Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!!

ദില്ലി: ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയാതെ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മോശമെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ രക്ഷനായിട്ടാണ് രാഹുലിന്റെ പുതിയ വരവ്. ഓരോ അന്യസംസ്ഥാന തൊഴിലാളികളുടെയും ഉച്ചത്തിലുള്ള കരച്ചില്‍ സര്‍ക്കാരിന്റെ അടുത്ത് എത്തിക്കുമെന്ന ഉറപ്പാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക വിഷയവും തിരഞ്ഞെടുപ്പ് കാര്യവും ഇത് തന്നെയായി മാറിയ സാഹചര്യത്തിലാണ് രാഹുല്‍ കൗണ്ടര്‍ അറ്റാക്ക് ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഗെയിം പ്ലാന്‍ ഇക്കാര്യത്തില്‍ കൃത്യമായി വിജയിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
    Rahul Gandhi Says Will Ensure Screams Of Migrant Workers Reach Government
    ഒരൊറ്റ ലക്ഷ്യം

    ഒരൊറ്റ ലക്ഷ്യം

    കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ തന്നെ വളര്‍ത്താന്‍ ശേഷിയുള്ള വിഷയമാണ് രാഹുല്‍ ഏറ്റെടുത്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൊഴിഞ്ഞുപോയത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ പലയിടത്തും തളര്‍ത്തിയിരുന്നു. ബീഹാറിലുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടമായത് ഇങ്ങനെയാണ്. ഇവര്‍ തിരിച്ചുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ സഹായവും ലഭ്യമാക്കി കൂടെ നിര്‍ത്തുക എന്ന പോസിറ്റീവ് രാഷ്ട്രീയമാണ് രാഹുല്‍ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ഗെയിം ചേഞ്ചറായി ഇത് മാറുമെന്ന് ഉറപ്പാണ്.

    രാഹുല്‍ പറയുന്നത്

    രാഹുല്‍ പറയുന്നത്

    അതിഥി തൊഴിലാളികള്‍ ആത്മാഭിമാനത്തിന്റെ പതാക വാഹകരാണ്. അവരുടെ നിലവിളി സര്‍ക്കാരിന്റെയടുത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതൊരു ഇരുണ്ട സമയമാണ്. കഠിനമേറിയതുമാണ് ഇത്. നാം ശക്തരായി ഇരിക്കണം. ഈ തൊഴിലാളികള്‍ക്ക് ന്യായമായി അര്‍ഹിക്കുന്നത് ലഭിക്കാന്‍ ഞങ്ങളുണ്ടാവും. അവര്‍ ഈ രാജ്യത്തെ സാധാരണ പൗരന്‍മാരല്ല. അവര്‍ രാജ്യത്തിന്റെ ആത്മാഭിമാനമാണ്. അവരെ ആരുടെ മുന്നിലും തലകുനിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

    പ്രിയങ്കയും കളത്തില്‍

    പ്രിയങ്കയും കളത്തില്‍

    രാഹുലിന്റെ ടീമിനെ സഹായിക്കാന്‍ പ്രിയങ്കയും കളത്തിലുണ്ട്. അതിര്‍ത്തികളില്‍ തടഞ്ഞുവെക്കപ്പെട്ട ബസ്സുകള്‍ വിട്ടയച്ച് ലക്ഷകണക്കിന് വരുന്ന അതിഥി തൊഴിലാളികളെ മോദി സര്‍ക്കാര്‍ രക്ഷിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. പോലീസ് ഇവര്‍ക്കെതിരെ അതിക്രമം നടത്തുന്നതിന് പകരം ഇവരുടെ അഭിമാനം സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. ഈ ചൂടില്‍ രാജ്യത്തെ തൊഴിലാളികള്‍ കുടുംബത്തെ കാണാന്‍ നടക്കേണ്ട ഗതികേടിലാണ്. ഉദ്യോഗസ്ഥര്‍ ഇവരെ ഒഴിവാക്കിയ അവസ്ഥയിലാണെന്നും പ്രിയങ്ക പറഞ്ഞു.

    മോദി അവഗണിച്ചത്

    മോദി അവഗണിച്ചത്

    ഒരിക്കല്‍ കൂടി താന്‍ ബുദ്ധിമാനായ രാഷ്ട്രീയക്കാരനാണെന്ന് രാഹുല്‍ തെളിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബുദ്ധിപൂര്‍വം അന്യസംസ്ഥാന തൊഴിലാളി വിഷയം വിട്ടുകളഞ്ഞിരുന്നു. സാമ്പത്തിക പാക്കേജ് ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇത് ജനങ്ങളിലേക്ക് എത്തിക്കുമെന്ന് മോദി പറഞ്ഞിരുന്നില്ല. ഇത് കൃത്യമായി വീണ്ടും രാഹുല്‍ അവതരിപ്പിച്ചിരിക്കുകയാണ്. മോദി വിട്ടുകളയുന്ന ഓരോ കാര്യങ്ങളും തുറന്ന് പറഞ്ഞ് പ്രധാനമന്ത്രിക്കും പിഴവുകള്‍ സംഭവിക്കും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തന്ത്രമാണിത്. ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഇവര്‍ക്ക് യാതൊന്നും ലഭിക്കില്ലെന്നും രാഹുല്‍ സൂചിപ്പിക്കുന്നുണ്ട്.

    കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍

    കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍

    മോദി കടുത്ത സമ്മര്‍ദത്തിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമം മാറ്റാതെ തന്നെ ഇവര്‍ക്കുള്ള പാക്കേജുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. കേന്ദ്രത്തില്‍ ഇതിനായി സമ്മര്‍ദവുമുണ്ട്. പഞ്ചാബിലും, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇവര്‍ക്ക് പകരം തൊഴില്‍ നല്‍കും. കാര്‍ഷിക മേഖലയിലാണ് ഇതിനായി ലക്ഷ്യമിടുന്നത്. ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ന്യായ് പദ്ധതി മോഡലിലുള്ള പദ്ധതികള്‍ നേരത്തെ ഹേമന്ദ് സോറന്‍ പ്രഖ്യാപിച്ചതാണ്. വനം വെച്ച് പിടിപ്പിക്കുന്ന പ്രകൃതി സൗഹൃദമായ തൊഴില്‍ മേഖല ജാര്‍ഖണ്ഡില്‍ നടപ്പാക്കുന്നുണ്ട്. ഇത് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഏറ്റെടുത്തിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെയും വിജയമാണ്.

    രാഹുലിന്റെ വിശ്വസ്തന്‍

    രാഹുലിന്റെ വിശ്വസ്തന്‍

    രാഹുലിന്റെ വിശ്വസ്തന്‍മാരിലൊരാളാണ് മോദി സര്‍ക്കാരിന്റെ കോവിഡ് നയങ്ങളില്‍ നേരിടുക. ധനമന്ത്രിയുടെ രണ്ടാം പ്രഖ്യാപനങ്ങളെ പൊളിച്ചടുക്കിയത് മനീഷ് തിവാരിയാണ്. 11 കോടി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വെറും 3500 കോടിയാണ് നീക്കി വെച്ചതെന്ന് തിവാരി പരിഹസിച്ചു. ഇക്കാര്യത്തില്‍ അന്ധത അഭിനയിക്കുകയാണ് ധനമന്ത്രി. സര്‍ക്കാര്‍ ക്യാമ്പുകളില്‍ ഈ തൊഴിലാളികളെ പൂട്ടിയിട്ട അവസ്ഥയിലാണ്. എന്തുകൊണ്ട് സംസ്ഥാനങ്ങളുടെ പരിധിയിലുള്ള ബസ്സുകള്‍ ഇവരെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നില്ല. മനുഷ്യരാശിയുടെ ഏറ്റവും വലിയ പ്രതിസന്ധി സര്‍ക്കാരാണ് സ്‌പോണ്‍സര്‍ ചെയ്തതെന്നും തിവാരി ആരോപിച്ചു.

    കേന്ദ്രം ഞങ്ങളെ കേള്‍ക്കുന്നു

    കേന്ദ്രം ഞങ്ങളെ കേള്‍ക്കുന്നു

    മോദി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കേള്‍ക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞു. നേരത്തെ കൊറോണ ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിക്കുന്നതിന് സംസ്ഥാനങ്ങളുമായി ആലോചിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് മോദിക്ക് അംഗീകരിക്കേണ്ടി വന്നിരുന്നു. ഓരോ സംസ്ഥാനത്തും വ്യത്യസ്ത തരത്തിലാണ് കോവിഡ് ഹോട്ടസ്‌പോട്ടുകള്‍ ഉണ്ടാവുകയെന്ന് രാഹുലാണ് ആദ്യം പറഞ്ഞത്. ഒടുവില്‍ സര്‍ക്കാരിന് ഇത് അംഗീകരിക്കേണ്ടി വരികയായിരുന്നു. നേരത്തെ നാല് തവണ രാഹുല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+