കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളം പറയുന്നത് നിര്‍ത്തി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് മോദിയോട് രാഹുല്‍

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാറിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളം പറയുന്നത് നിര്‍ത്തി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം പാലിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. മോദി ആദ്യം വാഗ്ദാനം പാലിക്കുകയാണ് വേണ്ടത്്. ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ മോദി വാഗ്ദാനം ചെയ്ത പണം എത്തിയിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു.

modi-rahul

മോദിയോട് തനിക്ക് പറയാനുള്ളത് കള്ളം പറയുന്നത് നിര്‍ത്തി വാഗ്ദാനം പാലിക്കുക എന്നുള്ളതാണ്. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ തിരിച്ചെത്തുമെന്ന് രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി സഖ്യം ബിഹാറില്‍ നിന്നും ബിജെപിയെ തുടച്ചുനീക്കും. മറ്റു സംസ്ഥാനങ്ങളിലും ഇതായിരിക്കും അവസ്ഥയെന്നും രാഹുല്‍ പറഞ്ഞു.

ബിഹാറിലെ തെരഞ്ഞെടുപ്പു റാലികളില്‍ രാഹുലും സോണിയയും സജീവമാണ്. എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ വേദികളില്‍ ഇവര്‍ പ്രത്യക്ഷപ്പെടാത്തത് ചര്‍ച്ചയായിട്ടുണ്ട്. സഖ്യത്തിന്റെ കെട്ടുറപ്പില്ലായ്മയാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

English summary
Rahul Gandhi says Narendra Modi to Stop lying and start working
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X