Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനയമെന്നാൽ കെട്ടിപ്പിടുത്തമല്ലെന്ന് രാഹുൽ ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ചിത്രവുമായി തിരിച്ചടിച്ച് ബിജെപി

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരിഹാസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. വിദേശ നയം വിദേശരാജ്യങ്ങളില്‍ പോയി നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല എന്നുളള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് എതിരെയാണ് ബിജെപി നേതാക്കളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നത്.

'നിങ്ങള്‍ ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കുകയല്ല. പ്രധാനമന്ത്രിയുടെ ജോലി സൗഹൃദങ്ങളുണ്ടാക്കുകയല്ല, രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. എവിടെ നിന്നാണ് ഈ ഐഡിയ അവരുടെ തലയില്‍ കയറിയത് എന്ന് മനസ്സിലാകുന്നില്ല. വിദേശ നയം എന്ന് വെച്ചാല്‍ നേതാക്കളെ കെട്ടിപ്പിടിക്കല്‍ ആണെന്ന ധാരണ എവിടെ നിന്ന് വന്നുവെന്ന് അറിയില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു.

മാത്രമല്ല ഇന്ത്യയെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ഒരു കൂട്ടം കോമാളികളാണ് ബിജെപിയും ആര്‍എഎസ്എസ്സുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിദേശ നേതാക്കളായ യാസര്‍ അറാഫത്തിനേയും ഫിദല്‍ കാസ്‌ട്രോയേയും ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് ബിജെപി എംപിയായ നിഷികാന്ത് ദുബെ തിരിച്ചടിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അനുചിതവും ലജ്ജാകരവുമാണെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.

Rahul Gandhi

വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അന്തസ്സിനെ മോശമാക്കുന്നതും രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ നേതാവ് എന്ന പദവിക്കും നിരക്കാത്ത തരത്തിലുളളതാണ് പ്രസ്താവനയെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇത്ര മോശം പെരുമാറ്റം ഇതിന് മുന്‍പ് ഒരു പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് ഇത്തരത്തിലുളള പെരുമാറ്റം അവിശ്വസനീയമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാഹുല്‍ ഗാന്ധി എപ്പോഴാണ് വളരുക എന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചത്. നിലവിലെ ഇന്ത്യയ്ക്ക് ആവശ്യം പക്വതയുളള നേതാക്കളെയാണ്, പക്വതയില്ലാത്ത നാടകം കളിക്കുന്നവരെയല്ല. ജനാധിപത്യപരമായി തിരഞ്ഞടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ കോമാളികളെന്ന് വിളിക്കുന്നതിലൂടെ നിങ്ങളുടെ ബോധമില്ലായ്മയാണ് വ്യക്തമാകുന്നത് എന്നും പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയത്തിന് എതിരെ രാഹുല്‍ ഗാന്ധി നടത്തിയ നാണംകെട്ട പരാമര്‍ശവും അശ്ലീല സൂചനകളും അദ്ദേഹത്തിന്റെ മൂന്നാംകിട രാഷ്ട്രീയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി വക്താവ് സിആര്‍ കേശവന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയാകെ മനോനിലയാണ് രാഹുല്‍ ഗാന്ധിയിലൂടെ തുറന്ന് കാട്ടപ്പെട്ടത് എന്നും സിആര്‍ കേശവന്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+