കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് ന്യൂട്രാലിറ്റി: രാഹുല്‍ ഗാന്ധിക്ക് പറയാനുള്ളത്

Google Oneindia Malayalam News

ദില്ലി: രാജ്യം മൊത്തം സംസാരിക്കുന്നത് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ചാണ്. അപ്പോള്‍പ്പിന്നെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമായി മാറി നില്‍ക്കുന്നത് എങ്ങനെ. അദ്ദേഹവും പറഞ്ഞു ഇക്കാര്യത്തില്‍ അഭിപ്രായം. നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് ട്രായിയോട് അഭിപ്രായം ചോദിക്കുന്നത് പോലും സര്‍ക്കാര്‍ നിര്‍ത്തണമെന്നാണ് രാഹുല്‍ പറയുന്നത്.

ഇന്റര്‍നെറ്റ് സ്‌പേസ് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വിട്ടുനല്‍കുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് നിയമം തന്നെ മാറ്റിയെഴുതണം എന്ന് രാഹുല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഒരു മില്യണില്‍ അധികം ആളുകള്‍ നെറ്റ് ന്യൂട്രാലിറ്റി വേണം എന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാരിന് ഇന്റര്‍നെറ്റ് കോര്‍പറേറ്റുകളെ ഏല്‍പിക്കാനാണ് താല്‍പര്യം.

rahul

എന്നാല്‍ ട്രായിക്ക് ഇത്തരൊരു ശുപാര്‍ശ നടത്താന്‍ നിയമപ്രകാരം അവകാശമുണ്ടെന്ന് രാഹുല്‍ ഗാന്ധിക്ക് മറുപടിയായി ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഇന്ന് രാഹുല്‍ ഗാന്ധി നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് പറയുന്നു. എന്നാല്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ബ്ലോക്ക് ചെയ്തുവെച്ചിരുന്നത് എന്തിനാണ് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയാണ്.

എന്നാല്‍ നെറ്റ് ന്യൂട്രാലിറ്റി വിഷയവും ബി ജെ പിയുടെ ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി കൂട്ടിക്കെട്ടാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. ഭൂമിക്ക് പിന്നാലെ ഇന്റര്‍നെറ്റും മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണ് എന്ന് രാഹുല്‍ പാര്‍ലമെന്റിന് പുറത്ത് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.

English summary
Congress vice president Rahul Gandhi on Wednesday pushed for net neutrality in India and said 'the government must stop consultations with TRAI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X