ഇംഗ്ലീഷോ ഹിന്ദിയോ ,രാഹുലിന്റെ പാര്‍ലമെന്റ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ദില്ലി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ലളിത് മോദി വിഷയത്തില്‍ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു
ഈ പ്രസംഗത്തിലെ പ്രധാന പ്രയോഗങ്ങളെല്ലാം കുറിപ്പില്‍ അതേപടി ഉണ്ടായിരുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാരണമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സുഷമ സ്വരാജിനെയും ആക്രമിക്കാന്‍ ഉപയോഗിച്ച ഹിന്ദി വാക്കുകളും വരികളും ഇംഗ്ലീഷിലാണ് രാഹുല്‍ എഴുതിയിട്ടുള്ളത്.

ഹിന്ദിയിലുള്ള പ്രയോഗങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയ രാഹുലിനെ പരിഹസിക്കുന്ന ട്വീറ്റുകളും പോസ്റ്റുകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാഹുലിന്റെ 'ചീറ്റ് ഷീറ്റ്' എന്ന വിശേഷണത്തോടെയാണ് പോസ്റ്റുകളില്‍ പലതുമെത്തുന്നത്.
The must-watch show recommended by Modi (and who said what). #SushmaSwaraj #RahulGandhi http://t.co/qp6Oy6nSuR pic.twitter.com/9LZkP9cd8Z
— The Telegraph (@ttindia) August 13, 2015 രാഹുല്‍ സഭയില്‍ കൊണ്ടുവന്ന കുറിപ്പിന്റെ ചിത്രം 'ദ ടെലഗ്രാഫ്' പത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുറിപ്പിന്റെ ചിത്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ടെലഗ്രാഫ് പുറത്തുവിട്ടത്.












Click it and Unblock the Notifications