കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യവര്‍ഗം പാവപ്പെട്ടവരാകും, രാഹുലിന്റെ മുന്നറിയിപ്പ്, സര്‍ക്കാര്‍ അത് ചെയ്യണം, ഇല്ലെങ്കില്‍...

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തോത് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സമ്പദ് ഘടനയിലേക്ക് മോദി സര്‍ക്കാര്‍ പണം ഇറക്കിയില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമാണ്. ഇന്ത്യയിലെ ദരിദ്രര്‍ നാമാവശേഷമാകും. ഇന്ന് ഇന്ത്യയിലുള്ള മധ്യവര്‍ഗമായിരിക്കും നാളത്തെ ദരിദ്രര്‍. പുതിയ ദരിദ്രരെന്ന് അവരെ നമ്മള്‍ വിശേഷിപ്പിക്കേണ്ടി വരും. ചങ്ങാത്ത മുതലാളിമാര്‍ നമ്മുടെ രാജ്യത്തെ അടക്കി ഭരിക്കുന്നത് കാണേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ തന്നെ ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

1

സ്വകാര്യ കമ്പനികളില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാര്‍ ഓരോ ദരിദ്ര കുടുംബത്തിനും പതിനായിരം രൂപ അടിയന്തരമായി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അടുത്ത ആറ് മാസത്തേക്ക് 7500 രൂപ ഇവര്‍ക്ക് നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ മാത്രമേ ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സാധിക്കൂ എന്നും രാഹുല്‍ പറഞ്ഞു. ചെറുകിട-ഇടത്തരം വ്യാപാര കേന്ദ്രങ്ങള്‍ക്കായി സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അതേസമയം രാഹുലിന്റെ ന്യായ് പദ്ധതി ഒരിക്കല്‍ കൂടി അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സമ്പദ് ഘടനയെ മുന്നോട്ട് കൊണ്ട് പോകാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കില്‍, ഈ രാജ്യത്ത് നിലവിലുള്ള ദരിദ്ര വിഭാഗം തുടച്ച് നീക്കപ്പെടാം. മധ്യവര്‍ഗ പുതിയൊരു ദരിദ്ര വിഭാഗമായി പരിഗണിക്കും. ഈ രാജ്യം കുത്തക മുതലാളിമാരുടെ കൈകളിലേക്കാണ് പോവുകയെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ തന്നെ ധനമന്ത്രി അഞ്ച് ഘട്ടങ്ങളിലായി സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് വിമര്‍ശനമുണ്ട്. ജനങ്ങളിലേക്ക് ഈ പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

അതേസമയം രാഹുല്‍ മോദി സര്‍ക്കാരിന്റെ ലോക്ഡൗണ്‍ നയത്തെയും വിമര്‍ശിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ പരാജയമാണെന്നും, നിയന്ത്രണങ്ങള്‍ കൊണ്ട് രോഗ നിയന്ത്രണം സാധ്യമായില്ലെന്നും രാഹുല്‍ പറഞ്ഞു. ലോക്ഡൗണിന്റെ കഴിഞ്ഞ നാല് ഘട്ടങ്ങളില്‍ ഇന്ത്യയില്‍ രോഗവ്യാപനം വര്‍ധിച്ചെന്നും രാഹുല്‍ പറഞ്ഞു. ഒരേകാര്യം പലരീതിയില്‍ ചെയ്ത് വ്യത്യസ്ത ഫലം പ്രതീക്ഷിക്കുന്നതാണ് യഥാര്‍ത്ഥ ഭ്രാന്തെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. തെറ്റായ പോരാട്ടം വിജയിക്കാനാണ് ഇന്ത്യ ഒരുക്കുന്നത്. ഭയാനകമായ ദുരന്തമാണിതെന്നും രാഹുല്‍ പറഞ്ഞു. ധാര്‍ഷ്ട്യത്തില്‍ നിന്നും മത്സരക്ഷമയില്ലായ്മയില്‍ നിന്നും വന്നതാണ് ഈ ദുരന്തമെന്നും രാഹുല്‍ സൂചിപ്പിച്ചു.

English summary
rahul gandhi says middle class will be new poor in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X