കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ കളിച്ച് രാഹുല്‍, സീനിയേഴ്‌സ് നിഷ്പ്രഭം, കരുത്തനായി കെസി!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി തിരിച്ചുവരുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍. ഒറ്റക്കെട്ടായി നിന്ന് രാഹുല്‍ പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് സീനിയേഴ്‌സിനെ നേരിടുന്നതാണ് കണ്ടത്. സ്വന്തം തീരുമാനത്തിലേക്ക് മറ്റ് നേതാക്കളെയും കൂടി കൊണ്ടുവരാനാണ് രാഹുല്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റി ശത്രുക്കളെ ഒതുക്കാനായി രാഹുല്‍ തന്നെ ഒരുക്കിയ നാടകമാണെന്ന് സീനിയര്‍ നേതാക്കള്‍ തുറന്ന് സമ്മതിക്കുകയാണ്. ഇത്തവണ തലമുറ മാറ്റത്തിനായി രാഹുല്‍ കടുത്ത നിലപാട് തന്നെയാണ് എടുത്തിരിക്കുന്നത്. തടസ്സം നില്‍ക്കുന്നവരൊക്കെ പുറത്തുപോവേണ്ടി വരും.

രാഹുലിന്റെ മരണക്കളി

രാഹുലിന്റെ മരണക്കളി

ഒരു വിഭാഗത്തെ എന്ത് വന്നാലും പിണക്കേണ്ടി വരുമെന്ന് രാഹുലിനറിയാം. അതുകൊണ്ട് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇതുവരെ കാണാത്തൊരു രാഹുലിനെയാണ് കണ്ടത്. ഒപ്പം പ്രിയങ്കയും ചേര്‍ന്നത്. വര്‍ക്കിംഗ് കമ്മിറ്റിയിലെ പല അംഗങ്ങളെയും തുറന്ന് വിമര്‍ശിക്കാനാണ് രാഹുല്‍ തയ്യാറായത്. നിങ്ങളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ തയ്യാറാവുന്നില്ല. പിന്നെങ്ങനെയാണ് പാര്‍ട്ടി മുമ്പോട്ട് പോവുക. അദ്ദേഹത്തിന് പിന്നില്‍ ബിജെപിയിലെ എല്ലാവരും അണിനിരക്കുന്നു. മോദിയെ വിമര്‍ശിക്കാന്‍ പോലും ഇവിടെയുള്ളവര്‍ക്ക് മടിയാണെന്ന് രാഹുല്‍ തുറന്നടിച്ചു. പ്രിയങ്കയും ഇതേ നിലപാടാണ് എടുത്തത്.

തീരുമാനിച്ചുറപ്പിച്ച നാടകം

തീരുമാനിച്ചുറപ്പിച്ച നാടകം

രാഹുല്‍ പൊട്ടിത്തെറിച്ചതോടെ ഇവര്‍ ശരിക്കും പതറി പോയി. എന്നാല്‍ എല്ലാം കഴിഞ്ഞപ്പോഴാണ് ഇതിന് പിന്നിലെ കാരണം അന്വേഷിച്ചത്. രാഹുലും ടീമും ഈ സീനിയര്‍ നേതാക്കള്‍ക്കെതിരെ ഒരുമാസമായി ഉണ്ടാക്കിയ പ്ലാനാണ് ഇത്. ഇക്കാര്യം അവര്‍ തുറന്ന് സമ്മതിക്കുന്നു. രാഹുലും പ്രിയങ്കയും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ പറയുന്നു. രാഹുല്‍ ദേഷ്യപ്പെട്ടതിന് പിന്നാലെ ടീം രാഹുലിലെ നേതാക്കള്‍ ഇതേ രീതിയില്‍ വിമര്‍ശനം തുടര്‍ന്ന് ഇക്കാര്യം ഉറപ്പിക്കുന്നതാണെന്ന് അവര്‍ പറയുന്നു. ആരൊക്കെ ഏതൊക്കെ നേതാക്കളെ ടാര്‍ഗറ്റ് ചെയ്യണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.

Recommended Video

cmsvideo
പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു | Oneindia Malayalam
കളിച്ചത് കെസി

കളിച്ചത് കെസി

സീനിയേഴ്‌സ് നിഷ്പ്രഭമായത് കെസി വേണുഗോപാലിന്റെ ഗെയിമിലാണ്. അദ്ദേഹമാണ് ഈ യോഗം വിളിച്ച് ചേര്‍ത്ത് ഏകോപിപ്പിച്ചത്. ടീം രാഹുലിന്റെ മാനേജറാണ് കെസി. രാജീവ് സതവ്, സുശ്മിത ദേവ്, യൂത്ത് വിംഗ് അധ്യക്ഷന്‍ ബി ശ്രീനിവാസ് എന്നിവര്‍ ഒറ്റക്കെട്ടായി രാഹുലിനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്. മോദിക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ രാഹുലിനാണ് ധൈര്യമുള്ളതെന്ന് വരെ ഇവര്‍ പറഞ്ഞു. സുശ്മിതയെ സോണിയാ ഗാന്ധി കൈ തട്ടി പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. രണ്‍ദീപ് സുര്‍ജേവാലയും മനസ്സുകൊണ്ട് ഇവര്‍ക്കൊപ്പമായിരുന്നു. ഈ പ്ലാനെല്ലാം ഒരുക്കിയത് കെസി വേണുഗോപാലാണ്.

അവസരം സീനിയേഴ്‌സിനും

അവസരം സീനിയേഴ്‌സിനും

സീനിയേഴ്‌സിനും സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ പലരും സംസാരിച്ച് ഇവരുടെ വാദങ്ങളെ ദുര്‍ബലമാക്കി. ശരിക്കും മുതിര്‍ന്ന ടീമിന് ഇതുവരെയുള്ള ഏറ്റവും വലിയ തിരിച്ചടിയാണിത്. അതേസമയം മോദി വിമര്‍ശനത്തില്‍ നിന്ന് സീനിയേഴ്‌സ് മാറി നില്‍ക്കുന്നത്, അത് രാഹുലിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നുള്ളത് കൊണ്ടാണെന്ന് ഇവര്‍ പറയുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ കളിക്കേണ്ട രാഷ്ട്രീയമല്ലെന്നും ഇവര്‍ പരിഹസിക്കുന്നു. ജൂനിയര്‍ നേതാക്കള്‍ പ്രവര്‍ത്തനത്തിനില്ലാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന് സീനിയര്‍ നേതാക്കള്‍ നേരത്തെ പറയുന്നതാണ്.

തിരിച്ചുവരവ് ഉറപ്പിച്ചു

തിരിച്ചുവരവ് ഉറപ്പിച്ചു

രാഹുല്‍ തിരിച്ചുവരുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇത്രയധികം തീവ്രതയോടെ രാഹുല്‍ മുമ്പൊരിക്കലും രാഹുല്‍ സംസാരിച്ചിട്ടില്ല. എല്ലാ നേതാക്കളെയും ഈ വിമര്‍ശനത്തിലൂടെ കളത്തില്‍ ഇറങ്ങി ബിജെപിയെ നേരിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കെസി വേണുഗോപാലും പ്രിയങ്കയും നിര്‍ണായക റോളില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കുമെന്നും ഉറപ്പായിരിക്കുകയാണ്. ഇതേ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സീനിയര്‍ നേതാവായ അശോക് ഗെലോട്ട് രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടപ്പോള്‍ വന്‍ പിന്തുണയാണ് ലഭിച്ചത്.

അപ്രതീക്ഷിത നേതാവും...

അപ്രതീക്ഷിത നേതാവും...

കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കത്തില്‍ നിന്നാണ് രാഹുല്‍ എല്ലാവരെയും നിര്‍ത്തിപ്പൊരിച്ചത്. ആര്‍പിഎന്‍ സിംഗില്‍ നിന്നായിരുന്നു തുടക്കം. മോദിയെ ടാര്‍ഗറ്റ് ചെയ്യാതെ വിഷയങ്ങളെ കേന്ദ്രീകരിക്കണമെന്നായിരുന്നു സിംഗ് പറഞ്ഞത്. എന്നാല്‍ ഇത് ശരിക്കും പ്ലാന്‍ ചെയ്തതായിരുന്നു. സിംഗ് രാഹുലിന്റെ വിശ്വസ്തനാണ്. ഒരിക്കലും ഇത്തരമൊരു ചോദ്യം അദ്ദേഹം ഉന്നയിക്കില്ല. സീനിയേഴ്‌സ് മനസ്സില്‍ കൊണ്ട് നടക്കുന്ന ചോദ്യം സിംഗ് ഉന്നയിച്ചതോടെ അതില്‍ പിടിച്ച് രാഹുലിനെ ഇവരെ ആക്രമിക്കാന്‍ കഴിഞ്ഞു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ ടീം രാഹുല്‍ പിടിമുറുക്കിയതും സീനിയേഴ്‌സിന് കാര്യങ്ങള്‍ കടുപ്പമാക്കിയിരിക്കുകയാണ്.

ഒന്നാംനിര ശത്രു

ഒന്നാംനിര ശത്രു

ബിജെപിയെ മുഖ്യ ശത്രുവായി തന്നെ മുമ്പോട്ട് പോകുമെന്ന് ടീം രാഹുല്‍ പറഞ്ഞു. അതിന് മുമ്പ് നാല് പോയിന്റുകളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഗാന്ധി കുടുംബം രാഹുലിനെ അധ്യക്ഷനാക്കാന്‍ കാത്തിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഇതാണ് വരാന്‍ പോകുന്നത്. രാഹുല്‍ പിന്നണിയില്‍ നിന്ന് നയിക്കുന്നത് അവസാനിപ്പിക്കണമെന്നും സീനിയേഴ്‌സ് നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ വീര്യമുള്ള നേതാവായി രാഹുലിനെ ഉയര്‍ത്തി കാണിക്കാനാണ് അടുത്ത നീക്കം. മൂന്നാമത്തേത് തലമുറ മാറ്റമാണ്. സ്വന്തം ടീം ഇവര്‍ ഉള്ളതുകൊണ്ട് അസ്വസ്ഥരാണ്. അതുകൊണ്ട് പ്രവര്‍ത്തിക്കുന്ന സീനിയേഴ്‌സ് മാത്രമേ ഇനി ടീമില്‍ സ്ഥാനമുള്ളൂ. ഇത് അവരെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ പ്രവര്‍ത്തന ശൈലി രണ്ടാം വരവില്‍ എങ്ങനെയായിരിക്കുമെന്നതിന് അനുസരിച്ചിരിക്കും ഇനി അങ്ങോട്ടുള്ള കാര്യങ്ങള്‍. ആരൊക്കെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ ഉണ്ടാവുമെന്ന് പറയാനാവില്ല.

English summary
rahul gandhi scripted his come back in congress working committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X