രാഹുല്‍ ഗാന്ധിയുടെ മോദി പരാമര്‍ശം അങ്ങേയറ്റം മോശം, വിധി അക്കാര്യത്തിലെന്ന് ഹരീഷ് സാല്‍വെ
ദില്ലി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. രാഹുല്‍ ഉപയോഗിച്ച ഭാഷ അങ്ങേയറ്റം മോശമാണ്. ഒരു വ്യക്തിയോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയില്‍ പറയുന്നത് പോലെയായിരുന്നു ആ പരാമര്‍ശമെന്നും സാല്‍വെ പറഞ്ഞു. കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ല രാഹുലിനെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.
രാഹുലിന്റെ മണ്ഡലത്തിന്റെ കാര്യമാണ് കോടതി പരിഗണിച്ചതെന്നും സാല്‍വെ വ്യക്തമാക്കി. എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു സാല്‍വെയുടെ പ്രതികരണം. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണമല്ല രാഹുലില്‍ നിന്ന് ഉണ്ടായതെന്ന് സാല്‍വെ പറഞ്ഞു.രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടണോ വേണ്ടേ എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ അദ്ദേഹം സംസാരിച്ച രീതി ഒട്ടും അംഗീകരിക്കാന്‍ സാധിക്കില്ല. വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം, ഞാന്‍ പൊതു പ്രവര്‍ത്തകനാണ് എന്ന് പറയുന്നതില്‍ എന്ത് കാര്യമാണ് ഉള്ളത്. എത്രയൊക്കെ രാഹുല്‍ നിഷേധിക്കാന്‍ ശ്രമിച്ചാലും, അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് ആളുകള്‍ക്ക് അറിയാം.

പ്രധാനമന്ത്രിയാവണമെന്ന് സ്വപ്‌നം കാണുന്നയാളാണ് രാഹുല്‍. അങ്ങനെയുള്ള ഒരാള്‍ ഉപയോഗിക്കുന്ന ഭാഷയാണോ ഇതെന്നും സാല്‍വെ ചോദിച്ചു. രാഹുല്‍ പറഞ്ഞത് തെറ്റാണെന്ന് കോടതി വിധിയിലുണ്ട്. പക്ഷേ രാഹുല്‍ ഈ കേസില്‍ അപ്പീല്‍ നല്‍കുന്ന കാലതാമസം കണക്കിലെടുക്കുമ്പോള്‍, മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ആളില്ലാതെ വരും. അതുകൊണ്ട് വിധിക്ക് സ്റ്റേ നല്‍കിയത്. അല്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും സാല്‍വെ വ്യക്തമാക്കി.
അതേസമയം ജഡ്ജിമാരുടെ കൊളീജിയം സംവിധാനത്തെയും സാല്‍വെ വിമര്‍ശിച്ചു. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്നത് ഒരുപാട് തെറ്റുകള്‍ വരുന്ന സംവിധാനമാണെന്നും സാല്‍വെ പറഞ്ഞു. ഇത് ലോകത്തൊരിടത്തും നിലവില്‍ ഇല്ല. ഏതൊരു വിഷയത്തിലും കോടതിയായിരിക്കരുത് പരിഹാര കേന്ദ്രം. സത്യസന്ധമായ ഭരണഘടനാ പ്രശ്‌നമുണ്ടെങ്കില്‍ മാത്രമേ കോടതി ഇടപെടാന്‍ പാടുള്ളൂ എന്നും സാല്‍വെ വ്യക്തമാക്കി.
1992ല്‍ അയോധ്യയില്‍ കര്‍സേവകര്‍ എത്തിയപ്പോള്‍ സൈന്യത്തെ ഇറക്കണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചില്ല. പകരം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടെടുത്തു. അതിന് ശേഷം എല്ലാ നിര്‍ണായക തീരുമാനങ്ങളും കോടതിയുടെ പരിഗണനയിലാണ് വന്നുകൊണ്ടിരിക്കുന്നതെന്നും സാല്‍വെ പറഞ്ഞു.കല്‍ക്കരി അഴിമതി കേസിലാണ് അത്തരമൊരു മോശം അവസ്ഥയിലേക്ക് കോടതി വിധി എത്തിയത്. സുപ്രീം കോടതി ഖനന ലൈസന്‍സ് തന്നെ റദ്ദാക്കി കളഞ്ഞു. അതിലൂടെ ആഗോള തലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായക്ക് തന്നെയാണ് മങ്ങലേറ്റത്.
കോടതി അവരുടെ സ്ഥാനമെന്താണെന്ന് തിരിച്ചറിയണം. കോടതി ഇടതുപക്ഷത്ത് നിന്ന് മധ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. കോടതി അവരുടെ നിയമപരിധി സാമൂഹിക പ്രശ്‌നങ്ങളിലേക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്ത് വിഷയത്തിനും കോടതിയല്ല അവസാന വാക്ക്. ഈ രീതി കോടതി തന്നെ അവസാനിപ്പിക്കണം. ഇന്ത്യയിലെ നിയമസംവിധാനങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത കുറവുകളുണ്ടെന്നും സാല്‍വെ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications