രാഹുല്‍ ഗാന്ധി: 'തന്നെ അയോഗ്യനാക്കിയത് മോദിയുടെ ഭയം കാരണം, അത് ആ കണ്ണുകളിൽ കണ്ടു'
ദില്ലി: മാനനഷ്ടക്കേസിനെ തുടർന്ന് ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. തന്നെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭയത്തെ തുടര്‍ന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അദാനിയെ കുറിച്ചുള്ള ചോദ്യം പ്രധാനമന്ത്രി ഭയക്കുകയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അദാനിക്ക് വേണ്ടി രാജ്യത്തെ നിയമങ്ങള്‍ മാറ്റി എഴുതുകയാണ്. അദാനി ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച കോടികള്‍ ആരുടേതാണെന്ന് വ്യക്തമാക്കണം. അദാനിയും മോദിയും തമ്മിലുള്ള ബന്ധമെന്താണ്. ഈ അദാനി ബന്ധം സഭയില്‍ ഉന്നയിച്ചതാണ് തന്നെ അയോഗ്യനാക്കിയതിന്റെ പ്രധാന കാരണം. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
മോദിയും അദാനിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ചോദ്യം ചെയ്തതാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം . സ്പീക്കറെ നേരിട്ട് കണ്ടിട്ടും ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഒഴിവാക്കി. ലോക്‌സഭ സ്പീക്കര്‍ക്ക് താന്‍ വിശദമായി എഴുതി നല്‍കി ചില മന്ത്രിമാര്‍ എന്നെ കുറിച്ച് നുണ പറഞ്ഞു.
ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്ന്. അങ്ങനെയുള്ളതൊന്നും ഞാന്‍ ചെയ്തിട്ടില്ല, അതുകൊണ്ടൊന്നും ചോദ്യം ചോദിക്കുന്നത് നിര്‍ത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അദാനി ഷെല്‍ കമ്പനികളിലേക്ക് പോയ 2000 കോടി രൂപ അരുടേതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ ഞാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ സത്യം മാത്രമേ സംസാരിക്കൂ. സത്യമല്ലാതെ മറ്റൊന്നിലേക്കും എനിക്ക് താല്‍പര്യമില്ല. ഈ രാജ്യം എല്ലാം എനിക്ക് തന്നു, അതുകൊണ്ടാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്നും രാഹുല്‍ വ്യക്താമാക്കി .
അദാനിയെ കുറിച്ച് താന്‍ അടുത്തതായി നടത്താന്‍ പോകുന്ന പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നു. ആ ഭയം പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയെന്നും രാഹുല്‍ വ്യക്തമാക്കി. എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും എന്റെ ജോലി കൃത്യമായി ചെയ്യും . പാര്‍ലമെന്റിന് അകത്തോ പുറത്തോ അതൊരു വിഷയമേ അല്ലെന്നും രാഹുല്‍ വ്യക്തമാക്കി .












Click it and Unblock the Notifications