്‍ച്ച മാറുകയും ചെയ്തു. ശിവസേന ബിജെപിയുമായി അടുക്കുന്നു എന്ന സംശയവും ഇതോടെ ഇല്ലാതായിരിക്കുകയാണ് ബിജെപിയോട് വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കാനാണ് ശിവസേന ആവശ്യപ്പെട്ടത്. രാഹുലിന് പിന്നില്‍ ഇവര്‍ അണിനിരക്കാനും തയ്യാറാണ്. തലമുറ മാറ്റം കോണ്‍ഗ്രസില്‍ മാത്രമല്ല, സഖ്യത്തിനകത്തും രാഹുലിനെ പ്രിയപ്പെട്ടവനാക്കിയിരിക്കുകയാണ്.

അവഗണിക്കാനാവാതെ ബിജെപി

അവഗണിക്കാനാവാതെ ബിജെപി

രാഹുല്‍ കൊണ്ടുവരുന്ന നിര്‍ദേശം നടപ്പാക്കായിട്ടില്ലെങ്കില്‍ കുടുങ്ങുമെന്ന അവസ്ഥയാണ്. ആരോഗ്യ സേതു ആപ്പിന്റെ ഡാറ്റ വിവരങ്ങള്‍ ചോരുന്നതാണ് പുതിയ വിഷയം. ഇതും സര്‍ക്കാരിന് പരിശോധിക്കേണ്ടി വരും. നേരത്തെ വിദേശ നിക്ഷേപ നയമടക്കം മോദിക്ക് തിരുത്തേണ്ടി വന്നിരുന്നു. ഇവ നടപ്പാക്കിയാലും അതിന്റെ ക്രെഡിറ്റും സര്‍ക്കാരിന് ലഭിക്കുന്നില്ല. ഇതാണ് രണ്ടാം വരവില്‍ രാഹുല്‍ വന്‍ വിജയമായെന്ന് ഉറപ്പിക്കുന്നത്. മോദിയെ കുറിച്ച് ഒരക്ഷരം പോലും രാഹുലില്‍ നിന്ന് വരുന്നില്ല. പണം, സമ്പദ് ഘടന, അന്യ സംസ്ഥാന തൊഴിലാളി പ്രശ്‌നം, സാമ്പത്തിക പാക്കേജ് എന്നീ വിഷയങ്ങളാണ് രാഹുല്‍ തിരഞ്ഞെടുത്ത് ഉന്നയിച്ചത്. ഇതിലൊരിക്കല്‍ പോലും ബിജെപിയും ഇടംപിടിച്ചിട്ടില്ല. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന വിഷയങ്ങളിലേക്ക് ഏതെങ്കിലും പാര്‍ട്ടിയോ നേതാവോ വരുന്നത് അതിന്റെ വീര്യം കുറയ്ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

English summary
rahul gandhi's changes creates huge impact in alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X