• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോഴിക്കോട് മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽഗാന്ധി; പ്രധാനമന്ത്രി രാജ്യത്തെ കേൾക്കുന്നില്ല...

cmsvideo
  മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽഗാന്ധി

  കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനശൈലിയെ കടുത്ത ഭാഷയിൽ വിമർശിച്ചും അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങൾ വ്യക്തതയോടെ വിശദീകരിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ജനമഹാറാലിയെ കോഴിക്കോട് കടപ്പുറത്ത് അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  ഇമ്രാന്‍ ഖാന്‍ നല്ലൊരു രാഷ്ട്രതന്ത്രജ്ഞനാണെങ്കില്‍ മസൂദ് അസ്ഹറിനെ ഞങ്ങള്‍ക്ക് വിട്ട് നല്‍കണം: സുഷമാ സ്വരാജ്

  വൻകിട വ്യവസായികളെ കൂടപ്പിറപ്പായി കാണുന്ന പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ പരിഗണിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസിൽ തോന്നുന്നത് മൻ കി ബാത്തിലൂടെ ജനങ്ങളെ കേൾപ്പിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷമായി നാം ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിനു പറയാനുള്ളത് അദ്ദേഹം കേൾക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

  ജനങ്ങളുടെ മനസറിയാൻ സാധിക്കണം

  ജനങ്ങളുടെ മനസറിയാൻ സാധിക്കണം


  ജനങ്ങളുടെ മനസ് അറിയാനും അവരേ കേൾക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണം. അൽപ്പം വിനയം മോദിക്കുണ്ടായിരുന്നെങ്കിൽ നോട്ടനിരോധനമടക്കമുള്ള കാര്യങ്ങളിൽ ജനാഭിപ്രായം തേടുമായിരുന്നു. തീരുമാനമെടുക്കുന്നതിനു ആരോടും ആലോചിക്കുന്നില്ല.
  കോടികളുടെ നിക്ഷേപവും ആഡംബര വീടുകളുമെല്ലാമുള്ളവരെ സഹോദരങ്ങളായാണ് മോഡി കാണുന്നത്. അവർക്കുവേണ്ടി എന്തും ചെയ്യുന്ന അദ്ദേഹം കർഷകരും ചെറുകിട വ്യാപാരികളുമുൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ സാധാരണക്കാരെയും പരിഹസിക്കുകയാണ്.

  മാർക്കറ്റിങിനായി കോടീശ്വരന്മാർ

  മാർക്കറ്റിങിനായി കോടീശ്വരന്മാർ

  മോദിയുടെ മാർക്കറ്റിംഗിനായി 15 കോടീശ്വരന്മാരാണ് രംഗത്തുള്ളത്. ഇപ്പോൾ നടക്കുന്ന വലിയ മാധ്യമപ്രചാരണങ്ങൾക്ക് അവരാണ് പണം നൽകുന്നത്. ഇവർക്കു വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽകൂട്ടിച്ചേർത്തു.
  പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി എവിടെയായിരുന്നു. അദ്ദേഹം ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു. രാജ്യത്തെ ഓരോ സ്ഥാപനങ്ങളും മോദി തകർത്തു. ജനങ്ങളാണു യജമാനൻമാർ. അവർക്കു വേണ്ടി പ്രവർത്തിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.

  ഒന്നും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല

  ഒന്നും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല

  രാജ്യത്തിനു മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.-രാഹുൽ പറഞ്ഞു. മോദിക്കുവേണ്ടത് രണ്ടുതരം ഇന്ത്യയാണ്. ശതകോടീശ്വരന്മാരായ തന്റെ സുഹൃത്തുക്കൾക്കു വേണ്ടി ഒന്നും തൊഴിലില്ലാത്ത യുവാക്കൾക്കും ദുഖിതരായ കർഷകർക്കും വേണ്ടി മറ്റൊരിന്ത്യയും. ഇതാണ് അദ്ദേഹത്തിന്റെ സങ്കൽപ്പം. എന്നാൽ കോൺഗ്രസ് ഒരൊറ്റ ഇന്ത്യക്കു വേണ്ടിയാണ് നിലകൊള്ളുന്നത്.

  മിനിമം വരുമാനം ഉറപ്പാക്കും

  മിനിമം വരുമാനം ഉറപ്പാക്കും

  അധികാരത്തിലെത്തിയാൽ മിനിമം വരുമാനം ജനങ്ങളിലെത്തിക്കും. വനിതകൾക്കു 33 ശതമാനം സംവരണം ഏർപ്പെടുത്തും. വിദ്യാഭ്യാസരംഗത്തു നിക്ഷേപം വർധിപ്പിക്കും. പാവപ്പെട്ട കുട്ടികൾക്കു ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും. അടിസ്ഥാന വരുമാനരേഖ ഉണ്ടാക്കലാണ് ആദ്യപടി. ഇതിനു കീഴിലുള്ളവർക്കെല്ലാം മിനിമം വരുമാനം അക്കൗണ്ടിലെത്തിക്കും.

  സിപിഎമ്മിന്റെത് ഹിംസാധിഷ്ടിത രാഷ്ട്രീയം

  സിപിഎമ്മിന്റെത് ഹിംസാധിഷ്ടിത രാഷ്ട്രീയം

  സിപിഎമ്മിന്റെത് ഹിംസാധിഷ്ടിത രാഷ്ട്രീയമാണ്. അക്രമം ദുർബലന്റെ ആയുധമാണ്. അഹിംസയാണ് കോൺഗ്രസിന്റെ മാർഗം. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സിപിഎം എവിടെയായിരുന്നു. കശുവണ്ടിവ്യവസായം പോലുള്ള തൊഴിൽ മേഖലയും റബർ അടക്കമുള്ള കാർഷികമേഖലയും തകർന്നിരിക്കുകയാണ്. സിപിഎം എവിടെയാണെന്നും കേരളത്തിലെ ജനങ്ങളോട് അവർ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

  കാസർഗോഡ് ഇരട്ടക്കൊലപാതകം

  കാസർഗോഡ് ഇരട്ടക്കൊലപാതകം

  കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിനു നീതി ലഭ്യമാക്കണം. കൊലയാളികൾക്കു ശിക്ഷ ഉറപ്പാക്കണം. അക്രമത്തിന്റെ പാതയിലുള്ള പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാൻ സിപിഎമ്മിനു കുറച്ചുകാലും കൂടി വേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.

  ആവേശത്തോടെ അണികൾ

  ആവേശത്തോടെ അണികൾ

  രാഹുൽഗാന്ധിയുടെ വരവ് ആഘോഷമാക്കി കോഴിക്കോട്ടെ യുഡിഎഫ് പ്രവർത്തകർ. രാഹുൽ എത്തുന്നതിനു മണിക്കൂറുകൾക്കു മുമ്പു തന്നെ കടപ്പുറത്തും പരിസരത്തുമായി പ്രവർത്തകർ അണിനിരന്നിരുന്നു. രാഹുലിന്റെ പ്രസ്താവനകളെ നിറഞ്ഞകയ്യടിയോടെയാണ് ഇവർ സ്വീകരിച്ചത്. നേതാക്കളായ മുകുളഅ# വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ടി. സിദ്ദീഖ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയ നിരവധി പേർ സന്നിഹിതരായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടി , ഇ.ടി. മുഹമ്മദ് ബഷീർ, ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ തുടങ്ങിയവരും പങ്കെടുത്തു.

  lok-sabha-home

  English summary
  Rahul Gandhi's speech against Narendra Modi in Kozhikode

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more