കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദനങ്ങള്‍ മോദി സര്‍ക്കാര്‍.... രാജ്യത്തിന്‍റെ തകര്‍ച്ചയില്‍ നന്ദിയുണ്ട്, പരിഹസിച്ച് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളെ ശ്വാസം മുട്ടിച്ച് വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാരെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. വികസനമില്ലാത്ത നൂറ് ദിനങ്ങള്‍ എന്ന ഹാഷ്ടാഗും രാഹുല്‍ ഉപയോഗിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നൂറ് ദിവസത്തിന് കീഴീല്‍ സാമ്പത്തിക മേഖല തകര്‍ന്ന് തരിപ്പണമായെന്ന് രാഹുല്‍ പറഞ്ഞു.

1

മോദി സര്‍ക്കാരിന് നൂറ് ദിവസത്തെ വികസനമില്ലായ്മയ്ക്ക് അഭിനന്ദനങ്ങള്‍. ജനാധിപത്യത്തിന്റെ വിധ്വംസനത്തിനും, മാധ്യസ്ഥാപനത്തിന്റെ അടിച്ചമര്‍ത്തലിനും, നേതൃത്വ പോരായ്മയും, പദ്ധതികള്‍ എങ്ങനെ നടപ്പാക്കണമെന്ന അറിയാത്തതുമായ ഭരണം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്തതിനാണ് ഈ അഭിനന്ദനങ്ങളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നേരത്തെ കോണ്‍ഗ്രസ് ദുര്‍ഭരണമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

അതേസമയം മോദി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍ക്കെതിരെ നിരവധി ട്വീറ്റുകളാണ് ചെയ്തിരിക്കുന്നത്. ഈ നൂറ് ദിനങ്ങള്‍ക്കൊണ്ട് സാമ്പത്തിക മേഖല തകര്‍ന്നു, ആള്‍ക്കൂട്ട കൊല വര്‍ധിച്ചു, രാഷ്ട്രീയ പകപോക്കല്‍ മുന്നോട്ട് കുതിച്ചു, പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നതിലും വേഗമാണ് രാഷ്ട്രീയ പകപോക്കലിലെ അറസ്റ്റ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വാദം സാമ്പത്തിക മേഖലയെ താഴേക്ക് കൊണ്ടുപോവുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ബിജെപി പൊളിറ്റിക്‌സ് 101 എന്ന ട്വീറ്റ് വലിയ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ജിഡിപി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് വീണപ്പോള്‍ ബിജെപി ചിദംബരത്തെ അറസ്റ്റ് ചെയ്‌തെന്നും, ഏഷ്യയിലെ ഏറ്റവും മോശം നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഡികെ ശിവകുമാറിനെയാണ് ബിജെപി അറസ്റ്റ് ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. വീഴ്ച്ചയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടി മാത്രമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

40 ലക്ഷം അനധികൃത കുടിയേറ്റക്കാരെവിടെ, അമിത് ഷാ പറഞ്ഞതൊക്കെ മറന്നോ? തുറന്നടിച്ച് ദിഗ്‌വിജയ് സിംഗ്40 ലക്ഷം അനധികൃത കുടിയേറ്റക്കാരെവിടെ, അമിത് ഷാ പറഞ്ഞതൊക്കെ മറന്നോ? തുറന്നടിച്ച് ദിഗ്‌വിജയ് സിംഗ്

English summary
rahul gandhi says modi govt have lack of direction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X