ആരോടും തനിക്ക് ദേഷ്യമില്ല; പിതാവിന്റെ ഘാതകരോടും ക്ഷമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ദില്ലി; തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകം ജീവിത്തിൽ തീരാവേദനയാണെന്നും എന്നാൽ പിതാവിനെ വധിച്ചവരോട് തനിക്ക് ദേഷ്യമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.പിതാവിനെ ഇല്ലാതാക്കിയവരോട് ക്ഷമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പുതിച്ചേരിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

നിങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയത് എല്‍ടിടിഇ തീവ്രവാദികളാണ്. അവരോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ് എന്നായിരുന്നു വിദ്യാർത്ഥികളിൽ ഒരാളുടെ ചോദ്യം. 'എനിക്ക് ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ല. തീർച്ചയായും, എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു, എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രയാസകരമായ സമയമായിരുന്നു,ഹൃദയം മുറിച്ചെടുത്ത പോലെയുള്ള അനുഭവമായിരുന്നു. പക്ഷേ എനിക്ക് ദേഷ്യമോ പകയോ തോന്നിയില്ല, ഞാൻ എല്ലാം ക്ഷമിച്ചു, രാഹുൽ ഗാന്ധി പറഞ്ഞു.
1991 മെയ് 21 നാണ് ശ്രീപെരുമ്പത്തൂൂരിൽ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍.നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications