Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് അകപ്പെട്ടത് വന്‍ പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം പല സംസ്ഥാനങ്ങളിലും ബിജെപിയിലേക്ക് കൂട് മാറി. കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ താഴെ വീണു. കൂനിന്മേല്‍ കുരു എന്ന പോലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെക്കുകയും ചെയ്തു.

പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് എല്ലാ വഴികളും നോക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയില്‍ എത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ വഴികളെല്ലാം. എന്നാല്‍ അധ്യക്ഷയാകാന്‍ താനില്ല എന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി. അതിനിടെ കോണ്‍ഗ്രസിനെ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറ്റാന്‍ ഒരു വഴിയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അടിവേരിളക്കിയ തിരഞ്ഞെടുപ്പ്

അടിവേരിളക്കിയ തിരഞ്ഞെടുപ്പ്

മെയ് മാസം അവസാനത്തോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. മെയ് 25ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ചത്. ഒരു മാസത്തോളം രാഹുലിനോട് രാജി പിന്‍വലിക്കാനുളള നിവേദനങ്ങളും പരിവേദനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ പിന്നാലെ കൂടി. എന്നാല്‍ രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു.

അടിയായി രാഹുലിന്റെ രാജി

അടിയായി രാഹുലിന്റെ രാജി

രാഹുല്‍ പിന്‍മാറില്ല എന്ന് 100 ശതമാനം ഉറപ്പായപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് മറ്റ് സാധ്യതകള്‍ തേടിത്തുടങ്ങിയത്. നാഥനില്ലാ കളരിയായി കോണ്‍ഗ്രസ് മാറിയതോടെയാണ് പല നേതാക്കളും ബിജെപി പാളയത്തില്‍ അഭയം തേടിത്തുടങ്ങിയത്. രാഹുല്‍ നേതാവായി ഇല്ലാത്ത കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അടക്കം വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്.

കോൺഗ്രസിന് രക്ഷാമാർഗം

കോൺഗ്രസിന് രക്ഷാമാർഗം

കോണ്‍ഗ്രസ് ഇന്ന് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ചുഴിയില്‍ നിന്നും പുറത്ത് കടക്കാനുളള വഴി തേടിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ യുവനേതാക്കള്‍. ഈ നേതാക്കാള്‍ പ്രശ്‌നപരിഹാരത്തിന് അടുത്തിടെ സമീപിച്ചത് മഹാരാഷ്ട്രയിലെ ഒരു ജ്യോത്സ്യനെ ആണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനുളള വഴിയും ജ്യോത്സന്‍ നേതാക്കള്‍ക്ക് ഉപദേശിച്ച് നല്‍കി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

രാഹുൽ വിവാഹം കഴിക്കണം

രാഹുൽ വിവാഹം കഴിക്കണം

49കാരനാണെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തെ കുറിച്ച് മിക്ക സംവാദ പരിപാടികളിലും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ താന്‍ വിവാഹം കഴിച്ചിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് എന്നാണ് രാഹുല്‍ സ്ഥിരമായി മറുപടി നല്‍കാറുളളത്. രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചാല്‍ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും എന്നാണ് ജ്യോത്സന്‍ നിര്‍ദേശിച്ചിരിക്കുന്നതത്രേ.

തലവര തെളിയും

തലവര തെളിയും

വിവാഹം കഴിക്കുന്നതോടെ രാഹുല്‍ ഗാന്ധിയുടെ ഭാഗ്യ നക്ഷത്രം തെളിയും എന്നാണ് ജ്യോത്സന്‍ കവടി നിരത്തി കണ്ടെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ കൂടിയായ യുവനേതാവ് ദില്ലിയില്‍ തിരിച്ചെത്തി ഇക്കാര്യം മറ്റ് നേതാക്കളുമായി പങ്കുവെച്ചതായും വിവരമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്ന കണ്‍ഫ്യൂഷനിലാണേ്രത ഈ നേതാക്കള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വ്യാഴാഴ്ച ചേരാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+