കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ രാജി ഉറപ്പിച്ചു; കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍, എല്ലാ യോഗങ്ങളും റദ്ദാക്കി, ചര്‍ച്ച മുറുകി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശീയ അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ ചര്‍ച്ചക്കെത്തിയ മുതിര്‍ന്ന നേതാക്കളായ അഹ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിയെ ഉപേക്ഷിച്ച് പോകില്ല. അടുത്ത ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുംവരെ പദവിയില്‍ തുടരും. അതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പുതിയ എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്കുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുല്‍ അറിയിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലുള്ള എല്ലാ യോഗങ്ങളും റദ്ദാക്കാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിശദവിവരങ്ങള്‍ ഇങ്ങനെ.....

അനുനയിപ്പിക്കാനുള്ള ചര്‍ച്ച

അനുനയിപ്പിക്കാനുള്ള ചര്‍ച്ച

രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകളാണ് രാവിലെ നടന്നത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒട്ടേറെ നേതാക്കള്‍ ദില്ലിയിലെത്തിയിരുന്നു. ഈ വേളയിലായിരുന്നു ചര്‍ച്ചകള്‍.

പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

രാജിവെക്കുക എന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി തന്നെ വന്നുകണ്ട നേതാക്കളെ അറിയിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ പുതിയ എംപിമാരുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം തയ്യാറായില്ല.

 എല്ലാ യോഗങ്ങളും റദ്ദാക്കി

എല്ലാ യോഗങ്ങളും റദ്ദാക്കി

പല പുതിയ എംപിമാരും രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ തയ്യാറായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലുള്ള എല്ലാ യോഗങ്ങളും റദ്ദാക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയെ ഉപേക്ഷിച്ച് പോകില്ല

പാര്‍ട്ടിയെ ഉപേക്ഷിച്ച് പോകില്ല

അതേസമയം, രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ ഉപേക്ഷിച്ച് പോകില്ല. പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുംവരെ ഈ പദവിയില്‍ തുടരും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു.

സോണിയയും പ്രിയങ്കയും യോജിച്ചു

സോണിയയും പ്രിയങ്കയും യോജിച്ചു

രാഹുലിന്റെ തീരുമാനത്തോട് അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും യോജിച്ചു. ആദ്യം ഇരവരും രാഹുല്‍ ഗാന്ധി രാജിവെക്കുന്നത് തടഞ്ഞിരുന്നു. ആലോചിച്ച് തീരുമാനിക്കാം എന്നാണ് ഇരുവരും നിര്‍ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ അവരും രാഹുലിനോട് യോജിച്ചിരിക്കുകയാണ്.

അടിമുടി മാറ്റം വേണം

അടിമുടി മാറ്റം വേണം

കോണ്‍ഗ്രസ്സില്‍ അടിമുടി മാറ്റം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. ഇതിനോട് സോണിയയും പ്രിയങ്കയും യോജിച്ചു. ദേശീയ അധ്യക്ഷന്‍ മുതലുള്ളവരും സംസ്ഥാന അധ്യക്ഷന്‍മാരും മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

നേതാക്കള്‍ക്ക് ബോധ്യമായി

നേതാക്കള്‍ക്ക് ബോധ്യമായി

രാജിവെക്കുക എന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഒരിക്കലും പിന്തിരിയില്ല എന്ന് നേതാക്കള്‍ക്ക് ബോധ്യമായിട്ടുണ്ട്. രാഹുലിന്റെ രാജി വാഗ്ദാനം തള്ളിയിട്ടുണ്ട് എന്നാണ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചത്. വ്യാജ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും അവര്‍ പറയുന്നു.

 കടുത്ത നടപടി സ്വീകരിക്കുമെന്ന് ചിദംബരം

കടുത്ത നടപടി സ്വീകരിക്കുമെന്ന് ചിദംബരം

അതേസമയം, രാഹുലിന്റെ തീരുമാനങ്ങളില്‍ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിനും അതൃപ്തിയുണ്ട് എന്നാണ് വിവരം. അദ്ദേഹം വികാരഭരിതനായി പ്രതികരിച്ചുവെന്ന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ പറഞ്ഞു. രാഹുല്‍ രാജിവെച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ചിദംബരം പറഞ്ഞുവത്രെ.

ഒരിടവേളയില്‍ സീതാറാം കേസരി

ഒരിടവേളയില്‍ സീതാറാം കേസരി

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നെഹ്രു-ഗാന്ധി കുടുംബാംഗങ്ങള്‍ തന്നെയാണ് കൂടുതലും നിയമിക്കപ്പെട്ടിട്ടുള്ളത്. ഒരിടവേളയില്‍ സീതാറാം കേസരി അധ്യക്ഷനായെങ്കിലും പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുകയായിരുന്നു. പിന്നീടാണ് സോണിയാ ഗാന്ധിയെ നിര്‍ബന്ധിച്ച് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്.

 സംസ്ഥാന നേതാക്കളും രാജിവെക്കുന്നു

സംസ്ഥാന നേതാക്കളും രാജിവെക്കുന്നു

അതേസമയം, കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും രാജിവെക്കുന്നത് തുടരുകയാണ്. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാറാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചത്. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കുമാര്‍ പറയുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി ഇതുവരെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ല.

 പഞ്ചാബ് അധ്യക്ഷനും

പഞ്ചാബ് അധ്യക്ഷനും

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജകറും രാജിവച്ചിട്ടുണ്ട്. രാജി ഇമെയില്‍ വഴി രാഹുല്‍ ഗാന്ധിക്ക് അയക്കുകയായിരുന്നു. ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി സണ്ണി ഡിയോളിനോട് കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ രാജിക്ക് കാരണം.

ജാര്‍ഖണ്ഡിലെ അവസ്ഥ

ജാര്‍ഖണ്ഡിലെ അവസ്ഥ

ജാര്‍ഖണ്ഡില്‍ ബിജെപിയും എജെഎസ്‌യുവും സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. 14 ലോക്‌സഭാ സീറ്റില്‍ 12ലും എന്‍ഡിഎ ജയിച്ചു. കോണ്‍ഗ്രസിനും ജെഎംഎമ്മിനും ഓരോ സീറ്റുകള്‍ വീതം ലഭിച്ചു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തിലാണ് തോറ്റത്.

ഉത്തര്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും

ഉത്തര്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും

ഉത്തര്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ സംസ്ഥാന അധ്യക്ഷന്‍മാരും കര്‍ണാടകയിലെ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാവും രാജിവെച്ചിട്ടുണ്ട്. ഇവര്‍ ദില്ലിയിലേക്ക് രാജികത്ത് അയച്ചു. കൂടാതെ രാഹുല്‍ ഗാന്ധി മല്‍സരിച്ച യുപിയിലെ അമേഠിയിലെ ജില്ലാ പ്രസിഡന്റും രാജിവെച്ചു.

 രാജ് ബബ്ബാര്‍ പറയുന്നത്

രാജ് ബബ്ബാര്‍ പറയുന്നത്

പാര്‍ട്ടിയുടെ തോല്‍വിയില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാജിക്കത്തില്‍ പറയുന്നു. യുപിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. സോണിയാ ഗാന്ധി മല്‍സരിച്ച റായ്ബറേലി മണ്ഡലം മാത്രം.

 ആരുടെയും രാജി സ്വീകരിച്ചില്ല

ആരുടെയും രാജി സ്വീകരിച്ചില്ല

കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി മാനേജര്‍ എച്ച് ആര്‍ പാട്ടീല്‍ രാജിവെച്ചിട്ടുണ്ട്. ഇവിടെ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. കൂടാതെ ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരജ്ഞന്‍ പട്‌നായികും രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്. എന്നാല്‍ ആരുടെയും രാജി സ്വീകരിച്ചിട്ടില്ല. തിടുക്കത്തില്‍ തീരുമാനം വേണ്ട എന്നാണ് നേതൃത്വം പറയുന്നത്.

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷംകോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

English summary
Rahul Gandhi Says to Leaders, Find My Replacement- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X