കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൈക്രോസോഫ്റ്റിന്റെ സ്റ്റീവ് ജോബ്‌സ്'... രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ മുട്ടന്‍ പണി...

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വേണ്ടി വിദേശത്ത് പോയ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയിട്ട് കുറെ ദിവസമായെങ്കിലും വലിയ തലക്കെട്ടൊന്നും ഉണ്ടാക്കിയില്ല. എന്നാല്‍ സ്വതസിദ്ധമായ ഒരു ഭീമന്‍ അബദ്ധത്തിലൂടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ട്രെന്‍ഡ് ചെയ്യുകയാണ് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡണ്ടായ രാഹുല്‍ ഗാന്ധി. മുംബൈയിലായിരുന്നു സംഭവം.

ആപ്പിള്‍ സ്ഥാപകനും സി ഇ ഒയുമായിരുന്ന സാക്ഷാല്‍ സ്റ്റീവ് ജോബ്‌സിനെ മൈക്രോസോഫ്റ്റിന്റെ ആളാക്കിയതാണ് രാഹുല്‍ ഗാന്ധിക്ക് പറ്റിയ ഏറ്റവും ഒടുവിലത്തെ പറ്റ്. മുംബൈയിലെ എന്‍ എം ഐ എം എസിലെ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുക്കാന്‍ പോയതായിരുന്നു രാഹുല്‍. സംഭവം കൈവിട്ടുപോയതോടെ രാഹുലിനെ #SteveJobsOfMicrosoft എന്ന ഹാഷ് ടാഗും വെച്ച് ട്രോളാനും തുടങ്ങി ആളുകള്‍.

സുക്കര്‍ബര്‍ഗ് ഗൂഗിളില്‍

സുക്കര്‍ബര്‍ഗ് ഗൂഗിളില്‍

ഗൂഗിളില്‍ നിന്നും രാജിവെക്കുന്നതിന് മുമ്പേ മൈക്രോ സോഫ്റ്റിലെ ഷെയറുകളെല്ലാം ഫേസ്ബുക്ക് സ്ഥാപകന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കി - അല്ല പിന്നെ. എങ്ങനെയുണ്ട് ഈ ട്രോള്‍.

 ജോബ്‌സ് പറഞ്ഞത് പോലെ...

ജോബ്‌സ് പറഞ്ഞത് പോലെ...

ഒരിക്കല്‍ ജോബ്‌സ് പറഞ്ഞു മാറി ചിന്തിക്കാന്‍. ഇന്നിതാ രാഹുല്‍ ഗാന്ധി മാറി ചിന്തിച്ച് സ്റ്റീവ് ജോബ്‌സിനെ മൈക്രോസോഫ്റ്റിന്റെ ആളാക്കി.

രാഹുല്‍ ഇന്ത്യ വിടുമോ

രാഹുല്‍ ഇന്ത്യ വിടുമോ

സ്റ്റീവ് ജോബ്‌സ് മൈക്രോസോഫ്റ്റിലോ. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധീ നിങ്ങളൊന്ന് ഇന്ത്യ വിട്ട് പോകുമോ. നിങ്ങള്‍ ഡംബ് അല്ല. ഡംബറും ഡംബസ്റ്റുമാണ്....

ഓഫല്ലല്ലോ ഇന്‍...

ഓഫല്ലല്ലോ ഇന്‍...

സ്റ്റീവ് ജോബ്‌സ് ഓഫ് മൈക്രോസോഫ്റ്റ് എന്നല്ല സ്റ്റീവ് ജോബ്‌സ് ഇന്‍ മൈക്രോസോഫ്റ്റ് എന്നാണ് രാഹുല്‍ പറഞ്ഞത് എന്ന് പറഞ്ഞ് രാഹുല്‍ ആരാധകരും രംഗത്തുണ്ട്. ഓഫിന് പകരം ഇന്നായാല്‍ രാഹുല്‍ പറഞ്ഞത് ശരിയാകുമോ എന്ന് അടുത്ത ചര്‍ച്ച.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Rahul Gandhi on 16 January addressed the students of the Narsee Monjee Institute of Management Studies (NMIMS) in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X