രാഹുല്‍ ഗാന്ധിയുടെ കുടുംബം മണിപ്പൂരിനെ എടിഎമ്മായി കണ്ടു; കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് സ്മൃതി ഇറാനി
മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സമ്ൃതി ഇറാനി രംഗത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാഹുല്‍ ഗാന്ധിയും കുടുംബവും ഇത്രയും കാലം എടിഎമ്മായി ഉപയോഗിച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കുടുംബം മണിപ്പൂരിനെ എടിഎം ആയി ഉപയോഗിച്ചുവെങ്കിലും പ്രധാനമന്ത്രി മോദി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചു. 11 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നാല്‍ മണിപ്പൂരിലെ കര്‍ഷകര്‍ക്ക് 2000 രൂപ കൂടി നല്‍കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

സംസ്ഥാനത്ത് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് തങ്ങളുടെ ഭാവി രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നും സ്മൃതി ഇറാനി ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്പ്പോഴും വടക്കുകിഴക്കന്‍ മേഖലയെ അവഗണിക്കുകയും പോക്കറ്റ് നിറയ്ക്കാന്‍ എടിഎമ്മായി ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ ഫെബ്രുവരി 21 ന് രാഹുല്‍ ഗാന്ധിയുടെ റാലി ബഹിഷ്‌കരിക്കണമെന്ന് ബിജെപി മണിപ്പൂരിന്റെ ചുമതലയുള്ള സംബിത് പത്രയും സ്മൃതി ഇറാനിയും മണിപ്പൂരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് അഭിവൃദ്ധി കൊണ്ടുവരാനും ജനങ്ങള്‍ അന്തസ്സോടെ ജീവിക്കാനും മാത്രമേ ബി ജെ പിക്ക് കഴിയൂ. ഫെബ്രുവരി 28ന് ശേഷം മണിപ്പൂരില്‍ ബി ജെ പി ആദ്യ എയിംസ് കൊണ്ടുവരും, മണിപ്പൂരിന്റെ അഭിമാനമാണ് പെണ്‍കുട്ടികള്‍. അവരുടെ പഠനത്തിനായി ഞങ്ങള്‍ അവര്‍ക്ക് സ്‌കൂട്ടിയും ലാപ്‌ടോപ്പും നല്‍കുമെന്നും സ്മൃതി ഇറാനി വാഗ്ദാനം ചെയ്തു.
മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായി 60 നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാനാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. മാര്‍ച്ച് പത്തിനാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 അംഗ മണിപ്പൂരില്‍ കോണ്‍ഗ്രസ് ആകെ 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. ഒട്ടേറെ എം എല്‍ എമാര്‍ കൂറുമാറുന്ന കാഴ്ചയാണ് കണ്ടത്.
പിന്നീട്, നാഗാ പീപ്പിള്‍സ് ഫ്രണ്ട് ( എന്‍ പി എഫ് ), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ( എന്‍ പി പി ), ലോക് ജനശക്തി പാര്‍ട്ടി ( എല്‍ ജെ പി ) എന്നീ മൂന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബി ജെ പി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു, അതേസമയം ഒരു സ്വതന്ത്ര എം എല്‍ എയുടെ പിന്തുണയും ലഭിച്ചു. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന എന്‍ ബിരേന്‍ സിംഗ് മണിപ്പൂരിലെ 12-ാമത്തെ മുഖ്യമന്ത്രിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 21 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്.












Click it and Unblock the Notifications