കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലുള്ള എല്ലാവരും കള്ളന്‍മാരാണ്... കാവല്‍ക്കാരായി ഒരാള്‍ പോലുമില്ലെന്ന് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതൃത്വത്തിനും നേതാക്കള്‍ക്കുമായി 1800 കോടി നല്‍കിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ബിജെപിയിലെ കാവല്‍ക്കാര്‍ മുഴുവന്‍ കള്ളന്‍മാരാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലെ തന്റെ പേര് ചൗക്കിധാര്‍ മോദിയെന്നാക്കിയിരുന്നു ഇതിനെ അനുകരിച്ച് എല്ലാ അംഗങ്ങളും ഇതേ പേര് സ്വീകരിച്ചിരുന്നു. അതിനെയാണ് രാഹുല്‍ പരിഹസിച്ചിരിക്കുന്നത്.

1

നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, തുടങ്ങിയ പേരുകള്‍ പുറത്തുവന്ന് കഴിഞ്ഞു. ഇതിലേക്ക് ഇനിയും മന്ത്രിമാര്‍ വരുമെന്നും രാഹുല്‍ ട്വീറ്റില്‍ സൂചിപ്പിച്ചു. അതേസമയം നിര്‍ണായകമായ വെളിപ്പെടുത്തല്‍ രാഹുല്‍ രാവിലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം പിന്നീട് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് രണ്‍ദീപ് സുര്‍ജേവാലയാണ് ഈ ആരോപണം പുറത്തുവിട്ടത്.

കാരവന്‍ മാഗസിനാണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. അതിനെ തുടര്‍ന്ന് രാഹുല്‍ വാര്‍ത്താസമ്മേളനം മാറ്റുകയായിരുന്നു. ഈ വിവരങ്ങള്‍ കോണ്‍ഗ്രസിന് നേരത്തെ ലഭിച്ചിരുന്നു. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പുറത്തുവിടണമെന്നും രാഹുല്‍ കരുതിയിരുന്നു. വാര്‍ത്താസമ്മേളനം മാറ്റിയതിനെ ബിജെപി പരിഹസിക്കുകയും ചെയ്തിരുന്നു. രാഹുല്‍ എഴുന്നേല്‍ക്കാന്‍ വൈകിയത് കൊണ്ടാണ് വാര്‍ത്താസമ്മേളനം വൈകിയതെന്നും, രാവിലെ നുണപ്രചാരണം ഒഴിവായെന്നും ബിജെപി പറഞ്ഞിരുന്നു.

അതേസമയം യെദ്യൂരപ്പയ്‌ക്കെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യ പ്രതികരണമാണ് ട്വീറ്റിലൂടെ വന്നത്. റാഫേല്‍ വിഷയത്തില്‍ രാഹുല്‍ ഉന്നയിച്ച ആരോപണമായിരുന്നു കാവല്‍ക്കാരന്‍ കള്ളനാണെന്ന വാദം. ഇപ്പോള്‍ ബിജെപിയുടെ എല്ലാ മന്ത്രിമാരെയും ഇതേ വാചകം കൊണ്ട് തന്നെയാണ് അദ്ദേഹം ഉപമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇക്കാര്യം കൂടുതല്‍ പ്രചാരണത്തിലേക്ക് ഇറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

യെഡ്ഡി ഡയറീസ് പുറത്തുവിട്ട് കോണ്‍ഗ്രസ്.... യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് നല്‍കിയത് 1000 കോടിയെഡ്ഡി ഡയറീസ് പുറത്തുവിട്ട് കോണ്‍ഗ്രസ്.... യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് നല്‍കിയത് 1000 കോടി

English summary
rahul gandhi says all bjp ministers are thiefs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X