കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ജനപ്രിയ ഫോര്‍മുല ഒരുക്കുന്നു, തിരിച്ചുവരവിന് മുമ്പ് ഒരൊറ്റ ലക്ഷ്യം, 5 വര്‍ഷത്തെ മുമ്പുള്ളത്!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി തിരിച്ചുവരവല്ല ലക്ഷ്യമിടുന്നതെന്നും, കോണ്‍ഗ്രസിന്റെ വീക്ക്‌നെസ്സ് മറികടക്കാനുള്ള പദ്ധതികളാണ് ഒരുക്കുന്നതെന്നും നേതാക്കള്‍. അദ്ദേഹത്തിന്റെ അടുത്ത പദ്ധതി എന്താണെന്ന് പോലും പാര്‍ട്ടിക്കുള്ളില്‍ അറിയുന്നില്ല. എന്നാല്‍ ജനപ്രിയ ഫോര്‍മുലയാണ് രാഹുല്‍ പിന്തുടരുന്നത്. അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ചെറിയ പ്രതിരോധ നീക്കങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഏറെ പ്രിയപ്പെട്ട ന്യായ് പദ്ധതി ഒരു സംസ്ഥാനത്തെങ്കിലും കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞെന്ന സന്തോഷവും രാഹുലിനുണ്ടെന്ന് നേതാക്കള്‍ പറയുന്നു. സാധാരണക്കാരുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനാണ് രാഹുല്‍ തിരിച്ചുവരവിന് മുമ്പ് ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
Rahul gandhi's popular ideas creating huge impact on rural India | Oneindia Malayalam
ജനപ്രിയ മോഡല്‍

ജനപ്രിയ മോഡല്‍

രാഹുല്‍ മൂന്ന് ജനപ്രിയ മോഡലാണ് രണ്ട് മാസത്തിനുള്ളില്‍ ഒരുക്കിയത്. ഇതൊരു തരം പരീക്ഷണമായിരുന്നു. ബിജെപി വോട്ടുബാങ്കിന് കൂടുതല്‍ പ്രാതിനിധ്യമുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വിജയിക്കുമോ എന്ന് രാഹുലിന് ഉറപ്പില്ലായിരുന്നു. എന്നാല്‍ ദാരിദ്ര്യം ഇന്ത്യയെ വല്ലാതെ മൂടിയിരിക്കുന്നു എന്നാണ് രാഹുല്‍ ഓരോ മോഡലിലും തിരിച്ചറിഞ്ഞത്. ന്യായ് പദ്ധതി നടപ്പാക്കിയപ്പോള്‍ കര്‍ഷകര്‍ കൂട്ടത്തോടെ ഛത്തീസ്ഗഡില്‍ എത്തിയത് രാഹുലിനെ അമ്പരപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സാമ്പത്തിക പാക്കേജ്, അന്യസംസ്ഥാന തൊഴിലാളി വിഷയം എന്നിവ ജനപ്രിയ മോഡലായിരുന്നു.

മോഡലിന്റെ തുടര്‍ച്ച

മോഡലിന്റെ തുടര്‍ച്ച

രാഹുല്‍ ഇതിന് പലവിധത്തില്‍ തുടര്‍ച്ച ഒരുക്കുകയാണ്. യൂബര്‍ ഡ്രൈവറുമായിട്ടാണ് രാഹുല്‍ സംസാരിച്ചത്. പരമാനന്ദ് എന്നായിരുന്നു ഡ്രൈവറുടെ പേര്. ലോക്ഡൗണിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ ജോലിയില്‍ നിന്ന് യൂബര്‍ പുറത്താക്കിയിരുന്നു. ഈ സാഹചര്യം കൃത്യമായി മനസ്സിലാക്കിയാണ് രാഹുല്‍ ഇടപെട്ടത്. ഇത് ജനപ്രിയ മോഡലിന്റെ തുടര്‍ച്ചയാണ്. ഇതുപോലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍, തെരുവോര കച്ചവടക്കാര്‍, ദിവസ വേതനക്കാര്‍, കൂലി തൊഴിലാളികള്‍ എന്നിവരുടെ വലിയൊരു നിരയാണ് രാഹുലിന്റെ അടുത്ത ലക്ഷ്യം.

നിശബ്ദ വോട്ടുബാങ്ക്

നിശബ്ദ വോട്ടുബാങ്ക്

ഇന്ത്യയിലെ വോട്ടുബാങ്ക് ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ആര്‍ക്കുമുണ്ടാവില്ല. കാരണം മുസ്ലീങ്ങള്‍ മുമ്പ് കോണ്‍ഗ്രസിനെ മാത്രമായിരുന്ന പിന്തുണച്ചത്. ഇപ്പോഴവര്‍ പ്രാദേശിക പാര്‍ട്ടികളെയാണ് കൂടുതലായി പിന്തുണയ്ക്കുന്നത്. ബിജെപിയെ പിന്തുണയ്ക്കാതിരുന്ന ഒബിസികള്‍ ഇപ്പോള്‍ അവരുടെ ശക്തമായ വോട്ടുബാങ്കാണ്. ഇങ്ങനെ ഏറ്റവും പിന്നോക്ക നില്‍ക്കുന്നവര്‍ നിശബ്ദ വോട്ടുബാങ്കാണ്. ഇവര്‍ക്ക് നേരിട്ട് എന്ത് ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുക. ജാതി വോട്ടുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഈ വര്‍ക്കിംഗ് ക്ലാസിനെയാണ് രാഹുല്‍ തന്റെ നേട്ടമാക്കാന്‍ ഒരുങ്ങുന്നത്.

കോണ്‍ഗ്രസിന്റെ സമയം

കോണ്‍ഗ്രസിന്റെ സമയം

കോണ്‍ഗ്രസിന് ആറ് വര്‍ഷമായി കിട്ടാതിരിക്കുന്ന രാഷ്ട്രീയ നിമിഷമാണ് ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നത്. മോദിയുടെ ജനപ്രീതിയില്‍ ആദ്യമായി വിള്ളല്‍ വീണിരിക്കുകയാണ്. വിഭജനക്കാലത്തെ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കായിട്ടാണ് അതിഥി തൊഴിലാളി വിഷയം താരതമ്യപ്പെടുത്തുന്നത്. ഇത് രാഹുലും സോണിയയും കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വശത്ത് കൂടിയുള്ള ആക്രമണം കോണ്‍ഗ്രസ് ആദ്യമായി ഉപയോഗിച്ചതും വിഷയത്തിന്റെ സാധ്യത മനസ്സിലാക്കിയാണ്. ഇതില്‍ നിന്ന് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. ഒരേസമയം ഗാന്ധി കുടുംബത്തിലെ രാഹുല്‍, പ്രിയങ്ക, സോണിയ എന്നിവര്‍ വിവിധ മേഖലകളില്‍ ജനപ്രിയരാവുകയും ചെയ്തു.

രാഹുല്‍ മോഡല്‍

രാഹുല്‍ മോഡല്‍

കോണ്‍ഗ്രസിന്റെ കൃത്യമായ വോട്ടുബാങ്ക് തിരിച്ചറിഞ്ഞത് രാഹുല്‍ മാത്രമാണ്. ഇത് ഗ്രാമീണ ഇന്ത്യയിലെ വോട്ടുബാങ്കാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നഗരമേഖലയുടെ വോട്ട് കൊണ്ട് മാത്രമാണ് ബിജെപി അധികാരം നിലനിര്‍ത്തിയത് കോണ്‍ഗ്രസ് ഗ്രാമീണ മേഖല തൂത്തുവാരിയിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇത് ആവര്‍ത്തിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന അധിക സീറ്റും ഗ്രാമീണ ഇന്ത്യയിലാണ്. ബിജെപി ഇതില്‍ വിള്ളല്‍ വീഴ്ത്തിയത് കൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയത്. ഇന്ത്യയില്‍ 70 ശതമാനവും ഗ്രാമീണ വോട്ടുബാങ്കാണ്. രാഹുല്‍ രണ്ട് മാസം കൊണ്ട് ഉന്നയിച്ച വിഷയങ്ങള്‍ എല്ലാം ഗ്രാമീണ മേഖലയ്ക്കായിരുന്നു. ഇതെല്ലാം മോദിക്ക് നടപ്പാക്കേണ്ടിയും വന്നിരുന്നു.

അഞ്ച് വര്‍ഷം മുമ്പുള്ളത്....

അഞ്ച് വര്‍ഷം മുമ്പുള്ളത്....

2015ലാണ് യഥാര്‍ത്ഥത്തില്‍ രാഹുല്‍ മോദിയെ ശരിക്കും ആദ്യമായി ക്ലീന്‍ ബൗള്‍ഡാക്കുന്നത്. എന്നാല്‍ ഇത് പിന്നീട് മുമ്പോട്ട് കൊണ്ടുപോകാനായില്ല. 2015ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയില്‍ രാഹുലാണ് പോരാട്ടം തുടങ്ങിയത്. സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍ ഗ്രാമീണ മേഖലയില്‍ തരംഗമായിരുന്നു. ഈ നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്തു. മോദി പൊതു ജനക്ഷേമം കൂടുതല്‍ ഗ്രാമീണ മേഖലയിലേക്ക് മാറ്റുന്നതിനാണ് ഇത് വഴിയൊരുക്കിയത്. ഇതേ മോഡലാണ് ഇനി പുറത്തെടുക്കുന്നത്. മോദിയെ ആക്രമിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന പ്രതിപക്ഷമായി കോണ്‍ഗ്രസും നേതാവായി രാഹുലും മാറുകയാണ് പ്രധാന ലക്ഷ്യം.

അവസാന ചിരി

അവസാന ചിരി

ബിജെപി കോട്ടകളിലേക്ക് ബഹളങ്ങളൊന്നുമില്ലാതെയാണ് രാഹുല്‍ നടന്ന് കയറുന്നത്. മോദി ലോക്ഡൗണില്‍ വഞ്ചിച്ചെന്ന അതിഥി തൊഴിലാളിയുടെ രോദനം ബിജെപിക്കുള്ള മുന്നറിയിപ്പാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് നൂറിലധികം സീറ്റ് നേടാന്‍ പോലും സാധ്യത മുന്നിലുണ്ട്. മോദി വിജയനായകനാണെങ്കിലും, ബിജെപി ദുര്‍ബലമായിരിക്കുകയാണ്. മറ്റൊന്ന് താന്‍ ആഗ്രഹിക്കാതെ തന്നെ, ജനങ്ങള്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന തന്ത്രമാണ് രാഹുലിന് മുന്നിലുള്ളത്. ഇതുവരെ കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് ടീം നല്‍കിയ റിപ്പോര്‍ട്ടില്‍ രാഹുലാണ് ഗ്രാമീണ ഇന്ത്യയുടെ ശക്തി എന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്.

സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!

English summary
rahul gandhi's popular ideas creating huge impact on rural india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X