കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേര്; യുപിയില്‍ ഹോട്ടലിനെതിരെ പ്രതിഷേധം

Google Oneindia Malayalam News

ലക്‌നൗ: ഇറ്റാലിയന്‍ വിഭവത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിട്ട റെസ്റ്റോറന്റിന്റെ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.

ഇറ്റാവയിലെ റസ്റ്റോറന്റിലാണ് ഒരു ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേര് നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നഗരത്തിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് രാഹുല്‍ ഗാന്ധിയുടെ പേര് വിഭവത്തിന് ഇട്ടത്.

rahul gandhi

ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവങ്ങളുടെ വിവരവും വിലയും നല്‍കിയ മെനുവിന് പൊതുവായി നല്‍കിയ തലക്കെട്ട് 'ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി' എന്നാണ്. ഇതിന് താഴെയാണ് ഇറ്റാലിയന്‍ വിഭങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്. ഇറ്റാലിയന്‍ പാസ്ത, മെക്‌സികന്‍ പാസ്ത, കോണ്‍ പാസ്ത, ചീസ് പാസ്ത, ഹാംഗ്ഓവര്‍ പാസ്ത തുടങ്ങിയ ഭക്ഷണമാണ് മെനുവില്‍ നല്‍കിയിരിക്കുന്നത്.

'സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ നികേഷിനെക്കുറിച്ച് സംസാരിച്ചത് ഞാന്‍' വെളിപ്പെടുത്തല്‍'സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ നികേഷിനെക്കുറിച്ച് സംസാരിച്ചത് ഞാന്‍' വെളിപ്പെടുത്തല്‍

അതേസമയം, മെനു കാര്‍ഡില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ പേര് ഉടന്‍ മാറ്റണമെന്ന് ഇറ്റാവ ജില്ല കോണ്‍ഗ്രസ് കമ്മറ്റി ഹോട്ടല്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ പേര് പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇറ്റലിയില്‍ താമസിക്കുന്ന മുത്തശ്ശിക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ രാഹുല്‍ ഗാന്ധി പലപ്പോഴും ഇറ്റലി സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുമുണ്ട്.

Recommended Video

cmsvideo
Swapna Suresh Under Tight Security | സ്വപ്ന സുരേഷിന് 24 മണിക്കൂറും പോലീസ് കാവല്‍ | *Kerala

English summary
Rahul Gandhi's name for Italian dish; protest against hotel in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X