കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് മോഡലിനെ തുറന്ന് കാട്ടി രാഹുൽ ഗാന്ധി! കണക്കുകൾ നിരത്തി വിമർശനം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനുളളില്‍ 300ല്‍ അധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുളളത്. എന്നാല്‍ കൊവിഡ് മരണ നിരക്ക് ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ്. ഗുജറാത്ത് മോഡല്‍ പരാജയമാണെന്ന് വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Recommended Video

cmsvideo
ഗുജറാത്ത് മോഡല്‍ അമ്പേ പരാജയം, തുറന്നുകാട്ടി രാഹുല്‍

ഇന്ത്യയുടെ മരണനിരക്കിനേക്കാള്‍ കൂടുതല്‍ ആണ് ഗുജറാത്തിലേത് എന്ന് വ്യക്തമാക്കുന്ന ബിബിസി വാര്‍ത്തയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് മരണ നിരക്കും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് മോഡല്‍ തുറന്ന് കാട്ടപ്പെടുന്നു എന്നാണ് രാഹുല്‍ കുറിച്ചിരിക്കുന്നത്.

RAHUL

107958 കൊവിഡ് രോഗികളുമായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 3950 പേരാണ് കൊവിഡ് ബാധിച്ച് ഇവിടെ മരണപ്പെട്ടത്. 3.73 ശതമാനം ആണ് മഹാരാഷ്ട്രയിലെ കൊവിഡ് മരണനിരക്ക്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തിന്റെ മരണനിരക്ക് 6.25 ശതമാനമാണ് എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗുജറാത്തില്‍ ഇതുവരെ 23544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 1477 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തിന്റെ ശരാശരി മരണനിരക്ക് 2.8 ശതമാനം ആണ്. അതിന്റെ ഇരട്ടിയില്‍ അധികമാണ് ഗുജറാത്തിലേത്. 70 ലക്ഷം ജനസംഖ്യയുളള അഹമ്മദാബാദിനെയാണ് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഗുജറാത്തിലെ കൊവിഡ് കേസുകളില്‍ 75 ശതമാനവും അഹമ്മദാബാദിലാണ്. മാത്രമല്ല കൊവിഡ് മരണങ്ങളുടെ വലിയൊരു ശതമാനവും അഹമ്മദാബാദിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

English summary
Rahul Gandhi's tweet on Gujarat's highest Covid mortality rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X