Get Updates
Get notified of breaking news, exclusive insights, and must-see stories!

പറയുന്നതെല്ലാം പച്ചക്കള്ളം; മായാവിദ്യകള്‍ തകരും... ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: കുറച്ചുകാലങ്ങളായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വളരെ ശക്തമായ ഭാഷയിലാണ് ബിജെപിയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും വിമര്‍ശിക്കാറ്. കൊറോണ വ്യാപനം തുടങ്ങുന്ന വേളയില്‍ രാഹുല്‍ ഉന്നയിച്ച പല ആശങ്കകളും പിന്നീട് രാജ്യം അനുഭവിക്കേണ്ടി വന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

കൊറോണ വ്യാപനം, ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം, രാജ്യത്തെ സാമ്പത്തിക രംഗം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ഇന്ന് ബിജെപിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി ബിജെപിയും പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

 ബിജെപി ചെയ്യുന്നത്

ബിജെപി ചെയ്യുന്നത്

കള്ളം പറയുന്നത് സ്ഥാപിതവല്‍ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു. കൊറോണ, ജിഡിപി, അതിര്‍ത്തിയിലെ ചൈനീസ് കൈയ്യേറ്റം എന്നീ കാര്യങ്ങളിലെല്ലാം ബിജെപി രാജ്യത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളമാണ് എന്ന് രാഹുല്‍ പറയുന്നു.

മൂന്നാമത്തെ രാജ്യം ഇന്ത്യ

മൂന്നാമത്തെ രാജ്യം ഇന്ത്യ

കൊറോണ വൈറസ് രോഗം വ്യാപിക്കുമെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.

രാജ്യം വലിയ വില നല്‍കേണ്ടി വരും

രാജ്യം വലിയ വില നല്‍കേണ്ടി വരും

കൊറോണ ബാധിച്ചുള്ള മരണം വന്‍തോതില്‍ ഉയരുകയാണെന്നും ബിജെപി ഇക്കാര്യത്തില്‍ കള്ളം പറയുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ബിജെപിയുടെ സങ്കല്‍പ്പങ്ങള്‍ തകരുന്ന വേളയില്‍ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ വാക്കുകള്‍

രാഹുലിന്റെ വാക്കുകള്‍

കള്ളം പറയുന്നത് ബിജെപി സ്ഥാപിതവല്‍ക്കരിച്ചിരിക്കുന്നു. കൊറോണ പരിശോധന വര്‍ധിപ്പിച്ചില്ല. മരണത്തില്‍ വ്യാജ വിരങ്ങള്‍ പുറത്തുവിടുന്നു. ജിഡിപി കണക്കാക്കുന്നതിന് പുതിയ രീതി ഉപയോഗിച്ച് ജനങ്ങളെ പറ്റിക്കുന്നു. മാധ്യമങ്ങളെ ഭയപ്പെടുത്തി ചൈനീസ് കൈയ്യേറ്റം മറച്ചുവയ്ക്കുന്നു. ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ മായാവിദ്യകളും സങ്കല്‍പ്പങ്ങളും അധികം വൈകാതെ തകരും. അപ്പോള്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയുടെ മറുപടി

ബിജെപിയുടെ മറുപടി

രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് രംഗത്തുവന്നു. ഗാന്ധി കുടുംബം വര്‍ഷങ്ങളായി ഉണ്ടാക്കിവച്ച സങ്കല്‍പ്പങ്ങള്‍ തകര്‍ന്നതിന്റെ വിലയാണ് ഇന്ത്യ ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. രാജ്യം രോഗത്തില്‍ മുങ്ങണമെന്ന് ആഗ്രഹിക്കുകയാണോ താങ്കള്‍. ഇന്ത്യക്കാരെ പരിഹസിക്കുകയാണ്. ഇനിയും കൂടുതല്‍ കാലം ഇത് സാധ്യമല്ലെന്നും ശെഖാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+