രാഹുലിന്റെ ടീമില്‍ വീണ്ടും മാറ്റങ്ങള്‍...3 പേര്‍ വരുന്നു, സഖ്യത്തില്‍ പുതിയ മിത്രം, സുര്‍ജേവാലയും!!

ദില്ലി: കോവിഡ് കാലത്ത് രണ്ട് നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് മാറാന്‍ ഒരുങ്ങുന്നു. ഒന്ന് രാഹുല്‍ ഗാന്ധിയുടെ അടിമുടിയുള്ള മാറ്റമാണ്. മറ്റൊന്ന് സംഘടനയിലെ തന്നെയുള്ള അഴിച്ചുപണിയാണ്. ഇതിനായി കോണ്‍ഗ്രസ് മൂന്ന് തട്ടിലേക്ക് മാറിയിരിക്കുകയാണ്. ബിജെപിയെ പലവിധത്തില്‍ ആക്രമിക്കുകയെന്ന ഫോര്‍മുലയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന വര്‍ക്കിംഗ് പോളിസിയാണ് ഇതില്‍ പ്രധാനമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധി ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

മൂന്ന് തരത്തില്‍

മൂന്ന് തരത്തില്‍

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മൂന്ന് തരത്തിലേക്കാണ് മാറിയിരിക്കുന്നത്. സോണിയ, രാഹുല്‍, പ്രിയങ്ക കോണ്‍ഗ്രസ് എന്നീ തരത്തിലാണ് ഇത്. രാഹുല്‍ നേരിട്ട് ജനങ്ങളുമായി സംവദിക്കുന്നതും ജനോപകരാപ്രദമായ കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നതുമാണ് ഇതില്‍ പ്രധാനം. രണ്ടും മൂന്നും ഒരേ വിഷയത്തിലുള്ള വ്യത്യസ്തമായ ആക്രമണമായിരിക്കും. സോണിയയും പ്രിയങ്കയും ഒരുമിച്ച് നിന്ന് അതിഥി തൊഴിലാളി വിഷയം ഏകോപിപ്പിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന കണ്‍ട്രോള്‍ റൂം ഇരുവരും രാഹുലില്‍ നിന്ന് മാറി സമാന്തരമായ ശൈലി ആരംഭിച്ചെന്ന് വ്യക്തമാക്കുന്നതാണ്.

ആരും ഉദ്ദേശിക്കുന്നതല്ല

ആരും ഉദ്ദേശിക്കുന്നതല്ല

ആരും മനസ്സില്‍ കരുതും പോലെയുള്ള മാറ്റങ്ങള്‍ക്ക് രാഹുലിന് താല്‍പര്യമില്ല. അധ്യക്ഷ സ്ഥാനത്തെത്തുന്നതിന് മുമ്പ് തനിക്ക് രാഷ്ട്ര നിര്‍മിതിക്ക് വേണ്ട എല്ലാ കാര്യങ്ങളും അറിയാമെന്ന പൊതുബോധം ഉറപ്പിക്കലാണ് രാഹുലിന്റെ ലക്ഷ്യം. അതേസമയം രാഹുലിന് തടസ്സമായി നിന്നിരുന്ന സീനിയേഴ്‌സ് എല്ലാം സോണിയയുടെ പുതിയ ഗ്രൂപ്പിലേക്ക് മാറിയിരിക്കുകയാണ്. സോണിയയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ബിജെപിയെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍ രാഹുല്‍ ഇതില്‍ ഇടപെടാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല.

ഹൈജാക്ക് ചെയ്തു

ഹൈജാക്ക് ചെയ്തു

സോണിയയില്‍ നിന്ന് അതിഥി തൊഴിലാളി വിഷയം രാഹുല്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. സേവാദളും യൂത്ത് കോണ്‍ഗ്രസുമാണ് രാഹുലിനൊപ്പം നിന്നത്. യുപി, ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, ദില്ലി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ നിന്ന് കുടുങ്ങി കിടക്കുന്ന നിരവധി പേരെ രാഹുല്‍ നേരിട്ടെത്തി നാട്ടിലേക്ക് അയച്ചു. ദില്ലിയില്‍ മാത്രം നിരവധി കുടുംബങ്ങളെയാണ് രാഹുല്‍ കണ്ടത്. അമേഠിയില്‍ സ്മൃതി ഇറാനിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സഹായങ്ങള്‍ നല്‍കി സജീവമായ രാഹുല്‍, തന്നെ കൈവിട്ടവര്‍ക്കൊപ്പം തന്നെയുണ്ടെന്നും തെളിയിച്ചു.

സഖ്യത്തില്‍ പുതിയ സുഹൃത്ത്

സഖ്യത്തില്‍ പുതിയ സുഹൃത്ത്

രാഹുലിന്റെ മാറ്റം പാര്‍ട്ടിക്കുള്ളിലേതിനേക്കാള്‍ സ്വീകരിക്കപ്പെട്ടത് യുപിഎ സഖ്യത്തിലാണ്. പുതിയതായി എത്തിയ ശിവസേന രാഹുലിന് കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കണം. ലോക്ഡൗണിനെ കുറിച്ച് അദ്ദേഹത്തിനുള്ള നിലപാടുകളും മോദി കേള്‍ക്കട്ടെയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. പ്രതിപക്ഷവും അതില്‍ വരുമെന്നും രാഹുലിനെ കേള്‍ക്കാന്‍ മോദി ബാധ്യസ്ഥനാണെന്നും റാവത്ത് പറഞ്ഞു.

ഇടപെടല്‍ യുപിയില്‍

ഇടപെടല്‍ യുപിയില്‍

യുപിയില്‍ രാഹുല്‍ അപ്രതീക്ഷിതമായി ഇടപെട്ടിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ അറസ്റ്റില്‍ പ്രിയങ്ക നീക്കങ്ങള്‍ നടത്തട്ടെയെന്ന നിലപാടിലായിരുന്നു രാഹുല്‍. എന്നാല്‍ രാഹുല്‍ ഇടപെടേണ്ടതുണ്ടെന്ന് സഖ്യത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. യോഗി സര്‍ക്കാരിന്റെ ദരിദ്ര വിരുദ്ധ നിലപാടാണ് ഇത് കാണിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ലല്ലു എത്ര കഷ്ടപ്പെട്ടാണ് ഇവിടെ വരെയെത്തിയതെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. സാധാരണക്കാരനെ ഈ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ രാവും പകലും കഷ്ടപ്പെട്ട ദളിത് നേതാവിനെയാണ് യോഗി ജയിലില്‍ അടച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ സെക്രട്ടറി ആരാവും

രാഷ്ട്രീയ സെക്രട്ടറി ആരാവും

രാഹുല്‍ ഗാന്ധിയുടെ ടീമിലെ പ്രധാന മാറ്റം രാഷ്ട്രീയ സെക്രട്ടറിയായിരിക്കും. എന്നാല്‍ ഈ പദവി ആര് വഹിക്കും എന്നാണ് വ്യക്തമല്ലാത്തത്. സോണിയാ ഗാന്ധിയെ അഹമ്മദ് പട്ടേലും മുകുള്‍ വാസ്‌നിക്കും മാറി മാറി സഹായിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ രാഹുലിന്റെ രാഷ്ട്രീയ സെക്രട്ടറിയായി രണ്‍ദീപ് സിംഗ് സുര്‍ജേവാല എത്താനാണ് സാധ്യത. സുര്‍ജേവാല റാഫേല്‍, കൊറോണ വിഷയത്തിലെല്ലാം രാഹുലിന്റെ പോരാട്ടങ്ങളെ നയിച്ച നേതാവാണ്. കോവിഡ് ടീമിലും അദ്ദേഹമുണ്ടായിരുന്നു.

ഇനിയും മാറ്റങ്ങള്‍

ഇനിയും മാറ്റങ്ങള്‍

സുര്‍ജേവാല പോകുന്നതോടെ മീഡിയ സെല്‍ അധ്യക്ഷന്റെ സ്ഥാനം ഒഴിവ് വരും. ഇതിലേക്കായി കടുത്ത ലോബിയിംഗാണ് നടക്കുന്നത്. മനീഷ് തിവാരിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കും. അദ്ദേഹത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ കടുത്ത പിന്തുണ സുപ്രിയ ശ്രീനാഥിനാണ്. നേരത്തെ ഇവര്‍ പാര്‍ട്ടി വക്താവായിരുന്നു. രാഷ്ട്രീയം സാമ്പത്തിക വിഷയങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നതാണെന്ന് ചിദംബരം പറയുന്നു. മീഡിയ വിഭാഗത്തിന്റെ ചുമതല അതുകൊണ്ട് സാമ്പത്തിക വിഷയത്തില്‍ വൈദഗ്ദ്യമുള്ള നേതാക്കള്‍ക്ക് നല്‍കണമെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് സുപ്രിയ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+