Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐയും ഇഡിയും നട്ടെല്ലില്ലാത്ത മാധ്യമങ്ങളും, ചിദംബരത്തിനെതിരായ നീക്കത്തിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കുരുക്ക് മുറുക്കി സിബിഐ. ചിദംബരത്തിനായി സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ അറസ്റ്റിനുളള സാധ്യതയേറിയിരിക്കുകയാണ്. ചിദംബരത്തിന് എതിരെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പി ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തി. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നട്ടെല്ലില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങള്‍ എന്നിവയെ ഉപയോഗപ്പെടുത്തി മോദി സര്‍ക്കാര്‍ പി ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അധികാരത്തിന്റെ ഇത്രയും നിന്ദ്യമായ ദുരുപയോഗത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

rg

നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പി ചിദംബരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ''ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും വര്‍ഷങ്ങളോളം രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ച ആദരണീയ വ്യക്തിയാണ് രാജ്യസഭാ അംഗം കൂടിയായ പി ചിദംബരം. അദ്ദേഹം ചങ്കൂറ്റത്തോടെ സത്യങ്ങള്‍ വിളിച്ച് പറയുകയും സര്‍ക്കാരിന്റെ തെറ്റുകള്‍ തുറന്ന് കാട്ടുകയും ചെയ്യുന്ന വ്യക്തിയാണ്.

എന്നാല്‍ ഭീരുക്കള്‍ക്ക് ആ സത്യങ്ങള്‍ സഹിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ അദ്ദേഹത്തെ നാണംകെട്ട തരത്തില്‍ വേട്ടയാടുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പമാണ്. എന്ത് തന്നെ സംഭവിച്ചാലും സത്യത്തിന് വേണ്ടി പോരാടും'' എന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. പി ചിദംബരം ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ സംഘമെത്തി മടങ്ങിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+