കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പറപ്പിച്ച് രാഹുല്‍.. ചുണയുണ്ടേല്‍ സംവാദത്തിന് വരൂ.. ഹിറ്റായി വീഡിയോ

  • By
Google Oneindia Malayalam News

'തിരഞ്ഞെടുപ്പിന് മുന്‍പ് ഒരേ വേദിയില്‍ നേര്‍ക്ക് നേര്‍ രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും'.. ബിഗ് ബ്രേക്കിങ്ങ്... ഏപ്രില്‍ ഒന്നിന് മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ ദേശായി തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പായിരുന്നു ഇത്. നിരവധി പേര്‍ (അറിഞ്ഞും അറിയാതെയും) ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. ഏപ്രില്‍ ഫൂളാക്കിയതാണെന്ന് അറിഞ്ഞ് ഷെയര്‍ ചെയ്തവര്‍ മോദിയെ ട്രോളിയപ്പോള്‍ രാഹുലിന്‍റെ ചോദ്യങ്ങളെ നേരിടുന്ന മോദിയെ കാണാന്‍ ആഗ്രഹമുളളവരായിരുന്നു അറിയാതെ ഷെയര്‍ ചെയ്തവരില്‍ ഏറെയും.

<strong>തൃശ്ശൂരില്‍ ഞെട്ടിക്കാന്‍ ബിജെപി! ഇറക്കുന്നത് സുരേഷ് ഗോപിയെ! കാരണം ഇതാണ്</strong>തൃശ്ശൂരില്‍ ഞെട്ടിക്കാന്‍ ബിജെപി! ഇറക്കുന്നത് സുരേഷ് ഗോപിയെ! കാരണം ഇതാണ്

ഭരണത്തില്‍ ഏറി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മാധ്യമങ്ങളെ നേരിട്ട് കാണാത്ത, മാധ്യമങ്ങളില്‍ ഒരു അഭിമുഖത്തിന് പോലും വരാത്ത പ്രധാനമന്ത്രി മോദിക്കെതിരെ കടുത്ത ആക്രമണമാണ് രാഹുലും ഉന്നയിക്കുന്നത്. ദില്ലിയില്‍ പ്രകടന പത്രിക പുറത്തിറക്കിയ കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ മോദിയെ വെല്ലുവിളിക്കുന്ന രാഹുലിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

വെല്ലുവിളിച്ച് രാഹുല്‍

വെല്ലുവിളിച്ച് രാഹുല്‍

പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറി ഇതുവരെ അദ്ദേഹം മാധ്യമങ്ങളെ കാണാന്‍ തയ്യാറാകാത്തത് ​എന്തേയെന്ന് രാഹുല്‍ ഗാന്ധി പരിപാടിക്കിടെ ആവര്‍ത്തിച്ചു. ഒരിക്കല്‍ എങ്കിലും തന്നോട് സംവാദത്തിന് തയ്യാറാകാന്‍ മോദിയെ വെല്ലുവിളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.

 എന്തുകൊണ്ട് ചോദിക്കുന്നില്ല

എന്തുകൊണ്ട് ചോദിക്കുന്നില്ല

രാഹുലിന്‍റെ വാക്കുകളിലേക്ക്- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നത്. എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് പോലെ എന്തുകൊണ്ട് മാധ്യമങ്ങള്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല?

 മാധ്യമങ്ങള്‍ക്ക് ഭയം

മാധ്യമങ്ങള്‍ക്ക് ഭയം

എല്ലാവരും മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയക്കുന്നു, ഇതുവരെ ഒരു പത്രസമ്മേളനം പോലും വിളിക്കാന്‍ മോദി തയ്യാറാകാത്തത് എന്തേയെന്ന് എന്തുകൊണ്ട് മാധ്യമങ്ങള്‍ മോദിയോട് ചോദിക്കുന്നില്ല?

 മോദിയെ ക്ഷണിക്കുന്നു

മോദിയെ ക്ഷണിക്കുന്നു

പലതവണ താന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ചിട്ടുണ്ട്. അഴിമതി വിഷയത്തില്‍ മോദിയോട് നേരിട്ട് സംവാദം നടത്താന്‍ താന്‍ തയ്യാറാണ്. രാജ്യ സുരക്ഷാ വിഷയത്തില്‍ അദ്ദേഹവുമായി സംവാദത്തിന് തയ്യാറാണ്. വിദേശ നയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനുമായി സംവാദത്തിന് മോദിയെ ക്ഷണിക്കുകയാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

വെല്ലുവിളി വീഡിയോ

വെല്ലുവിളി വീഡിയോ

രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. പല പൊതുപരിപാടികള്‍ക്കിടയിലും രാഹുല്‍ ഗാന്ധി മോദിയുടെ 'മാധ്യമ' പേടിയെ പരിഹസിച്ചിട്ടുണ്ട്.

മിണ്ടാട്ടമില്ല

മിണ്ടാട്ടമില്ല

പോര്‍ച്ചുഗലിലെ കാട്ട് തീയ്ക്ക് വരെ കൃത്യമായി മറുപടി പറയുന്ന മോദിക്ക് രാജ്യത്തെ ജനങ്ങളുടെ വിഷയങ്ങളില്‍ മറുപടി പറയാനോ മാധ്യമങ്ങളോ കാണാനോ ഭയമാണെന്ന വിമര്‍ശനം നേരത്തേ ഉണ്ട്. നരേന്ദ്ര മോദി അധികാരത്തില്‍ ഏറിയിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ല.

പരിഹാസം

പരിഹാസം

ഇടയ്ക്കെങ്കിലും ഒരു പത്രസമ്മേളനം വിളിച്ച് ജനങ്ങളുടേയും മാധ്യമങ്ങളുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയൂവെന്ന് പല തവണ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ മോദിയെ പരിഹസിച്ചിട്ടുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങൾക്ക് അപ്പുറത്ത് ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി മോദിക്കില്ലെന്ന വിമര്‍ശനവും ശക്തമാണ്.

മിണ്ടാട്ടമില്ലാതെ

മിണ്ടാട്ടമില്ലാതെ

മുമ്പ് മോദിയുമായി കരൺഥാപ്പർ നടത്തിയ അഭിമുഖത്തിൽ അഞ്ച് മിനുട്ടിനിടെ തന്നെ മോദി വെള്ളം കുടിച്ചത് വന്‍ വാര്‍ത്തയായിരുന്നു. കരണിന്‍റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടിപ്പോയ മോദി രോഷാകുലനായി സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

മോദി ദുര്‍ബലന്‍

മോദി ദുര്‍ബലന്‍

മറ്റൊരു സന്ദർഭത്തിൽ ഇഷ്ടപ്പെടാത്ത ഒരുചോദ്യം റിപ്പോർട്ടർ ചോദിച്ചതിനെ തുടർന്ന് മോദി ഒരു ഹെലികോപ്റ്റർ യാത്രയിലുടനീളം മൗനിയായി ഇരുന്നതും വാര്‍ത്തയായിരുന്നു. ഇതോടെ മുൻകൂട്ടി തയ്യാറാക്കാത്ത പ്രതികരണങ്ങളുടെ കാര്യത്തിൽ മോദി ദുർബലനാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വെറും പിആര്‍ വര്‍ക്ക്

വെറും പിആര്‍ വര്‍ക്ക്

മുൻകൂട്ടി തയ്യാറാക്കാത്ത, വസ്തുനിഷ്ഠമായ ചോദ്യങ്ങൾക്ക് മുന്നിൽ മോദി വൻപരാജയമാണന്നായിരുന്നു വിമര്‍ശകര്‍ ഉയര്‍ത്തിയത്. പബ്ലിക് റിലേഷൻസും പ്രതിച്ഛായ നിർമ്മിതിയിലൂടെയും മാത്രമാണ് മോദി മുന്നോട്ട് പോകുന്നതെന്ന ആക്ഷേപവും ശക്തമാണ്.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

രാഹുലിന്‍റെ വെല്ലുവിളികള്‍ ശക്തമായിരുന്നപ്പോഴും ഇതിന് ഒരിക്കല്‍ പോലും പ്രതികരിക്കാന്‍ മോദി തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. മറിച്ച് പലപ്പോഴും ഗാന്ധി കുടുംബത്തെ ഒന്നടങ്കം ആക്ഷേപിച്ചുള്ള വിമര്‍ശനങ്ങളാണ് മോദി മറുപടിയായി ഉയര്‍ത്താറുള്ളത്.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
Rahul Gandhi says PM Modi is scared, challenges him to debate on issues such as corruption, foreign policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X