സിന്ധ്യയെ ബിജെപി മുഖ്യമന്ത്രിയാക്കില്ല; അതിനായി അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിവരുമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയില്‍ എത്തിയ സിന്ധ്യ ഇപ്പോള്‍ ബാക്ക് ബെഞ്ചിലിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ട്ടിയുടെ യൂത്ത് വിംഗ് പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന.

സിന്ധ്യ കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു, പക്ഷേ ഇപ്പോള്‍ ബിജെപിയില്‍ ഒരു ബാക്ക്ബഞ്ചറായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്താന്‍ സിന്ധ്യയ്ക്ക് അവസരമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു - ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകും. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു- രാഹുല്‍ ഗാന്ധി പറഞ്ഞു.
നി്ങ്ങള്‍ എഴുതിവച്ചോളൂ, സിന്ധ്യ ഒരിക്കലും അവിടെ മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് ഒരു കടല്‍ പോലെയാണെന്നും പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആരെയും ഇവിടേക്ക് സ്വാഗതം ചെയ്യുമെന്നും അതുമായി ഒത്തുപോകാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസിനെതിരെയും അവരുടെ പ്രത്യേയ ശാസ്ത്രങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. അതിന് ആരെയും ഭയപ്പെടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications