രാഹുലിന് എംപി സ്ഥാനം നഷ്ടമാകുമോ? നിര്‍ണായക നീക്കവുമായി ബിജെപി
പാര്‍ലമെന്റ് ചട്ടം രാഹുല്‍ ഗാന്ധി ലംഘിച്ചു എന്നാണ് നിഷികാന്ത് ദുബെ പറയുന്നത്. മുന്‍പ് സുബ്രഹ്മണ്യന് സ്വാമിക്ക് ഇതിന്റെ പേരില്‍ അംഗത്വം നഷ്ടമായിട്ടുണ്ട്.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണം എന്ന് ബി ജെ പി എം പി നിഷികാന്ത് ദുബെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ചതിനാണ് രാഹുലിനെ പുറത്താക്കണം എന്ന് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടത്.
പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി ആണ് നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്ത ആരോപണത്തില്‍ കഴമ്പില്ല എന്ന് കമ്മിറ്റിയിലെ കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയോട് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം.

അദാനിയുടെ പേര് 75 തവണ പറഞ്ഞു
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രധാനമായും ഗൗതം അദാനിയെ കുറിച്ചാണ് സംസാരിച്ചത് എന്ന് നിഷികാന്ത് ദുബെ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ അദാനിയുടെ പേര് 75 തവണയെങ്കിലും രാഹുല്‍ ആവര്‍ത്തിച്ചു എന്നും നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിലെ ഒരംഗത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് സ്പീക്കറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം എന്നാണ് ചട്ടം.

ചട്ടം ലംഘിച്ചു
എന്നാല്‍ ഈ ചട്ടം രാഹുല്‍ ഗാന്ധി ലംഘിച്ചു എന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി. 1976ല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് എതിരെ ആരോപണമുന്നയിച്ചതിന് സുബ്രഹ്മണ്യന് സ്വാമിയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ അപവാദം ഉന്നയിക്കുന്നത് ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

പ്രസംഗം യൂട്യൂബില്‍
ആരോപണങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്താലും ട്വിറ്റര്‍, യൂട്യൂബ് എന്നിവിടങ്ങളില്‍ നിന്ന് പ്രസംഗം ലഭിക്കും എന്നും നിഷികാന്ത് ദുബെ പറഞ്ഞു. ഇത് സ്പീക്കറുടെ അധികാരത്തെയും വിവേചനാധികാരത്തെയും ഹനിക്കുന്നതാണ് എന്നും ഇസ്രയേലിലും ബംഗ്ലാദേശിലും അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ഇന്ത്യയുടെ താത്പര്യത്തിന് എതിരല്ല എന്നും നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു.

അദാനി വരുന്നതില്‍ തെറ്റില്ല
2011 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മില്‍ വൈദ്യുതി നിലയ കരാറുണ്ടാക്കിയിരുന്നു. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പിന് വൈദ്യുതി നിലയം സ്ഥാപിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ തെറ്റില്ല എന്നും നിഷികാന്ത് ചൂണ്ടിക്കാട്ടി. പ്രിവിലേജ് കമ്മിറ്റിയില്‍ ബി ജെ പി അംഗം സുനില്‍ സിംഗ് ആണ് അധ്യക്ഷന്‍.

അംഗങ്ങള്‍ ഇവര്‍
തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി, ബി ജെ പി അംഗങ്ങളായ സി പി ജോഷി, ദിലീപ് ഘോഷ്, രാജു ബിസ്ത, ഗണേഷ് സിംഗ് തുടങ്ങിയവരും അംഗങ്ങളാണ്. കമ്മിറ്റിയിലെ ഡി എം കെ അംഗം ടിആര്‍ ബാലു ഹാജരായില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ ഒരു വാദവും നിലനില്‍ക്കില്ലെന്ന് അദ്ദേഹം കമ്മിറ്റി അധ്യക്ഷന്‍ കത്തെഴുതി.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications