കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്; നിർണായക പ്രഖ്യാപനം, പാവങ്ങൾക്ക് മിനിമം വേതനം, പട്ടിണി മാറ്റും!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ് | Oneindia Malayalam

ദില്ലി: ഛത്തീസ്ഗഢിൽ നടന്ന കോൺഗ്രസ് റാലിയിൽ നിർണ്ണായക പ്രഖ്യാപനവുമായി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാദ്ഗാനവുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഒരു ചരിത്രപരമായ തീരുമാനം എടുത്തിരിക്കയാണെന്ന ആമുഖത്തോടെയാണ് അദ്ദേഹം വാഗ്ദാനങ്ങൾ തുറന്നടിച്ചത്.

<strong>പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ജനപ്രിയ പ്രഖ്യാപനങ്ങളുടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം</strong>പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ജനപ്രിയ പ്രഖ്യാപനങ്ങളുടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. രാജ്യത്തെ ഓരോ സാധാരണക്കാരനും നിശ്ചിത വരുമാനം ലഭിക്കും. ഇതിനര്‍ത്ഥം പട്ടിണിയും ദരിത്രരായ ജനതയും ഇന്ത്യയിലുണ്ടാകില്ല എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. റാലിയിൽ മോദിക്കെതിരെ ആഞ്ഞടിക്കാനും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മറന്നില്ല.

രണ്ട് തരം ഇന്ത്യക്കാർ

രണ്ട് തരം ഇന്ത്യക്കാർ


രണ്ട് തരത്തിലുള്ള ഇന്ത്യക്കാരെയാണ് നരേന്ദ്രമോദി സൃഷ്യിച്ചിരിക്കുന്നത്. അനില്‍ അംബാനിയും, നീരവ് മോഡിയും, വിജയ് മല്യയും മെഹുല്‍ ചോക്‌സിയും അഴിമതികളും ഉൾപ്പെടുന്നതാണ് ഒന്നാമത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗമാണെങ്കിൽ അത് ഇന്ത്യയിലെ ദരിദ്രരായ കർഷകരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നമുക്ക് ഒരൊറ്റ ഇന്ത്യയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വേദികളിൽ മോദിക്കെതിരെ...

വേദികളിൽ മോദിക്കെതിരെ...


ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെതിരെ മോദിക്കെതിരെയും എൻഡിഎ സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങൾ നടത്തിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പൊതു വേദികളിലെത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമാക്കിയുള്ളതാണ്. എല്ലാ പ്രതിപക്ഷവും ഒന്നിച്ച് ബിജെപിയെ നേരിടുന്ന കാഴ്ചയായിരിക്കും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കാണാനാകുക എന്നാണ് സൂചനകൾ.

ബിഎസ്പി-എസ്പി സ്ഥാനാർത്ഥി പ്രഖ്യാപനം

ബിഎസ്പി-എസ്പി സ്ഥാനാർത്ഥി പ്രഖ്യാപനം


അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പേയുള്ള പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ബിഎസ്പി-എസ്പി സഖ്യത്തില്‍ കോണ്‍ഗ്രസും ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വരവേ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ബിഎസ്പി-എസ്പി സഖ്യം രംഗത്ത് വന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന 30 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

ഫ്രെബ്രുവരിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം

ഫ്രെബ്രുവരിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം


ഇരുപാര്‍ട്ടികളും അവര്‍ മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറിയെന്നും പരിശോധനക്ക് ശേഷം ഫെബ്രുവരിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ ബിഎസ്പി-എസ്പി സഖ്യം പ്രഖ്യാപിച്ച് കൊണ്ട് മായാവതിയും അഖിലേഷ് യാദവും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആകെയുള്ള 80 സീറ്റുകളില്‍ 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പറഞ്ഞത്. രണ്ടു മണ്ഡലങ്ങള്‍ ചെറുപാര്‍ട്ടികള്‍ക്കും രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനും വേണ്ടി മാറ്റിവെക്കുമെന്നായിരുന്നു പ്രഖ്യാപനം

ഭൂരിപക്ഷം കൂട്ടും...

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ അമേത്തിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയായി റായ്ബറേലിയിലും അമേത്തിയിലും തെരഞ്ഞെടുപ്പ് മേല്‍നോട്ടം പ്രിയങ്കഗാന്ധി ആയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങുന്നതും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് കോൺഗ്രസ് കണക്കു കൂട്ടുന്നത്.

English summary
Congress president Rahul Gandhi has promised that his party, if voted to power in the Lok Sabha election, will ensure minimum basic income for the poor in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X