• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലോക്ക് ഡൗൺ; അമേഠിയെ മറക്കാതെ രാഹുൽ, ട്രക്ക് നിറയെ അവശ്യസാധനങ്ങളെത്തിച്ചു

ലഖ്നൗ; ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടെങ്കിലും തന്റെ മുൻ മണ്ഡലത്തിലെ ജനങ്ങളെ മറക്കാതെ രാഹുൽ ഗാന്ധി. ലോക്ക് ഡൗണിനിടയിൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്കായി ഗോതമ്പും മറ്റ് അവശ്യസാധനങ്ങളും ട്രക്കുകളിൽ രാഹുൽ ഗാന്ധി എത്തിച്ചു.അമേഠിയിലെ ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്തം രാഹുൽ മറന്നിട്ടില്ലെന്നും അമേഠിയിക്കും അവിടുത്തെ ജനത്തിനും അദ്ദേഹത്തിന്റെ മനസിൽ എപ്പോഴും പ്രത്യേക സ്ഥാനമുണ്ടായിരിക്കുമെന്നും കോൺഗ്രസ് എംഎൽസി ദീപക് സിംഗ് പറഞ്ഞി.

cmsvideo
  Rahul Gandhi sends aid to Amethi, helps people in lockdown | Oneindia Malayalam

  ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് രാബുൽ ഗാന്ധി പരാജയപ്പെട്ടത്. എന്നാൽ വയനാട്ടിൽ നിന്നും രാഹുൽ വൻ ഭൂരിപരിപക്ഷത്തിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ വയനാടിലെ ജനങ്ങൾക്കും രാഹുൽ ഗാന്ധി സഹായം എത്തിച്ചിരുന്നു.

  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്റര്‍, ഐസിയു അനുബന്ധ ഉപകരണള്‍ വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ടിൽ നിന്നും 270.60 ലക്ഷം രൂപയാണ് രാഹുൽ ഗാന്ധി അനുവദിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിനായി 25 ലക്ഷം രൂപയും , മഞ്ചേരി മെഡിക്കൽ കോളേജിന് 145.60 ലക്ഷം രൂപയും വയനാട് ജില്ലാ ആശുപത്രിക്ക് 145.60 രൂപയുമാണ് അനുവദിച്ചത്. എം.പി ഫണ്ടില്‍ നിന്നും പാസായ പണം എങ്ങനെ വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് തിരുമാനിക്കാവുന്നതാണ്.

  രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പർ ഡേ അമീ യാജ്നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും, അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

  അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേന്ദ്രസർക്കാര് നടപടിക്കെതിരെ രാഹുൽ ഗാന്ധി നേരത്തേ രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗൺ രാജ്യത്തെ പാവപ്പെട്ടവരേയും ദിവസവേതനക്കാരേയും ബാധിക്കുമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ലോക്ക് ഡൌണിനെ തുടര്‍ന്നുണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ കൊവിഡ് 19നെ ബാധിച്ചുള്ള മരണ സംഖ്യയും വർധിക്കാൻ കാരണമാകുമെന്നും രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

  മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് വേണ്ടി കമല്‍നാഥ് വീണ്ടും; ശിവരാജ് സിംഗ് ചൗഹാന് നിര്‍ദേശം

  ഉത്തരാഘണ്ഡ് കോണ്‍ഗ്രസില്‍ ഞെട്ടിക്കുന്ന നടപടി; വിഭാഗീയതക്ക് ശ്രമിച്ച നേതാക്കളെ പിടിച്ചു പുറത്താക്കി

  'ഇത് കുറ്റമല്ലേ?' ആൾക്കൂട്ടത്തിന് നടുവിലെ യോഗിയും ചൗഹാനും; 'ഇത് നിസാമുദ്ദീൻ സമ്മേളനമായിരുന്നോ?'

  English summary
  Rahul gandhi sends aid to Amethi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more