കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 62939 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2109 പേർ രോഗം ബാധിച്ച് മരിച്ചു. മെയ് അവസാനത്തോടെ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇനിയും ലോക്ക് ഡൗൺ നീട്ടുമോയെന്നുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്.

പ്രശസ്തനായ മകന് കാണാൻ കഴിയാതപോയ അമ്മയുടെ മുഖം';കണ്ണുനനയിക്കും വൈറൽ കുറിപ്പ്പ്രശസ്തനായ മകന് കാണാൻ കഴിയാതപോയ അമ്മയുടെ മുഖം';കണ്ണുനനയിക്കും വൈറൽ കുറിപ്പ്

അതിനിടെ കൊവിഡിനെ പരാജയപ്പെടുത്തണമെങ്കിൽ കേന്ദ്രസർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യമെന്താണ് വിശദമാക്കുകയാണ് രാഹുൽ ഗാന്ധി, വിശദാംശങ്ങളിലേക്ക്

 ഇനി ഏഴ് ദിവസം മാത്രം

ഇനി ഏഴ് ദിവസം മാത്രം

മെയ് 17 നാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നത്. ഇനിയും അടച്ചിടൽ തുടർന്നാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ആശങ്കകളും മുന്നറിയിപ്പുകളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. 17 ന് ശേഷം എന്തെന്ന് വ്യക്തമാക്കണമെന്നാണ് നേരത്തേ മോദി സർക്കാരിനോട് കോൺഗ്രസ് ആവശ്യപ്പെട്ടത്.

 സുതാര്യത വരുത്തണമെന്ന്

സുതാര്യത വരുത്തണമെന്ന്

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനുളള നിര്‍ദേശങ്ങളും കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷമുള്ള നടപടികൾ എന്തൊക്കെയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുതാര്യത വരുത്തണമെന്ന് രാഹുൽ ഗാന്ധി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

 ഓണും ഓഫും

ഓണും ഓഫും

ലോക്ക് ഡൗണിന് ശേഷമുള്ള തുറക്കലിന് ഒരു പദ്ധതി വേണം. അത് പടിപടിയായുള്ള മാറ്റമായിരിക്കണം.എപ്പോൾ പൂർണ്ണമായി തുറക്കുമെന്നും എന്താണ് മാനദണ്ഡമെന്നും ജനം അറിയേണ്ടതുണ്ട്.ഇഷ്ടത്തിനനുസരിച്ച് ഓണും ഓഫും ആകാൻ ലോക്ക് ഡൗൺ സ്വിച്ച് അല്ലെന്നും അതിന് ആളുകളുടെ സഹകരണം വേണമെന്നും രാഹുൽ പറഞ്ഞിരുന്നു.

 അനിവാര്യമായത്

അനിവാര്യമായത്

അതേസമയം കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാത്രം നടത്തിയാൽ അത് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പരാജയപ്പെടുത്തുമെന്ന് രാഹുൽ പറഞ്ഞു. അധികാര വികേന്ദ്രീകരണമാണ് കൊവിഡ് കാലത്ത് ഏറ്റവും അനിവാര്യമായ നടപടിയെന്നും രാഹുൽ വ്യക്തമാക്കി.

 ചിന്തിക്കാൻ പോലും കഴിയാത്തത്

ചിന്തിക്കാൻ പോലും കഴിയാത്തത്

സംസ്ഥാനങ്ങളുടേയും ജില്ലകളുടേയും യോജിച്ചുള്ള പ്രവർത്തനമാണ് കൊവിഡ് പ്രതിരോധത്തിന് ഏറ്റവും ആവശ്യം. സമ്പൂർണ അടച്ച് പൂട്ടൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത വിധമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് വരാനിരിക്കുന്നത്.

 പരാജയപ്പെടും

പരാജയപ്പെടും

അതിനാൽ വികേന്ദ്രീകൃത ഭരണമാണ് ഈ ഘട്ടത്തിൽ ആവശ്യം. ജില്ലാ തലത്തിലേക്ക് അധികാരം കൈമാറേണ്ടതുണ്ട്. എങ്കിൽ നമ്മൾ വിജയിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് കാര്യങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ നമ്മൾ പരാജയപ്പെടും, രാഹുൽ ഗാന്ധി പറഞ്ഞു.

 ബോസല്ല, സഹപ്രവർത്തകൻ

ബോസല്ല, സഹപ്രവർത്തകൻ

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തണം, ഒരു ബോസിനെ പോലെയല്ല, സഹപ്രവർത്തകനെ പോലെ. മൂന്നാം ഘട്ട ലോക്ക് ഡൗണിലാണ് രാജ്യം. ദീർഘകാലം ഈ അടച്ച് പൂട്ടൽ തുടരാൻ നമ്മുക്ക് സാധിക്കില്ല. ഇതിൽ നിന്ന് പുറത്ത് കടക്കണം. അതിന് സമഗ്രമായ പദ്ധതി വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

 സർക്കാർ തിരുമാനം

സർക്കാർ തിരുമാനം

ജൂൺ-ജുലൈയോടെ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ രാഹുലിന്റെ പ്രതികരണം ഇങ്ങനെ- മെയ് 17 ന് ശേഷം എന്ത് മാറ്റമുണ്ടാകും എന്നത് സർക്കാർ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും രാഹുൽ പറഞ്ഞു.

 വലിയ മാറ്റങ്ങൾ

വലിയ മാറ്റങ്ങൾ

പ്രവർത്തനങ്ങൾ സുതാര്യത വരുത്തുകയെന്നതാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. തന്റെ സ്വപ്ന പദ്ധതിയായ ന്യായ് സ്കീം സർക്കാർ നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ആവശ്യമാണ്.വലിയ സാമ്പത്തിക പാക്കേജാണ് ഈ സമയത്തെ ആവശ്യമെന്നും രാഹുൽ പറഞ്ഞു.

 ആദ്യമേ മുന്നറിയിപ്പ്

ആദ്യമേ മുന്നറിയിപ്പ്

രാജ്യം കൊറോണ ഭീതിയിൽ അമരുന്നതിന് മുൻപ് തന്നെ രാഹുൽ ഗാന്ധി സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 നായിരുന്നു രാഹുൽ ആദ്യം ആവശ്യപ്പെട്ടത്.

 ചെവികൊടുത്തില്ല

ചെവികൊടുത്തില്ല

കൊവിഡ് ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നും വരാനിരിക്കുന്നത് വൻ സുനാമിയാണെന്നും പല ഘട്ടങ്ങളായിലായി രാഹുൽ ആവർത്തിച്ചിരുന്നു. ഒരു ഘട്ടത്തിൽ പോലും തന്റെ മുന്നറിയിപ്പുകൾ ചൊവിക്കൊള്ളാൻ സർക്കാർ തയ്യാറായിരുന്നെങ്കിൽ ഇത്രയും ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

 അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി

ഒടുവിൽ സോണിയയുടെ ട്രംപ് കാർഡ് ഏറ്റു; മോദി വിയർക്കും!! വരാനിരിക്കുന്നത് പ്രതിസന്ധി..മുന്നറിയിപ്പ്

English summary
Rahul gandhi's suggetion to central govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X