'ഓരോ ദളിതനും അംബേദ്കര്‍ ആണ്', രാഹുൽ ഗാന്ധി റായ്ബറേലിയിൽ, മായാവതിക്ക് വിമർശനം
ഡല്‍ഹി: രാജ്യത്തെ ഓരോ ദളിതനും അംബേദ്കര്‍ ആണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന ദളിതരെ ഭരണഘടനയിലൂടെ അംബേദ്കര്‍ ശാക്തീകരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. തന്റെ മണ്ഡലമായ റായ്ബറേലിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ദളിത് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ദളിതര്‍ വിവേചനം അനുഭവിക്കുന്നു. ഭരണഘടന തയ്യാറാക്കുമ്പോള്‍ ഇക്കാര്യം അംബേദ്കറുടെ മനസ്സിലുണ്ടായിരുന്നു. അദ്ദേഹം ഭരണഘടനയിലൂടെ ദളിതര്‍ക്ക് കരുത്ത് നല്‍കി. ഈ രാജ്യത്തെ ഓരോ ദളിതനും അംബേദ്കര്‍ ആണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് ഭരണഘടനയുടെ ശബ്ദത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനവും ദളിതരാണ്. എന്നാല്‍ രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഉടമകളുടേയും സിഇഓമാരുടേയും എണ്ണം അതിന് ആനുപാതികമായിട്ടല്ല ഉളളത്. ഭരണഘടനയെ തകര്‍ക്കാനുളള ആസൂത്രിതമായ നീക്കം നടക്കുന്നുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ദളിതര്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്നും അവര്‍ സംഘടിച്ച് അവകാശങ്ങള്‍ നേടിയെടുക്കണം എന്നും അംബേദ്കര്‍ ആഗ്രഹിച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെ ബിഎസ്പി നേതാവ് മായാവതിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബിജെപിക്കെതിരെ മായാവതി തങ്ങളുടെ ഒപ്പം നിന്ന് തിരഞ്ഞെടുപ്പില്‍ പൊരുതണം എന്നാണ് തങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ എന്തോ ചില കാരണങ്ങളാല്‍ മായാവതി മത്സരിച്ചില്ല. അക്കാര്യത്തില്‍ തനിക്ക് വളരെ ദുഖം തോന്നി. കാരണം മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് നിന്നിരുന്നുവെങ്കില്‍ ബിജെപി ഒരിക്കലും തിരഞ്ഞടെുപ്പില്‍ വിജയിക്കില്ലായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.












Click it and Unblock the Notifications