Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചിരുന്നെങ്കില്‍ കുട്ടികള്‍ രാജ്യദ്രോഹികളായേന്നേ എന്ന് ഓം പ്രകാശ് മതുര്‍

സൂറത്ത്: ജെഎന്‍യു വിഷയത്തില്‍ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ വാക്‌പോരുമായി ബിജെപി നാഷല്‍ വൈസ് പ്രസിഡന്റ് ഓം പ്രകാശ് മതുര്‍.

ജെഎന്‍യുവിലെ കന്നയ്യ കുമാറിന്റെ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ വാക്കുകള്‍ കൊണ്ട് ആക്രമണം നടത്തിയത്. രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചിരുന്നെങ്കില്‍ കുട്ടികള്‍ രാജ്യദ്രോഹികളായേന്നേ എന്നാണ് പരാമര്‍ശം.

rahul-gandhi-12-

നാല് തലമുറകളായി ഒരു കുടുംബത്തിലുള്ളവരാണ് രാജ്യം ഭരിക്കുന്നത്. ഭരണം കൈവിട്ടു പോകുന്നത് ഭയന്നാണ് കോണ്‍ഗ്രസ്സ് അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും മതുര്‍ പറഞ്ഞു. രാജ്യദ്രോഹത്തിനാണ് രാഹുല്‍ ഗാന്ധി കൂട്ട് നില്‍ക്കുന്നതെന്നും അതിനാല്‍ രാഹുലിന് നേരെയും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നുമായിരുന്നു മതുര്‍ ആവശ്യപ്പെട്ടത്.

മതുറിന്റെ പരാമര്‍ശത്തിനെതിരെ ഗുജറാത്ത് കോണ്‍ഗ്രസ്സ് വക്താവ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. രാഹില്‍ ഗാന്ധി വിവാഹിതനല്ല എന്ന കാര്യത്തില്‍ വിമര്‍ശിക്കുന്നിന് ബിജെപി യോഗ്യരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, വാജ് പേയ്, മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ എന്നിവര്‍ വിവാഹം കഴിക്കാത്തവരുടെ ലിസ്റ്റില്‍ ഉണ്ടെന്നുമായിരുന്നു.

ജെഎന്‍യു പ്രശ്‌നത്തില്‍ എന്‍ഡിഎയ്ക്ക് യാതൊരു പങ്കുമില്ലെന്നും കോണ്‍ഗ്രസ്സ് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നുമാണ് മതുര്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഒഴുകിയത് എന്നുമാണ് പരാമര്‍ശം. സംഭവത്തില്‍ രാഹുല്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+