കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീതം വെപ്പ് ഇനിനടക്കില്ല;വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കു, മുന്നറിയിപ്പുമായി രാഹുല്‍

Google Oneindia Malayalam News

കാലാവധി കഴിയാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കെ മുഖമന്ത്രി ചന്ദ്രശേഖര്‍ റാവു തെലുങ്കാന നിയമസഭ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കുകയാണ്. 2014 ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നെങ്കിലും ടിആര്‍എസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു.

ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തി സംസ്ഥാനത്തെ രണ്ടാമത്തെ സംസ്ഥാനം രൂപീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിന് വേണ്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നേയുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

2014 ല്‍

2014 ല്‍

2014 ല്‍ തെലുങ്കാന സംസ്ഥാന രൂപീകരിക്കുമ്പോള്‍ ഐക്യ ആന്ധ്രയെ അനുകൂലിക്കുന്നവരുടെ കടുത്ത വിമര്‍ശനവും എതിര്‍പ്പും കോണ്‍ഗ്രസ് നേരിട്ടിരുന്നു. ആന്ധ്രയില്‍ ഭരണം നഷ്ടപ്പെട്ടാലും തെലുങ്കാനയില്‍ ഭരണത്തിലെത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് തെലുങ്കാന രാഷ്ട്ര സമിതി അധികാരത്തില്‍ എത്തുകയായിരുന്നു.

പുതിയൊരു തിരഞ്ഞെടുപ്പിന്

പുതിയൊരു തിരഞ്ഞെടുപ്പിന്

ഇപ്പോള്‍ വീണ്ടും പുതിയൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ തെലുങ്കാനയില്‍ പുതിയ തന്ത്രങ്ങളുമായി അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഇതിനായി പുതിയ സഖ്യം രൂപീകരിച്ച പാര്‍ട്ടി ദേശീയ അധ്യക്ഷനെ തന്നെ നേരിട്ട് രംഗത്തിറക്കിയിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കുന്നതിനായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രത്യേക സ്‌ക്രീനിങ്ങ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയായിരുന്നു.

ഓരോ അസംബ്ലി മണ്ഡലത്തിലേയും

ഓരോ അസംബ്ലി മണ്ഡലത്തിലേയും

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ നിന്നും അല്ലാതെയും ലഭിച്ച അപേക്ഷകള്‍ വിശദമായി പഠിച്ചതിന് ശേഷമാകും ഓരോ അസംബ്ലി മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകു.

സ്ഥാനം വീതം വെപ്പ് ഇനി സമ്മതിക്കില്ല

സ്ഥാനം വീതം വെപ്പ് ഇനി സമ്മതിക്കില്ല

സ്ഥാനം വീതം വെപ്പ് ഇനി സമ്മതിക്കില്ല, നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് ഇത്, പാര്‍ട്ടിക്ക് വിജയിച്ചേ മതിയാകുവെന്ന് രാഹുല്‍ വ്യക്തമാക്കി. വിജയിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടിഡിപി, സിപിഐ, തെലങ്കാന പ്രജാ സമിതി

ടിഡിപി, സിപിഐ, തെലങ്കാന പ്രജാ സമിതി

ടിഡിപി, സിപിഐ, തെലങ്കാന പ്രജാ സമിതി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യം രൂപീകരി്ച്ചതിനെക്കുറിച്ചും രാഹുല്‍ വിളിച്ചു ചേര്‍ത്ത് യോഗത്തില്‍ ചര്‍ച്ച നടന്നു. മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിലുള്ള പാളിച്ചകള്‍ കൊണ്ട് തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വരരുത്.

അര്‍ഹതപ്പെട്ട സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ പറ്റില്ല

അര്‍ഹതപ്പെട്ട സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ പറ്റില്ല

സഖ്യം രൂപീകരിച്ചതിനാല്‍ കോണ്‍ഗ്രസ്സിന് അര്‍ഹതപ്പെട്ട സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ പറ്റില്ല. പാര്‍ട്ടിക്ക് വിജയസാധ്യതയുള്ള സീറ്റുകളിലെല്ലാം പാര്‍ട്ടി തന്നെ മത്സരിക്കണമെന്ന തീരുമാനവും യോഗത്തില്‍ ഉയര്‍ന്നുവന്നു.

തുറന്ന പ്രസ്താവനകള്‍ ആരും നടത്തരുതെന്നും

തുറന്ന പ്രസ്താവനകള്‍ ആരും നടത്തരുതെന്നും

സഖ്യവുമായി ബന്ധപ്പെട്ടോ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ടോ തുറന്ന പ്രസ്താവനകള്‍ ആരും നടത്തരുതെന്നും എന്ത് ചെറിയ വിഷയമായാല്‍പോലും അത് എ.ഐ.സി.സി ഇന്‍ചാര്‍ജുമായോ അല്ലെങ്കില്‍ താനുമായോ പങ്കുവെക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെത്തി.

നിയമസഭാ പിരിച്ചുവിടുമ്പോള്‍

നിയമസഭാ പിരിച്ചുവിടുമ്പോള്‍

നിയമസഭാ പിരിച്ചുവിടുമ്പോള്‍ ഏറെ പ്രതീക്ഷകളായിരുന്നു കെ ചന്ദ്രശേഖര്‍ റാവുവിന് ഉണ്ടായിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയേ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നെ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങള്‍ മാറ്റി മറിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ടിആര്‍എസ് തീരുമാനിച്ചത്.

കടുത്ത വെല്ലുവിളിയുമായി കോണ്‍ഗ്രസ്

കടുത്ത വെല്ലുവിളിയുമായി കോണ്‍ഗ്രസ്

എന്നാല്‍ ടിആര്‍എസിന്റെയും ചന്ദ്രശേഖര്‍ റാവുവിന്റെയും മോഹങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. ആന്ധ്രയില്‍ അധികാരത്തില്‍ ഇരിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും സിപിഐയും ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് തെലുങ്കാനയില്‍ വീണ്ടും വെന്നിക്കൊടി പാറിക്കാനുള്ള കെ ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് മറുതന്ത്രം പയറ്റിയിരിക്കുന്നത്.

 ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

അടുത്തിടെ എന്‍ഡിഎ വിട്ട ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിലല്ലെങ്കിലും തെലുങ്കാനയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവര്‍ ടിഡിപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് അവര്‍ സഖ്യത്തിലെത്തിയത്.

English summary
rahul gandhi says no compromise on winning seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X