കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ തോറ്റ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചതെങ്ങനെ? 40 ശതമാനം മുസ്ലീങ്ങള്‍... പറയുന്നത് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സിറ്റിങ് മണ്ഡലം ആയിരുന്ന അമേഠിയില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. അതേസമയം, കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

രാഹുൽ തുടരണം, പക്ഷെ ഉത്തരവാദിത്തങ്ങൾ കുറയും, അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി നേതാക്കൾരാഹുൽ തുടരണം, പക്ഷെ ഉത്തരവാദിത്തങ്ങൾ കുറയും, അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി നേതാക്കൾ

അപ്പോള്‍ എങ്ങനെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്? ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി അതിന്റെ ഒരു സാധ്യത കണ്ടെത്തുകയാണ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിക്കാന്‍ കാരണം അവിടെയുള്ള 40 ശതമാനം മുസ്ലീം വോട്ടുകള്‍ അല്ലേ എന്നാണ് ഒവൈസിയുടെ ചോദ്യം. ഹൈദരാബാദില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഒവൈസി.

Owaisi

രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് അവരുടെ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒവൈസി പറഞ്ഞു. മറ്റാരുടേയെങ്കിലും അക്കൗണ്ടില്‍ മുസ്ലീങ്ങള്‍ അതിജീവിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

1947 ഓഗസ്റ്റ് 15 ന് തങ്ങളുടെ പിതാമഹന്‍മാര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യ ആകുമെന്നാണ്. ആസാദിന്റേയും ഗാന്ധിയുടേയും നെഹ്‌റുവിന്റേയും അംബേദ്കറിന്റേയും കോടിക്കണക്കിന് വരുന്ന അനുയായികളുടേയും ഇന്ത്യ ആയിരിക്കും എന്നാണ് പ്രതീക്ഷിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങളാരും തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയോ മറ്റ് മതേതര പാര്‍ട്ടികളോ വിട്ട് വരേണ്ട കാര്യമില്ല. പക്ഷേ, അവര്‍ക്ക് ശക്തിയോ ചിന്തയോ ഇല്ലെന്ന് ഓര്‍ക്കണം. അവര്‍ കഠിനാധ്വാനം ചെയ്യുകയും ഇല്ല. എവിടെയാണ് ബിജെപി പരാജയപ്പെട്ടത്? പഞ്ചാബില്‍ അല്ലേ... അവിടെ ആരാണുള്ളത്? സിഖുകാര്‍. വേറെ എവിടെയൊക്കെയാണ് ബിജെപി പരാജയപ്പെട്ടത് അവിടെയെല്ലാം കോണ്‍ഗ്രസ് അല്ല, പ്രാദേശിക പാര്‍ട്ടികളാണ് ബിജെപി തോല്‍പിച്ചത്. കോണ്‍ഗ്രസ് നേതാവ് അമേഠിയില്‍ തോല്‍ക്കുകയും വയനാട്ടില്‍ വിജയിക്കുകയും ചെയ്തു. അത് വനയാട്ടില്‍ 40 ശതമാനം മുസ്ലീം ജനസംഖ്യ ഉള്ളതുകൊണ്ടല്ലേ...' ഇങ്ങനെ ആയിരുന്നു ഒവൈസിയുടെ പ്രസംഗം.

English summary
Rahul Gandhi's victory in Wayanad due to 40 percentage muslim population- says Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X