കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്; വിമാനം റൺവെയിൽ തെന്നി, അന്വേഷണത്തിന് ഉത്തരവ്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിമാനം റൺവെയിൽ തെന്നി, രാഹുൽ ഗാന്ധി തലനാരിഴക്ക് രക്ഷപെട്ടു | Oneindia Malayalam

ബെംഗളൂരു: രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം റൺവെയിൽ തെന്നി. തലനാരിഴയ്ക്കാണ് രാഹുൽഗാന്ധി രക്ഷപ്പെട്ടത്. കർണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാർട്ടേർഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് കോൺഗ്രസ് പരാതി നൽകി.

പെട്ടെന്ന് തന്നെ അന്വേഷണം നടത്താൻ ഏവിയേഷൻ അതോറിറ്റി ഉത്തരവിട്ടു. ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം റൺവെയിൽ വിമാനം തെന്നുകയായിരുന്നെവെന്നാണ് നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധിയെ വിളിച്ച് സംഭവം ആരാഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ദില്ലിയിൽ നിന്ന് കർണാടകയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുൽ ഗാന്ധി.

Rahul Gandhi

ഹുബ്ലി എയർപോർട്ടിൽ‍ ഇറങ്ങുമ്പോൾ റൺവെയിൽ വെച്ച് വിമാനം തെന്നുകയായിരുന്നു. അതേസമയം അധികാരത്തിൽ വന്നപ്പോൾ യെദ്യൂരപ്പയും റെഡ്ഡിയുമൊക്കെ കർണ്ണാടകയെ കൊള്ളയടിക്കുകയായിരുന്നു. എന്നാൽ ഞങ്ങളുടെ സർക്കകാർ നലല് രീതിയിലാണ് പ്രവർത്തിച്ചത്. ഇപ്പോൾ മോദി എട്ട് പേരെ ജയിലിൽ നിന്നും വിധാൻ സഭിലേക്ക് കൊണ്ടു വരാൻ ശ്രമിക്കുകയാണ്. ഇത് കർണാടകയിലെ എല്ലാ ജനങ്ങൾക്കും ബസവണ്ണയുടെ ആത്മാവിനും അപമാനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.

English summary
On Thursday morning, Congress president Rahul Gandhi survived a major scare when his chartered plane skidded off the runway at Hubli airport in Karnataka. The pilot of the plane is being quizzed while the aircraft is seized at the Hubli airbase. Congress has filed a complaint with Directorate General of Civil Aviation (DGCA) and the aviation authorities have ordered an immediate inquiry into the matter soon after the accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X