Get Updates
Get notified of breaking news, exclusive insights, and must-see stories!

പപ്പുവല്ല, മോദിയേയും ബിജെപിയേയും വിറപ്പിക്കുന്ന രാഹുൽ ഗാന്ധി!! വൻ തിരിച്ചുവരവ്

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങളോടും നിർദ്ദേശങ്ങളോടും പരിഹാസരൂപേയാണ് ബിജെപി നേതാക്കൾ പ്രതികരിക്കന്നത്. എന്നിരുന്നിലും രാഹുൽ ഉയർത്തുന്ന വിമർശനങ്ങൾ എത്രമാത്രം ബിജെപിയെ വെള്ളം കുടിപ്പിക്കുന്നുണ്ടെന്നത് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. പൂർണശക്തിയെടുത്ത് രാഹുലിനെ നേരിടേണ്ടി വരുന്ന ബിജെപി നേതാക്കളെയാണ് കൊറോണ കാലത്ത് കാണാൻ സാധിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തി ക്രീയാത്മക്തമായ പ്രതിപക്ഷം ആവുകയാണ് കോൺഗ്രസ് . രാഷ്ട്രീയ എതിരാളികൾ പോലും ഇക്കാര്യം രഹസ്യമായി സമ്മതിക്കുന്നു. കൊവിഡിനെതുരെയുള്ള പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സർക്കാർ വീഴ്ചകളിൽ വിമർശനശരങ്ങൾ എയ്യുകയാണ് രാഹുൽ.

രാഹുൽ പങ്കുവെച്ച വീഡിയോ

രാഹുൽ പങ്കുവെച്ച വീഡിയോ

ഏപ്രിൽ 28 നാണ് രാഹുൽ ഗാന്ധി ഒരു പഴയ വീഡിയോ തന്റെ ട്വിറ്ററിൽ പങ്കുവെച്ചു. മാർച്ച്​ 16ന്​ ലോക്​സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ 50 ബാങ്ക്​ കള്ളൻമാരുടെ വിവരം ചോദിച്ചിരുന്നു. പക്ഷേ ധനമന്ത്രി നിർമല സീതാരാമൻ അതിനുത്തരം നൽകിയിരുന്നില്ല. ഇ​പ്പോൾ ബിജെപിയുടെ സുഹൃത്തുക്കളായ നിരവ്​ മോദി, മെഹുൽ ചോക്​സി എന്നിവരടക്കമുള്ളവരുടെ പേര്​ ആർബിഐ പുറത്തുവിട്ടിരിക്കുന്നു. ഇതുകൊണ്ടാണ്​ സത്യം അവർ മറച്ചുവെച്ചതെന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.

രാഹുൽ ഗാന്ധി പറഞ്ഞത്

രാഹുൽ ഗാന്ധി പറഞ്ഞത്

20 മിനിറ്റ് പിന്നാലെ വിവരാവകാശ പ്രവർത്തകൻ സാകേത് ഖോക്ലെ ഒരു മറുപടി ട്വീറ്റ് ചെയ്തു. വായ്​പയെടുത്ത്​ വിദേശത്തേക്ക്​ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്​സി ഉൾപെടെയുള്ള 50 പേരിൽനിന്ന്​ കിട്ടാനുള്ള 68,607 കോടി രൂപ ബാങ്കുകൾ എഴുതിതള്ളിയെന്ന് ആർബിഐയിൽ നിന്ന് മറുപടി ലഭിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒടുവിൽ 13 ട്വീറ്റ്

ഒടുവിൽ 13 ട്വീറ്റ്

രാഹുൽ ഗാന്ധി ചോദിച്ച ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ധനമന്ത്രി നിർമ്മല സീതാരാമൻ ശ്രമിച്ചത് ഇതുകൊണ്ടാണെന്നും ഖോക്ലെ കുറിച്ചു. ഈ ഏകോപിത ആരോപണത്തെ തടുക്കാൻ ബിജെപി നേതാക്കൾ നടത്തുന്ന തീവ്രശ്രമമായിരുന്നു പിന്നീട് കണ്ടത്. രാഹുലിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകാൻ 13 തവണയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തത്.

തെറ്റിധരിപ്പിക്കുന്നുവെന്ന്

തെറ്റിധരിപ്പിക്കുന്നുവെന്ന്

ലജ്ജയില്ലാതെ രാഹുൽ ഗാന്ധിയും രൺദീപ് സുർജേവാലയും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു നിർമ്മലയുടെ പ്രതികരണം. വായ്പ എഴുതിതള്ളുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് മൻമോഹൻ സിങ്ങിനോട് ചോദിച്ച് രാഹുൽ ഗാന്ധി മനസിലാക്കണമെന്നും നിർമ്മല മറുപടി നൽകി.

ക്രീയാത്മക പ്രതിപക്ഷം

ക്രീയാത്മക പ്രതിപക്ഷം

വായ്പ എഴുതി തള്ളിയ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇതിനിടയിൽ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട നേതാവായി ബിജെപി തള്ളിക്കളയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വും രാഹലും പ്രസക്തമാണെന്നത് ബിജെപിയും മോദി സർക്കാരും പരോക്ഷമായി അംഗീകരിക്കുന്നുണ്ടെന്ന് തന്നെയാണ്.

മോഹം പൊലിഞ്ഞ ബിജെപി

മോഹം പൊലിഞ്ഞ ബിജെപി

കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ നിന്നും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുലിനെ കെട്ടികെട്ടിച്ചതോടെ രാഷ്ട്രീയത്തിൽ രാഹുലിനെ മൂലയ്ക്കിരുത്താം എന്ന ചിന്തയിലായിരുന്നു ബിജെപി. എന്നാൽ അതൊന്നും എളുപ്പമല്ലെന്ന് തന്നെയാണ് കൊവിഡ് കാലത്തെ രാഹുലിന്റെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്.

രാഹുലിനെ കേൾക്കുന്ന ബിജെപി

രാഹുലിനെ കേൾക്കുന്ന ബിജെപി

തങ്ങളുടെ മന്ത്രിമാരേക്കാളും എംഎൽഎമാരെക്കാളും ബിജെപി രാഹുലിനെ കേൾക്കുന്നുണ്ടെന്നതിന് പല ഉദാഹരണങ്ങളും ഉണ്ട്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് മോദിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രചരണങ്ങൾ. അക്കൂട്ടത്തിൽ ഏറ്റവും ചർച്ചയായത് കാവൽക്കാരൻ കള്ളനാണെന്ന രാഹുലിന്റെ പരാമർശമായിരുന്നു.

മറുപ്രചരണം

മറുപ്രചരണം

2015 ൽ ഞാൻ രാജ്യത്തിന്റെ കാവൽക്കാരാണെന്ന് മോദിയുടെ പരാമർശത്തെ വിമർശിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ഈ ആക്രമണം. റാഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമർശം. മോദിക്കൊരു കനത്ത പ്രഹരമായിരുന്നു ഇത്. ഒടുവിൽ ഇതിനെ പ്രതിരോധിക്കാൻ മേം ബി ചൗക്കിധാർ( ഞാനും കാവൽക്കാരൻ ) എന്ന മുദ്രാവാക്യം ബിജെപിക്ക് പയറ്റേണ്ടി വന്നു.

സമാനതകൾ ഇല്ലാത്ത തകർച്ച

സമാനതകൾ ഇല്ലാത്ത തകർച്ച

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ തന്ത്രങ്ങൾ പരാജയപ്പെട്ടു. സമാനതകൾ ഇല്ലാത്ത തകർച്ചയാണ് പാർട്ടി നേരിട്ടത്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ഇടപെടലുകളിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹലുൽ ഗാന്ധി രാജിവെച്ചു.

വൻ തിരിച്ച് വരവ്

വൻ തിരിച്ച് വരവ്

പാർട്ടിയുടെ പടിയിറങ്ങിയ രാഹുൽ പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷനായി. സർക്കാരിനെതിരെ പ്രതിപക്ഷം ക്രിയാത്മകമാകേണ്ടിട്ടത്തെല്ലാം രാഹുൽ തന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഒതുക്കി. എന്നാൽ കൊവിഡ് പ്രതിസന്ധിയ്ക്കിടെ മറ്റൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഗാന്ധിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.

വിദഗ്ദരുമായി ചർച്ച

വിദഗ്ദരുമായി ചർച്ച

കൊവിഡിൽ രാജ്യത്തിന്റെ ശ്രദ്ധ പതിയേണ്ട ഇടങ്ങളെ കുറിച്ചെല്ലാം രാഹുൽ നിരന്തരം സർക്കാരിനെ ഓർമ്മിപ്പിക്കുകയാണ്. ആരോഗ്യ മേഖലയിലേയും സാമ്പത്തിക മേഖലയിലേയും പ്രതിസന്ധി മറികടക്കാൻ വിദഗ്ദരുമായി ചർച്ച നടത്തി മോദിക്കും മുൻപേ ഇടപെടലുകള് സജീവമാക്കിയിരിക്കുകയാണ് രാഹുൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+