Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ അധ്യക്ഷനാകില്ലെന്ന് ഉറപ്പിച്ചു, ഗാന്ധി കുടുംബത്തിലെ ആരുമില്ലെന്ന് അശോക് ഗെലോട്ട്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അടുത്ത പാര്‍ട്ടി അധ്യക്ഷനാകില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ട് പറഞ്ഞു.

കേരളത്തില്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം മുറുകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള എല്ലാവരുടെയും നിര്‍ദ്ദേശം അംഗീകരിക്കാന്‍ താന്‍ അദ്ദേഹത്തോട് പലതവണ അഭ്യര്‍ത്ഥിച്ചു.

1

എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അടുത്ത തലവനാകരുത് എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്ന് അശോക് ഗെലോട്ട് വ്യക്തമക്കി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ പ്രതിപക്ഷം ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2

അശോക് ഗെഹ്ലോട്ടും പാര്‍ട്ടി എം പി ശശി തരൂരുമാണ് വരാനിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് കമ്മിറ്റികള്‍ യോഗങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ 'വരുന്ന കോണ്‍ഗ്രസ് പ്രസിഡന്റിന് പി സി സി, എ ഐ സി സി അംഗങ്ങളെ നിയമിക്കാന്‍ ഞങ്ങള്‍ അധികാരം നല്‍കുന്നു' എന്ന പ്രമേയം പാസാക്കുന്നുണ്ട്.

3

അതിനിടെ ഇതിനോടകം ഏഴിലേറെ സംസ്ഥാനങ്ങള്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റാകണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി തന്നെ മുറുകെ പിടിക്കുകയാണ്. അതിനിടെ രാഹുല്‍ ഗാന്ധി മനസ് മാറ്റിയേക്കുമെന്ന് മുതിര്‍ന്ന നേതാവ് ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

4

ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമോ ഇല്ലയോ എന്നത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വ്യക്തമാകും എന്ന രാഹുലിന്റെ പരാമര്‍ശവും അഭ്യൂഹം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് ആണ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 19 ന് നടക്കും.

5

മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, ദിഗ്വിജയ സിംഗ്, മുകുള്‍ വാസ്നിക്, പൃഥ്വിരാജ് ചവാന്‍ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ മത്സരസ്ഥാനത്തേക്ക് പ്രചരിക്കുന്നുണ്ടെങ്കിലും അവരില്‍ പലരും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. 1998 മുതല്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിയ്ക്ക് പകരം പുതിയ പ്രസിഡന്റ് വരുന്നതിനാല്‍ തെരഞ്ഞെടുപ്പിനെ വലിയ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.

6

2017 ല്‍ രാഹുല്‍ അധ്യക്ഷനായെങ്കിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്ഥാനം രാജിവെക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ പദവി പ്രത്യയശാസ്ത്രപരമായ സ്ഥാനമാണ് എന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. ഒരു കൂട്ടം ആശയങ്ങളെയും വിശ്വാസ വ്യവസ്ഥയെയും ഇന്ത്യയുടെ കാഴ്ചപ്പാടിനെയും പ്രതിനിധീകരിക്കുന്നതാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+