കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോടും തനിക്ക് ദേഷ്യമില്ല; പിതാവിന്റെ ഘാതകരോടും ക്ഷമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകം ജീവിത്തിൽ തീരാവേദനയാണെന്നും എന്നാൽ പിതാവിനെ വധിച്ചവരോട് തനിക്ക് ദേഷ്യമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.പിതാവിനെ ഇല്ലാതാക്കിയവരോട് ക്ഷമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പുതിച്ചേരിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

Rahul Gandhi

നിങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയത് എല്‍ടിടിഇ തീവ്രവാദികളാണ്. അവരോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ് എന്നായിരുന്നു വിദ്യാർത്ഥികളിൽ ഒരാളുടെ ചോദ്യം. 'എനിക്ക് ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ല. തീർച്ചയായും, എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു, എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രയാസകരമായ സമയമായിരുന്നു,ഹൃദയം മുറിച്ചെടുത്ത പോലെയുള്ള അനുഭവമായിരുന്നു. പക്ഷേ എനിക്ക് ദേഷ്യമോ പകയോ തോന്നിയില്ല, ഞാൻ എല്ലാം ക്ഷമിച്ചു, രാഹുൽ ഗാന്ധി പറഞ്ഞു.

1991 മെയ് 21 നാണ് ശ്രീപെരുമ്പത്തൂൂരിൽ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍.നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.

കൊവിഡ് കാര്യത്തിലും കണക്ക് കൊണ്ട് കസറത്ത്; മുഖ്യമന്ത്രി പരിഹാസ്യനാവുകയാണെന്ന് ചെന്നിത്തലകൊവിഡ് കാര്യത്തിലും കണക്ക് കൊണ്ട് കസറത്ത്; മുഖ്യമന്ത്രി പരിഹാസ്യനാവുകയാണെന്ന് ചെന്നിത്തല

'വീണുടയുന്ന നവോത്ഥാന വിഗ്രഹം';സുനിൽ പി ഇളയിടം പിന്‍വാതില്‍ നിയമനങ്ങളിലെ മുന്‍ഗാമിയെന്ന് സുരേന്ദ്രൻ'വീണുടയുന്ന നവോത്ഥാന വിഗ്രഹം';സുനിൽ പി ഇളയിടം പിന്‍വാതില്‍ നിയമനങ്ങളിലെ മുന്‍ഗാമിയെന്ന് സുരേന്ദ്രൻ

ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കും;ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ,മന്ത്രിസഭ തിരുമാനംആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കും;ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ,മന്ത്രിസഭ തിരുമാനം

English summary
rahul gandhi says dont have hatred towards the murderers of his father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X