കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊവിഡിനെതാരായ മോദി സർക്കാരിന്റെ 'ആസൂത്രിത പോരാട്ടം'; തിരിച്ചടികൾ എണ്ണി പറഞ്ഞ് രാഹുലിന്റെ പരിഹാസം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സാമ്പത്തിക തകർച്ച , കൊവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ സർക്കാരിനെതിരെ രംഗത്തെത്തിയത്.

കോവിഡിനെതിരായ മോദി സർക്കാരിന്റെ'ആസൂത്രിതമായ പോരാട്ടം' ഇന്ത്യയെ പടുകുഴിയിലേക്ക് എത്തിച്ചത് ഇങ്ങനെ,ചരിത്രത്തിലാദ്യമായി ജിഡിപി 24 ശതമാനം ഇടിഞ്ഞു,12 കോടി തൊഴിലുകൾ നഷ്ടപ്പെട്ടു,15.5 ലക്ഷം കോടിയുടെ അധിക സമ്മര്‍ദ്ദ വായ്പകള്‍,ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും പക്ഷേ മോദി സർക്കാരിനും മാധ്യമങ്ങൾക്കും ഇതെല്ലാം എല്ലാം സാധരണമായ കാര്യമാണ്, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

page-1599621

കൊവിഡ് കേസുകൾ രാജ്യത്ത് ഉയരുന്ന പശ്ചാത്തലത്തിൽ നേരത്തേയും രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രംഗ്തതെത്തിയിരുന്നു. മോദി സർക്കാരിന്റെ കഴിവുകേട് കൊണ്ട് മാത്രമാണ് കൊവിഡ് കണക്കുകളിൽ രാജ്യം രണ്ടാം സ്ഥാനത്ത് എത്തിയതെന്നായിരുന്നു രാഹുൽ വിമർശിച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ പിടിപ്പുകേട് രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് ഹോട്‌സ്‌പോട്ടാക്കി മാറ്റുകയാണെന്നും രാഹുൽ വിമർശിച്ചിരുന്നു.

'നമ്മുടെ മലപ്പുറം സുൽത്താൻ അല്ലാതെ ആരേലും ചെയ്തിട്ടുണ്ടോ? നമ്പർ 1 കൊച്ചാപ്പ,നമ്പർ 1 കേരളം''നമ്മുടെ മലപ്പുറം സുൽത്താൻ അല്ലാതെ ആരേലും ചെയ്തിട്ടുണ്ടോ? നമ്പർ 1 കൊച്ചാപ്പ,നമ്പർ 1 കേരളം'

കൊവിഡ് വാക്സിൻ ലഭ്യമാക്കാത്തതിലും രാഹുൽ ഗാന്ധി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. വാക്സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സമഗ്രപദ്ധതി ആവശ്യമാണ്. എന്നാല്‍ അതേപ്പറ്റി ഒരു വിവരവുമില്ല.കേന്ദ്രസര്‍ക്കാരിന്‍റെ ഈ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 1 ലക്ഷത്തിലേക്ക് അടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,504 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികൾ 46,59,985 ആയി. ഇതുവരെ മരിച്ചവർ 77472 ആയി. ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ കൊവിഡ് രൂക്ഷമായ യുഎസിനേയും ബ്രസീലിനേയും തള്ളി ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തത്.

Recommended Video

cmsvideo
Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam

മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; അതിന് മുമ്പ് ആ ദുരൂഹത നീങ്ങണം, കുരുക്ക് മുറുകുന്നുമന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; അതിന് മുമ്പ് ആ ദുരൂഹത നീങ്ങണം, കുരുക്ക് മുറുകുന്നു

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നുകഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു

പുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചുപുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചു

English summary
Rahul gandhi's jibe at modi govt over covid handling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X