'കൊവിഡ് രണ്ടാം തരംഗത്തിന് കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി', വിമർശിച്ച് രാഹുൽ ഗാന്ധി
ദില്ലി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് എന്താണെന്ന് പോലും പ്രധാനമന്ത്രിക്ക് മനസ്സിലായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വെര്‍ച്യല്‍ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നത്.
കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വേഗത്തിലാണ് പോകുന്നത് എങ്കില്‍ നിരവധി തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡ് ആദ്യ തരംഗംആര്‍ക്കും മനസ്സിലായില്ല. എന്നാല്‍ രണ്ടാം കൊവിഡ് തരംഗത്തിന് ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണ്. അദ്ദേഹത്തിന്റെ നാടകങ്ങളും സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലുളള വീഴ്ചകളുമാണ് രാജ്യത്തെ രണ്ടാം കൊവിഡ് തരംഗത്തിന് കാരണം എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ദൗര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജറാണ്. ഒരു പരിപാടിയില്‍ കൂടുതല്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവില്ല. എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അദ്ദേഹം ഒരു പരിപാടി സംഘടിപ്പിക്കുകയും അതിലൂടെ മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യും. ഈ കാലത്ത് ഒരു ഇവന്റ് മാനേജറെ അല്ല നമുക്ക് ആവശ്യം. കാര്യക്ഷമവും വേഗത്തിലുമുളള ഭരണമാണ് നമുക്ക് ആവശ്യം, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications