കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ തിരഞ്ഞെടുപ്പ് തന്ത്രം റെഡി..... ഒരുക്കുന്നത് രാഹുല്‍ ഗാന്ധി, നിര്‍ദേശിച്ചത് 2 കാര്യങ്ങള്‍!

Google Oneindia Malayalam News

ദില്ലി: ബീഹാര്‍ തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താന്‍ കോണ്‍ഗ്രസ്. ഇത്തവണ തന്ത്രങ്ങളെല്ലാം ഒരുക്കുന്നതും രാഹുലാണ്. പാര്‍ട്ടിയോട് ഒരുങ്ങാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വലിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്നാണ് നിര്‍ദേശം. പതിവില്‍ നിന്ന് വിപരീതമായി സീനിയര്‍ നേതാക്കള്‍ക്കാണ് എല്ലാ ചുമതലയും നല്‍കിയിരിക്കുന്നത്. ഏതൊക്കെ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന കാര്യത്തില്‍ സീനിയര്‍ നേതാക്കള്‍ തീരുമാനമെടുക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. ഈ മണ്ഡലം തന്നെ കിട്ടാന്‍ ആര്‍ജെഡിയില്‍ സമ്മര്‍ദം ചെലുത്താനാണ് രാഹുലിന്റെ തീരുമാനം.

1

കോണ്‍ഗ്രസിനോട് ജനങ്ങളുടെ ശബ്ദമാവാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡും പ്രളയവും ബാധിച്ച ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച് പിടിച്ച് അവതരിപ്പിക്കുകയോ അതല്ലെങ്കില്‍ അവ പരിഹരിച്ച് നല്‍കാന്‍ ശ്രമിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. നല്ല രീതിയില്‍ പ്ലാന്‍ ചെയ്താല്‍ ബീഹാറില്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഉപദേശവും നല്‍കി. രാജ്യം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. പ്രധാനമന്ത്രിയുടെ മോശം രാഷ്ട്രീയം കാരണമാണിത്. ഈ സമയത്ത് നമ്മളാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

Recommended Video

cmsvideo
Lord Ram will Never Stand With BJP

അതേസമയം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വീഴ്ച്ചകള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടന്‍ സുശാന്ത് ശിംഗ് രജപുത്തിന്റെ മരണവും രാഹുലുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്ന് വ്ന്നു. ബീഹാറിന്റെ ചുമതലയുള്ള ശക്തി സിംഗ് ഗോഹിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം പാര്‍ട്ടി ആദ്യമേ ആവശ്യപ്പെടുന്നതാണെന്നും ഗോഹില്‍ പറഞ്ഞു. സുശാന്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നിതീഷ് കുമാര്‍ വികാസ് എന്ന ആശയത്തിലെ വീഴ്ച്ചകള്‍ തുറന്ന് കാണിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. വിദ്യഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് രാഹുല്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് പ്രചാരണത്തിനായി രാഹുല്‍ എത്തുമെന്നാണ് സൂചന. ഇക്കാര്യം സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ജായും സൂചിപ്പിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കുമെന്ന് രാഹുല്‍ ഉറപ്പിച്ച് പറഞ്ഞു. 76 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് ആവശ്യം. 2015ല്‍ 21 സീറ്റ് നേടിയ കണക്കാണ് രാഹുല്‍ ഉന്നയിച്ചത്.

English summary
rahul gandhi says congress will win bihar election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X