കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍; ആറ് മണിക്കൂറില്‍ കോണ്‍ഗ്രസ് വരുത്തിയ മാറ്റം നോക്കൂ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ കടന്നാക്രമണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്നത്. ഒരുതരത്തിലും ബിജെപിയെയും നരേന്ദ്ര മോദിയെയും വെറുതെവിടില്ലെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം വരുത്തിയ മാറ്റങ്ങള്‍ എടുത്തുപറഞ്ഞാണ് രാഹുല്‍ മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

കാര്‍ഷിക കടത്തിന്റെ കാര്യത്തില്‍ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നതിന്റെ സൂചനയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ പ്രകടമായിരിക്കെയാണ് ബിജെപിക്കെതിരെ ശക്തമായ പരാമര്‍ശങ്ങളുമായി രാഹുല്‍ രംഗത്തുവന്നിരിക്കുന്നത്....

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

ബിജെപി 15 വര്‍ഷമായി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുന്നത്. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും. ഇവിടെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നു. ഈ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസിന് ഗുണമായതും.

പത്ത് ദിവസത്തിനകം

പത്ത് ദിവസത്തിനകം

അധികാരത്തിലേറി പത്ത് ദിവസത്തിനകം കാര്‍ഷിക കടം എഴുതിതള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലേറി ആറ് മണിക്കൂറിനകം തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. വാക്ക് പാലിച്ചു. ഇതാണ് രാഹുല്‍ ഗാന്ധി എടുത്തുപറയുന്നത്.

വിശ്രമിക്കാനോ ഉറങ്ങാനോ

വിശ്രമിക്കാനോ ഉറങ്ങാനോ

പ്രധാനമന്ത്രി മോദിയെ വിശ്രമിക്കാനോ ഉറങ്ങാനോ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ വിഷമങ്ങള്‍ തീര്‍ക്കുംവരെ മോദിയെ ഉറക്കില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത് നോക്കൂ. വെറും ആറ് മണിക്കൂര്‍കൊണ്ടു വരുത്തിയ മാറ്റങ്ങള്‍ നോക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഛത്തീസ്ഗഡില്‍ 16 ലക്ഷം

ഛത്തീസ്ഗഡില്‍ 16 ലക്ഷം

കാര്‍ഷിക കടങ്ങള്‍ രണ്ടു സംസ്ഥാനങ്ങളും എഴുതിതള്ളുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ രണ്ട് ലക്ഷം വരെയുള്ള കടങ്ങളാണ് എഴുതിതള്ളുന്നതെങ്കില്‍ ഛത്തീസ്ഗഡില്‍ 16 ലക്ഷം വരെയുള്ള കടങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മോദി അഞ്ച് വര്‍ഷത്തോളം ഭരിച്ചിട്ടും ചെയ്യാത്തതാണെന്ന് രാഹുല്‍ എടുത്തുപറയുന്നു.

ജോലി തുടങ്ങിക്കഴിഞ്ഞു

ജോലി തുടങ്ങിക്കഴിഞ്ഞു

രാജസ്ഥാന്‍ സര്‍ക്കാരും കാര്‍ഷിക കടം ഉടന്‍ എഴുതിതള്ളുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജോലി തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേടിയത് കര്‍ഷകരുടെ വിജയമാണ്. കാര്‍ഷിക സമൂഹം മൊത്തമായി കോണ്‍ഗ്രസിനെ പിന്തുണച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷകരുടെ ഒരുരൂപ പോലും

കര്‍ഷകരുടെ ഒരുരൂപ പോലും

പാവപ്പെട്ട കര്‍ഷകരുടെ ഒരുരൂപ പോലും മോദി എഴുതിതള്ളിയിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് ചെയ്യുമ്പോള്‍ ബിജെപി സമ്മര്‍ദ്ദത്തിലാകും. അങ്ങനെ അവരും കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളട്ടെ എന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

കര്‍ഷകരുടെ പ്രശ്‌നം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുംവരെ മോദിയെ ഇരിക്കാനോ കിടക്കാനോ വിശ്രമിക്കാനോ അനുവദിക്കില്ല. രണ്ടുതരത്തിലുള്ള ഇന്ത്യക്കാരെയാണ് മോദി ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് കര്‍ഷകരുടെ പ്രശ്‌നം വിഷയമല്ല. 15 വ്യവസായി സുഹൃത്തുക്കളെ മാത്രമാണ് മോദി നോക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രണ്ടുതരം ഇന്ത്യക്കാര്‍

രണ്ടുതരം ഇന്ത്യക്കാര്‍

ഒരു ഭാഗത്ത് കര്‍ഷകര്‍, പാവപ്പെട്ടവര്‍, യുവാക്കള്‍, ചെറുകിട വ്യാപാരികള്‍.... മറുഭാഗത്ത് 15 വ്യവസായ പ്രമുഖര്‍. രണ്ടാമത്തെ വിഭാഗത്തിന്റെ കീശയില്‍ 3500 കോടി രൂപയാണ് മോദി ഇട്ടുകൊടുത്തിട്ടുള്ളത്. കര്‍ഷകരെ ബിജെപി പൂര്‍ണമായും അവഗണിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഏറ്റവും വലിയ അഴിമതി

ഏറ്റവും വലിയ അഴിമതി

ലോകം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം. സാധാരണക്കാരുടെ പണം കൈവശപ്പെടുത്താനുള്ള തന്ത്രമായിരുന്നു അത്. പാവപ്പെട്ടവരില്‍ നിന്ന് ശേഖരിച്ച പണമെല്ലാം ധനികര്‍ക്ക് കൈമാറിയെന്നും രാഹുല്‍ ഗാന്ധി നോട്ട് നിരോധനവും വ്യവസായികള്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതും സൂചിപ്പിച്ച് പറഞ്ഞു.

ചര്‍ച്ചയ്ക്ക് തയ്യാറാണ്

ചര്‍ച്ചയ്ക്ക് തയ്യാറാണ്

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ബിജെപി തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് തയ്യാറാക്കിയ കരാര്‍ ഒഴിവാക്കിയാണ് പുതിയ കരാര്‍ ബിജെപി സര്‍ക്കാര്‍ ഒരുക്കിയത്. അത് അനില്‍ അംബാനിയുടെ കമ്പനിയെ സഹായിക്കാനായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അന്വേഷണം വേണം

അന്വേഷണം വേണം

പാര്‍ലമെന്ററി പാനല്‍ റാഫേല്‍ ഇടപാട് അന്വേഷിക്കട്ടെ. അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ പാര്‍ലമെന്ററി പാനല്‍ അന്വേഷിക്കുന്നതിനെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എതിര്‍ത്തു. സുപ്രീംകോടതി ക്ലീന്‍ ചിറ്റ് തന്നതിനാല്‍ ഇനി പുതിയ അന്വേഷണം വേണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് പിന്തുണയേറി; ടിഡിപി സഖ്യം കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും, ഗുണമില്ല ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് പിന്തുണയേറി; ടിഡിപി സഖ്യം കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും, ഗുണമില്ല

English summary
"Won't Let PM Sleep Till He Waives Farm Loans," Says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X